IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
 
 

മണപ്പുറം മിസ് ഏഷ്യ കിരീടം കനിക കപൂറിന്

 

ഏഷ്യയിലെ സൗന്ദര്യ റാണിയുടെ കിരീടം മിസ്സ് ക്യൂന്‍ ഓഫ് ഇന്ത്യാ കനിക കപൂറിന്. രണ്ടും മൂന്നും സ്ഥാനം മിസ് ഫിലിപ്പീന്‍സും മിസ് അസര്‍ ബൈജാനും കരസ്ഥമാക്കി. കൊച്ചിയിലാണ് മത്സരങ്ങള്‍ നടന്നത്.ഏഷ്യയിലെ 13 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുത്തത്.
നാഷ്ണല്‍ കോസ്റ്റ്യും, ബ്ലാക് കോക്ടെയില്‍ വൈറ്റ് ഗൗണ്‍ എന്നിങ്ങനെ അവസാന മൂന്നു റൗണ്ട് മത്സരങ്ങളാണ് ഇന്നലെ കൊച്ചിയില്‍ അരങ്ങേറിയത്. ഇന്ത്യ, ടിബറ്റ്,ഫിലിപ്പീന്‍സ്, ഉസ്‌ബെക്കിസ്ഥാന്‍, ചൈന, അസര്‍ബൈജാന്‍ എന്നീ ആറു രാജ്യങ്ങളാണ് അവസാന റൗണ്ടിലെത്തിയത്. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ സുന്ദരി മിസ്സ് ഏഷ്യാ കിരീടം കരസ്ഥമാക്കി.
ഫിലിപ്പീന്‍ സുന്ദരിക്ക് രണ്ടാം സ്ഥാനവും മിസ് അസര്‍ബൈജാന് മൂന്നാം സ്ഥാനവും ലഭിച്ചു. മിസ് ഏഷ്യാ കിരിടത്തിന് പുറമെ മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, ബ്യൂട്ടിഫുള്‍ ഹെയര്‍ തുടങ്ങി 12 വിഭാഗങ്ങളിലും വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ സുന്ദരികള്‍ സമ്മാനം നേടി.
രാജ്യാന്തര തലത്തില്‍ പ്രശസ്തരായ ജഡ്ജസാണ് വിധി നിര്‍ണ്ണയിച്ചത്. ആദ്യമായാണ് മിസ് ഏഷ്യാ മത്സരത്തിന് കൊച്ചി വേദിയാകുന്നത്. വിവിധ സൗന്ദര്യ മത്സരങ്ങളുടെ സംഘാടകരായ പെഗാസസ് ആണ് മത്സരം കൊച്ചിയിലെത്തിച്ചത്.

 

കൊച്ചി: കൊച്ചിയില്‍ നടന്ന മണപ്പുറം മിസ് ഏഷ്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കനിക കപൂര്‍ വിജയിയായി. ഫിലിപ്പീന്‍സില്‍നിന്നുള്ള ആല്‍ഫേ മരിയ ഫസ്റ്റ് റണ്ണര്‍ അപ്പും ഉസ്ബക്കിസ്ഥാനില്‍നിന്നുള്ള ദ്ജയ്‌ലാ രണ്ടാം റണ്ണര്‍ അപ്പുമായി. കൊച്ചിയിലാണ് മത്സരങ്ങള്‍ നടന്നത്.ഏഷ്യയിലെ 13 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുത്തത്.


നാഷ്ണല്‍ കോസ്റ്റ്യും, ബ്ലാക് കോക്ടെയില്‍ വൈറ്റ് ഗൗണ്‍ എന്നിങ്ങനെ അവസാന മൂന്നു റൗണ്ട് മത്സരങ്ങളാണ് ഇന്നലെ കൊച്ചിയില്‍ അരങ്ങേറിയത്. ഇന്ത്യ, ടിബറ്റ്,ഫിലിപ്പീന്‍സ്, ഉസ്‌ബെക്കിസ്ഥാന്‍, ചൈന, അസര്‍ബൈജാന്‍ എന്നീ ആറു രാജ്യങ്ങളാണ് അവസാന റൗണ്ടിലെത്തിയത്. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ സുന്ദരി മിസ്സ് ഏഷ്യാ കിരീടം കരസ്ഥമാക്കി.ഫിലിപ്പീന്‍ സുന്ദരിക്ക് രണ്ടാം സ്ഥാനവും മിസ് അസര്‍ബൈജാന് മൂന്നാം സ്ഥാനവും ലഭിച്ചു. മിസ് ഏഷ്യാ കിരിടത്തിന് പുറമെ മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, ബ്യൂട്ടിഫുള്‍ ഹെയര്‍ തുടങ്ങി 12 വിഭാഗങ്ങളിലും വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ സുന്ദരികള്‍ സമ്മാനം നേടി.
രാജ്യാന്തര തലത്തില്‍ പ്രശസ്തരായ ജഡ്ജസാണ് വിധി നിര്‍ണ്ണയിച്ചത്. ആദ്യമായാണ് മിസ് ഏഷ്യാ മത്സരത്തിന് കൊച്ചി വേദിയാകുന്നത്. വിവിധ സൗന്ദര്യ മത്സരങ്ങളുടെ സംഘാടകരായ പെഗാസസ് ആണ് മത്സരം കൊച്ചിയിലെത്തിച്ചത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.