IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
എല്‍ ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം 25 ന്

തിരുവന്തപുരം : വിവിധ വകുപ്പുകളില്‍ എല്‍ ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം 25 ന് പുറപ്പെടുവിക്കും. ഡിസംബര്‍ 28 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ഇന്നലെ ചേര്‍ന്ന് പിഎസ് സി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.പരീക്ഷാതീയതി പിന്നീട് അറിയിക്കും. 
എസ് എസ് എല്‍സി വിജയമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ജനറലിന് 36 വയസ്സും, ഒബിസിയ്ക്ക് 39 ഉം, എസ് സി എസ് ടിയ്ക്ക് 41 ഉം ആണ് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി. ഈ വര്‍ഷം ജനുവരിയില്‍ പ്രായപരിധിയിലെത്തുന്നവര്‍ക്ക് കൂടി അപേക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ മാസം തന്നെ വിജ്ഞാപനം ഇറക്കാന്‍ തീരുമാനിച്ചത്. പരീക്ഷകള്‍ക്കുള്ള ക്വസ്റ്റ്യന്‍ ബാങ്ക് വിപുലീകരിക്കാനും അതിന് ആവശ്യമായ ശില്‍പ്പശാല നടത്താനും പിഎസ് സി യോഗം തീരുമാനിച്ചു.
ആധാര്‍ കാര്‍ഡുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ആധാര്‍കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി നല്‍കുന്നതിന് വിജ്ഞാപനങ്ങളില്‍ നിര്‍ദേശം ഉള്‍പ്പെടുത്തും. കണ്‍സ്യൂമര്‍ഫെഡില്‍ യൂണിറ്റ് മാനേജര്‍ തസ്തികയിലേക്ക് 50 ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. അഭിമുഖവും നടത്തും. മില്‍മയില്‍ ജൂനിയര്‍ സിസ്റ്റംസ് മാനേജര്‍ തസ്തികയിലേക്ക് ജനറല്‍ വിഭാഗത്തിനും സൊസൈറ്റി ക്വാട്ടയ്ക്കും പൊതുപരീക്ഷ നടത്താനും യോഗം തീരുമാനിച്ചു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.