IBC- Complete Business News in Malayalam
Breaking news  
22 August 2018 Wednesday
 
അബുദാബിയില്‍ ടാക്‌സി നിരക്കില്‍ വന്‍ വര്‍ധന

അബുദാബി: അബുദാബിയില്‍ ടാക്‌സി നിരക്കില്‍ വന്‍ വര്‍ധന. ടാക്‌സി ബുക്കിംഗ് നിരക്കിലും വര്‍ധനയുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് പന്ത്രണ്ട് ദിര്‍ഹം ആയിരിക്കും. പകല്‍ 3.5 ദിര്‍ഹമായിരുന്ന പ്ലാഗ്ഫാള്‍ റേറ്റ് അഞ്ച് ദിര്‍ഹമായും രാത്രി 3.5 ദിര്‍ഹമായിരുന്ന പ്ലാഗ്ഫാള്‍ റേറ്റ് 5.5 ദിര്‍ഹമായും വര്‍ധിപ്പിച്ചു.
ഒരു സവാരിയുടെ മിനിമം ചാര്‍ജ് പന്ത്രണ്ട് ദിര്‍ഹമായിരിക്കും. അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററിന്റെ സേവനങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. പകലും രാത്രിയും വെയ്റ്റിംഗ് ചാര്‍ജ് പഴയത് പോലെ തന്നെ അന്‍പത് ഫില്‍സ് ആണ്. പകല്‍ മൂന്ന് ദിര്‍ഹവും രാത്രി നാല് ദിര്‍ഹവും ആയിരുന്ന ബുക്കിംഗ് ചാര്‍ജ് നാലും അഞ്ചും ദിര്‍ഹമായി കൂട്ടി. 
ഏഴായിരത്തിലധികം ടാക്‌സികളാണ് തലസ്ഥാനനഗരിയില്‍ സര്‍വീസ് നടത്തുന്നത്. അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ അംഗീകാരത്തോട് കൂടിയാണ് ടാക്‌സി നിരക്കുകളുടെ ഘടന പരീഷ്‌കരിച്ചത്. നിരക്ക് വര്‍ധനയെ ടാക്‌സി െ്രെഡവര്‍മാര്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ദിവസവും ടാക്‌സിയെ ആശ്രയിക്കുന്നവര്‍ പ്രയാസത്തിലാകും. പലര്‍ക്കും ഇരട്ടിക്കടുത്ത് പണം ഇനി ടാക്‌സിക്കായി മുടക്കേണ്ടി വരും.

Share/Save
 
© Copyright 2010 ibclive.in. All rights reserved.