IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
റിട്ടയര്‍മെന്റിനു ശേഷവും മരങ്ങളുമായുള്ള ചങ്ങാത്തവുമായി ഒരു പരിസ്ഥിതി സ്‌നേഹി!

വൃക്ഷത്തൈകളെ കുഞ്ഞുങ്ങളെ പോലെ നട്ടുനനച്ച് പരിപാലിക്കുകയാണ് ഇവിടെ ഒരു കൂട്ടം മനുഷ്യര്‍. വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിന് മുന്നിലെ പാതയോരങ്ങളിലും ശ്രീമൂലം ക്ലബ്ബിന് മുന്നിലെ മീഡിയനിലും ടാഗോര്‍ തിയേറ്ററിലും ടെന്നീസ് ക്ലബ്ബിലും പാങ്ങോട് കരസേനാ കാമ്പസിലും ഒക്കെ ഈ കൂട്ടായ്മയുടെ വൃക്ഷക്കുഞ്ഞുങ്ങളുണ്ട്. മക്കളെ വളര്‍ത്തുന്നതുപോലെ വെള്ളവും സ്‌നേഹവും നല്‍കി ഓരോ പുതിയ ഇലയുടേയും വരവില്‍ സന്തോഷിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ പാഠങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് ഇവര്‍ വേറിട്ട് നടക്കുന്നു.
മുന്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായ സി.കെ. കരുണാകരന്റെ നേതൃത്വത്തിലാണ് ഇരുപത് വര്‍ഷം മുമ്പ് നഗരത്തില്‍ ഫ്രണ്ട്‌സ് ഓഫ് ട്രീസ് എന്ന സംഘടന തുടങ്ങിയത്. ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിച്ചശേഷം ചെടികള്‍ക്കും മരങ്ങള്‍ക്കും വേണ്ടി ജീവിതം നീക്കി വയ്ക്കണമെന്ന അദ്ദേഹത്തിന്റെ തീരുമാനം യാദൃശ്ചികമായിരുന്നില്ല. വനത്തില്‍ നിന്നുപോലും അന്യം നിന്ന് പോകുന്ന വൃക്ഷങ്ങളെപ്പറ്റിയുള്ള ആശങ്കയായിരുന്നു ഇതിന്റെ പിറകില്‍. ജോലിയില്‍ ഇരിക്കുമ്പോള്‍ കാട്ടില്‍ പോയി വരുമ്പോള്‍ കണ്ട കാര്യങ്ങള്‍ കുറിച്ചുവച്ചു. കേരളത്തിലെ വനസമ്പത്ത് എന്ന ആദ്യ പുസ്തകം പിറന്നത് അങ്ങനെയായിരുന്നു. വനം വകുപ്പിന് അകത്തുനിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ പുസ്തകം. ഔദ്യോഗിക ജീവിതത്തിലെ മരങ്ങളുമായുള്ള ചങ്ങാത്തം റിട്ടയര്‍മെന്റിന് ശേഷവും ഫ്രണ്ടസ് ഓഫ് ട്രീയിലൂടെ തുടരുന്നു.
ജൈവ വൈവിധ്യമെന്ന് വെറുതെ പ്രസംഗിക്കുകയില്ല ഇദ്ദേഹം. 1991-ല്‍ വിരമിച്ചശേഷം ഫ്രണ്ട്‌സ് ഓഫ് ട്രീസ് പ്രവര്‍ത്തനം തുടങ്ങി. എല്ലാ വര്‍ഷവും ഒരു സ്ഥാപനം തിരഞ്ഞെടുത്ത് അവിടത്തെ മരങ്ങളെ തരംതിരിച്ച് ട്രീ രജിസ്റ്റര്‍ ഉണ്ടാക്കും. മരങ്ങള്‍ക്ക് അവാര്‍ഡും പ്രഖ്യാപിക്കും. വിമന്‍സ് കോളേജിന് മുന്നിലെ ആഞ്ഞിലി മരത്തേയും യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ തേന്മാവിനേയുമൊക്കെ പുരസ്‌കാരം നല്‍കി ആദരിച്ചു.
ട്രീ രജിസ്റ്റര്‍ ഉണ്ടാക്കുന്നത് കുറച്ചു സമയമെടുത്തുള്ള ജോലിയാണ്. ആദ്യമായി ആ പറമ്പിലെ മരങ്ങളെ രേഖപ്പെടുത്തും.അതിന്റെ ശാസ്ത്രനാമവും പ്രയോജനങ്ങളും. രജിസ്റ്ററില്‍ എഴുതി വയ്ക്കും. തലസ്ഥാനത്തെ 22 സ്ഥാപനങ്ങളിലെ മരങ്ങള്‍ ഇതുവരെ വര്‍ഗ്ഗീകരിച്ചു കഴിഞ്ഞു. വിമന്‍സ് കോളേജിലാണ് ഇതിന് തുടക്കമിട്ടത്. നീറമണ്‍കര എന്‍.എസ്.എസ്. കോളേജിലെ ട്രീ രജിസ്റ്ററാണ് തയ്യാറായിവരുന്നത്. എല്ലാ വര്‍ഷവും ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തില്‍ ഇത് അതത് സ്ഥാപനങ്ങള്‍ക്ക് സമ്മാനിക്കും.
മരങ്ങളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച പട്ടിക ഉണ്ടാക്കി കൊടുക്കുന്നതില്‍ തീരുന്നില്ല ഇവരുടെ പ്രവര്‍ത്തനം. ഓരോ മണ്ണിനും അനുയോജ്യമായ മരങ്ങള്‍ ഏതെന്ന് നിര്‍ദ്ദേശിക്കും. രജിസ്റ്റര്‍ കൊടുക്കുന്നതോടൊപ്പം വൃക്ഷത്തൈകള്‍ കൂടി കൊടുക്കും. 
കാട്ടിലും മരങ്ങള്‍ കുറയുകയാണ്. വനത്തിന് പുറത്ത് ധാരാളം മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരം നിര്‍ദ്ദേശിക്കാനാകും. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ജൈവ വൈവിധ്യത്തിന്റെ പേരില്‍ വച്ചുപിടിപ്പിച്ച തൈകളില്‍ 99 ശതമാനം അക്കേഷ്യയാണ്. കാട്ടിനകത്തുപോലും പന്ത്രണ്ടായിരം ഹെക്ടര്‍ അക്കേഷ്യയാണ് വച്ചു പിടിപ്പിക്കുന്നത്. ലോക ബാങ്കിന്റെ പണം ചെലവാക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്ന് മാത്രമാണ് ഇത്. റോഡരികില്‍ വയ്ക്കുന്ന തണല്‍ വൃക്ഷങ്ങളുടെ കാര്യം ഇതിലും കഷ്ടമാണ്. ചാരക്കൊന്നയാണ് മിക്കയിടത്തും. ഇതിന്റെ ചില്ലകള്‍ എപ്പോള്‍ വേണമെങ്കിലും പൊഴിഞ്ഞു വീഴാം. തിരുവനന്തപുരത്തെ കാലാവസ്ഥയ്ക്ക് പറ്റിയ മരങ്ങള്‍ വേണം ഇവിടെ വയ്ക്കാന്‍ കരുണാകരന്‍ പറഞ്ഞു.
കേരള ശാസ്ത്ര സാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച 'പൊളിടിക്‌സ് ഓഫ് വാനിഷിങ് ഫോറസ്റ്റ് ഇന്‍ കേരള' എന്ന പുസ്തകം പല കാരണങ്ങള്‍ കൊണ്ട് കേരളത്തിന് നഷ്ടപ്പെട്ട വനപ്രദേശത്തെ കുറിച്ചുള്ളതാണ്. തൈകള്‍ക്ക് വേണ്ടി വീട്ടില്‍ ഒരു നഴ്‌സറി കൂടി ഉണ്ടാക്കിയിട്ടുണ്ട് കരുണാകരന്‍. ഇലുമ്പി പുളി, പേര, മാവ്,റമ്പൂട്ടാന്‍, ചെമ്പരത്തി, ലക്ഷ്മിതരൂ തുടങ്ങിയവയുടെ തൈകള്‍ ഇവിടെയുണ്ട്. ഇലപൊഴിയാത്തതും പൂക്കളുള്ളതും പഴങ്ങളുള്ളതുമായ മരങ്ങളാണ് നഗരത്തിന് വേണ്ടതെന്ന് തിരിച്ചറിഞ്ഞാണ് ഫ്രണ്ട്‌സ് ഓഫ് ട്രീയുടെ പ്രവര്‍ത്തനം. ഇപ്പോള്‍ 35 പേരാണ് ഫ്രണ്ട്‌സ് ഓഫ് ട്രീയുടെ അംഗങ്ങള്‍.
വി. ആര്‍. കൃഷ്ണന്‍നായര്‍, കൊച്ചുത്രേസ്യ, ഡോ. ജയകുമാരി, വിനോദ് കുമാര്‍, പേളി കരുണ്‍ തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു. ലക്ഷ്മി തരൂ, വേപ്പ്, അശോകം, കുന്തിരിക്കം തുടങ്ങിയവയുടെ തൈകള്‍ നഗരത്തില്‍ പറ്റാവുന്നിടത്തോളം വച്ചുകൊണ്ടിരിക്കുന്നു. തൈകള്‍ വെറുതെ വച്ചുപോരുകയല്ല ഇവര്‍. വേരു പിടിക്കുന്നത് വരെ വെള്ളമൊഴിക്കും. 
വേലികെട്ടി സംരക്ഷണമൊരുക്കും. വളര്‍ച്ചയുടെ ഓരോ ഘട്ടവും വിലയിരുത്തും. ഒത്ത മരമാകുന്നത് മനസ്സ് നിറഞ്ഞ് കാണും. ഓര്‍ക്കുക, നഗരത്തിലെ ഓരോ തണലിന് പിന്നിലും ഫ്രണ്ട്‌സ് ഓഫ് ട്രീയുടെ കൂടി കൈകളുണ്ട്.
വൃക്ഷത്തൈകളെ കുഞ്ഞുങ്ങളെ പോലെ നട്ടുനനച്ച് പരിപാലിക്കുകയാണ് ഇവിടെ ഒരു കൂട്ടം മനുഷ്യര്‍. വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിന് മുന്നിലെ പാതയോരങ്ങളിലും ശ്രീമൂലം ക്ലബ്ബിന് മുന്നിലെ മീഡിയനിലും ടാഗോര്‍ തിയേറ്ററിലും ടെന്നീസ് ക്ലബ്ബിലും പാങ്ങോട് കരസേനാ കാമ്പസിലും ഒക്കെ ഈ കൂട്ടായ്മയുടെ വൃക്ഷക്കുഞ്ഞുങ്ങളുണ്ട്. മക്കളെ വളര്‍ത്തുന്നതുപോലെ വെള്ളവും സ്‌നേഹവും നല്‍കി ഓരോ പുതിയ ഇലയുടേയും വരവില്‍ സന്തോഷിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ പാഠങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് ഇവര്‍ വേറിട്ട് നടക്കുന്നു.
മുന്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായ സി.കെ. കരുണാകരന്റെ നേതൃത്വത്തിലാണ് ഇരുപത് വര്‍ഷം മുമ്പ് നഗരത്തില്‍ ഫ്രണ്ട്‌സ് ഓഫ് ട്രീസ് എന്ന സംഘടന തുടങ്ങിയത്. ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിച്ചശേഷം ചെടികള്‍ക്കും മരങ്ങള്‍ക്കും വേണ്ടി ജീവിതം നീക്കി വയ്ക്കണമെന്ന അദ്ദേഹത്തിന്റെ തീരുമാനം യാദൃശ്ചികമായിരുന്നില്ല. വനത്തില്‍ നിന്നുപോലും അന്യം നിന്ന് പോകുന്ന വൃക്ഷങ്ങളെപ്പറ്റിയുള്ള ആശങ്കയായിരുന്നു ഇതിന്റെ പിറകില്‍. ജോലിയില്‍ ഇരിക്കുമ്പോള്‍ കാട്ടില്‍ പോയി വരുമ്പോള്‍ കണ്ട കാര്യങ്ങള്‍ കുറിച്ചുവച്ചു. കേരളത്തിലെ വനസമ്പത്ത് എന്ന ആദ്യ പുസ്തകം പിറന്നത് അങ്ങനെയായിരുന്നു. വനം വകുപ്പിന് അകത്തുനിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ പുസ്തകം. ഔദ്യോഗിക ജീവിതത്തിലെ മരങ്ങളുമായുള്ള ചങ്ങാത്തം റിട്ടയര്‍മെന്റിന് ശേഷവും ഫ്രണ്ടസ് ഓഫ് ട്രീയിലൂടെ തുടരുന്നു.
ജൈവ വൈവിധ്യമെന്ന് വെറുതെ പ്രസംഗിക്കുകയില്ല ഇദ്ദേഹം. 1991-ല്‍ വിരമിച്ചശേഷം ഫ്രണ്ട്‌സ് ഓഫ് ട്രീസ് പ്രവര്‍ത്തനം തുടങ്ങി. എല്ലാ വര്‍ഷവും ഒരു സ്ഥാപനം തിരഞ്ഞെടുത്ത് അവിടത്തെ മരങ്ങളെ തരംതിരിച്ച് ട്രീ രജിസ്റ്റര്‍ ഉണ്ടാക്കും. മരങ്ങള്‍ക്ക് അവാര്‍ഡും പ്രഖ്യാപിക്കും. വിമന്‍സ് കോളേജിന് മുന്നിലെ ആഞ്ഞിലി മരത്തേയും യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ തേന്മാവിനേയുമൊക്കെ പുരസ്‌കാരം നല്‍കി ആദരിച്ചു.
ട്രീ രജിസ്റ്റര്‍ ഉണ്ടാക്കുന്നത് കുറച്ചു സമയമെടുത്തുള്ള ജോലിയാണ്. ആദ്യമായി ആ പറമ്പിലെ മരങ്ങളെ രേഖപ്പെടുത്തും.അതിന്റെ ശാസ്ത്രനാമവും പ്രയോജനങ്ങളും. രജിസ്റ്ററില്‍ എഴുതി വയ്ക്കും. തലസ്ഥാനത്തെ 22 സ്ഥാപനങ്ങളിലെ മരങ്ങള്‍ ഇതുവരെ വര്‍ഗ്ഗീകരിച്ചു കഴിഞ്ഞു. വിമന്‍സ് കോളേജിലാണ് ഇതിന് തുടക്കമിട്ടത്. നീറമണ്‍കര എന്‍.എസ്.എസ്. കോളേജിലെ ട്രീ രജിസ്റ്ററാണ് തയ്യാറായിവരുന്നത്. എല്ലാ വര്‍ഷവും ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തില്‍ ഇത് അതത് സ്ഥാപനങ്ങള്‍ക്ക് സമ്മാനിക്കും.മരങ്ങളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച പട്ടിക ഉണ്ടാക്കി കൊടുക്കുന്നതില്‍ തീരുന്നില്ല ഇവരുടെ പ്രവര്‍ത്തനം. ഓരോ മണ്ണിനും അനുയോജ്യമായ മരങ്ങള്‍ ഏതെന്ന് നിര്‍ദ്ദേശിക്കും. രജിസ്റ്റര്‍ കൊടുക്കുന്നതോടൊപ്പം വൃക്ഷത്തൈകള്‍ കൂടി കൊടുക്കും. 
കാട്ടിലും മരങ്ങള്‍ കുറയുകയാണ്. വനത്തിന് പുറത്ത് ധാരാളം മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരം നിര്‍ദ്ദേശിക്കാനാകും. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ജൈവ വൈവിധ്യത്തിന്റെ പേരില്‍ വച്ചുപിടിപ്പിച്ച തൈകളില്‍ 99 ശതമാനം അക്കേഷ്യയാണ്. കാട്ടിനകത്തുപോലും പന്ത്രണ്ടായിരം ഹെക്ടര്‍ അക്കേഷ്യയാണ് വച്ചു പിടിപ്പിക്കുന്നത്. ലോക ബാങ്കിന്റെ പണം ചെലവാക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്ന് മാത്രമാണ് ഇത്. റോഡരികില്‍ വയ്ക്കുന്ന തണല്‍ വൃക്ഷങ്ങളുടെ കാര്യം ഇതിലും കഷ്ടമാണ്. ചാരക്കൊന്നയാണ് മിക്കയിടത്തും. ഇതിന്റെ ചില്ലകള്‍ എപ്പോള്‍ വേണമെങ്കിലും പൊഴിഞ്ഞു വീഴാം. തിരുവനന്തപുരത്തെ കാലാവസ്ഥയ്ക്ക് പറ്റിയ മരങ്ങള്‍ വേണം ഇവിടെ വയ്ക്കാന്‍ കരുണാകരന്‍ പറഞ്ഞു.
കേരള ശാസ്ത്ര സാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച 'പൊളിടിക്‌സ് ഓഫ് വാനിഷിങ് ഫോറസ്റ്റ് ഇന്‍ കേരള' എന്ന പുസ്തകം പല കാരണങ്ങള്‍ കൊണ്ട് കേരളത്തിന് നഷ്ടപ്പെട്ട വനപ്രദേശത്തെ കുറിച്ചുള്ളതാണ്. തൈകള്‍ക്ക് വേണ്ടി വീട്ടില്‍ ഒരു നഴ്‌സറി കൂടി ഉണ്ടാക്കിയിട്ടുണ്ട് കരുണാകരന്‍. ഇലുമ്പി പുളി, പേര, മാവ്,റമ്പൂട്ടാന്‍, ചെമ്പരത്തി, ലക്ഷ്മിതരൂ തുടങ്ങിയവയുടെ തൈകള്‍ ഇവിടെയുണ്ട്. ഇലപൊഴിയാത്തതും പൂക്കളുള്ളതും പഴങ്ങളുള്ളതുമായ മരങ്ങളാണ് നഗരത്തിന് വേണ്ടതെന്ന് തിരിച്ചറിഞ്ഞാണ് ഫ്രണ്ട്‌സ് ഓഫ് ട്രീയുടെ പ്രവര്‍ത്തനം. ഇപ്പോള്‍ 35 പേരാണ് ഫ്രണ്ട്‌സ് ഓഫ് ട്രീയുടെ അംഗങ്ങള്‍.
വി. ആര്‍. കൃഷ്ണന്‍നായര്‍, കൊച്ചുത്രേസ്യ, ഡോ. ജയകുമാരി, വിനോദ് കുമാര്‍, പേളി കരുണ്‍ തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു. ലക്ഷ്മി തരൂ, വേപ്പ്, അശോകം, കുന്തിരിക്കം തുടങ്ങിയവയുടെ തൈകള്‍ നഗരത്തില്‍ പറ്റാവുന്നിടത്തോളം വച്ചുകൊണ്ടിരിക്കുന്നു. തൈകള്‍ വെറുതെ വച്ചുപോരുകയല്ല ഇവര്‍. വേരു പിടിക്കുന്നത് വരെ വെള്ളമൊഴിക്കും. വേലികെട്ടി സംരക്ഷണമൊരുക്കും. വളര്‍ച്ചയുടെ ഓരോ ഘട്ടവും വിലയിരുത്തും. ഒത്ത മരമാകുന്നത് മനസ്സ് നിറഞ്ഞ് കാണും. ഓര്‍ക്കുക, നഗരത്തിലെ ഓരോ തണലിന് പിന്നിലും ഫ്രണ്ട്‌സ് ഓഫ് ട്രീയുടെ കൂടി കൈകളുണ്ട്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.