IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
 
 

പിഎസ്‌സിയുടെ എസ്‌ഐ നിയമന ലിസ്റ്റ് സുപ്രീം കോടതി ശരിവച്ചു

ന്യൂഡല്‍ഹി: പിഎസ്‌സിയുടെ എസ്‌ഐ നിയമന ലിസ്റ്റ് സുപ്രീം കോടതി ശരിവച്ചു. ലിസ്റ്റ് അസാധുവാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നിലവിലെ പട്ടികയില്‍ നിന്നും നിയമനം നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സംവരണം അട്ടിമറിച്ച് നിയമനത്തില്‍ കൃത്രിമം നടന്നുവെന്ന് കണ്ടെത്തിയായിരുന്നു ഹൈക്കോടതി ലിസ്റ്റ് അസാധുവാക്കിയത്. 2007-ല്‍ നടന്ന പരീക്ഷയില്‍ വ്യാപകക്രമക്കേടുകളുണ്ടെന്നായിരുന്നു പരാതി. കായികക്ഷമതാ പരീക്ഷയില്‍ ജയിക്കാത്തവരും പിഎസ്‌സി തയാറാക്കിയ നിയമ ലിസ്റ്റില്‍ ഉള്‍പ്പെട്ടുവെന്നും പരാതിയുയര്‍ന്നിരുന്നു.
 

Share/Save
 
© Copyright 2010 ibclive.in. All rights reserved.