IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
 
 

ബീന കണ്ണന്‍ ബ്രൈഡല്‍ ഷോ ശ്രദ്ധേയമായി

കൊച്ചി: വസ്ത്രവൈവിധ്യ വിസ്മയമൊരുക്കിയ ബീന കണ്ണന്‍ ബ്രൈഡല്‍ ഷോ ആധുനികതയുടെയും പാരമ്പര്യത്തിന്റെയും ഒത്തിണക്കത്തില്‍ ശ്രദ്ധേയമായി. കൊച്ചി ലെ മെറിഡിയനില്‍ നടന്ന പ്രദര്‍ശനത്തില്‍ ശില്‍പ്പ ഷെട്ടിയും നിക്കി ഗില്‍റാണിയും റാംപില്‍ അവതരിപ്പിച്ചു.

മിസ് എര്‍ത്ത് അമൃത പറ്റ്കിയായിരുന്നു അവതാരക. കൊറിയോഗ്രാഫര്‍ ദാലു കൃഷ്ണദാസിന്റെ സംവിധാനത്തില്‍ മോഡലുകള്‍ റാംപില്‍ ചുവടുവച്ചു. സാരിയുടെയും ശീമാട്ടിയുടെയും ഒരു നൂറ്റാണ്ടു കാലത്തിന്റെ പരിണാമം ആവിഷ്‌കരിച്ച ഹ്രസ്വചിത്രം ഷോയുടെ പ്രത്യേക ആകര്‍ഷണമായിരുന്നു. ശീമാട്ടിയും മെഴ്‌സിഡസ് ബെന്‍സും രാജശ്രീ മോട്ടോഴ്‌സുമാണു ബ്രൈഡല്‍ ഷോ സ്‌പോണ്‍സര്‍ ചെയ്തത്.


Share/Save
 
© Copyright 2010 ibclive.in. All rights reserved.