
ഇനിമുതല്‍ മദ്യത്തിന് വില നിയന്ത്രണം വരുന്നു!
തിരുവനന്തപുരം: ബാറുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വിലയ്ക്കു പരിധി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന .പുതിയ മദ്യനയം നടപ്പാക്കുമ്പോള്‍ നിലവിലുള്ള 23 പഞ്ചനക്ഷത്ര ബാറുകള്‍ക്കു പുറമെ ത്രീ, ഫോര്‍ സ്റ്റാറുകളുള്ള 129 ബാറുകളുമാണു തുറക്കുന്നത്. ബാറുടമകള്‍ ചേര്‍ന്നു മദ്യത്തിന്റെ വില തോന്നിയതുപോലെ വര്‍ധിപ്പിച്ചാല്‍ അതു മദ്യനയത്തിനു തന്നെ തിരിച്ചടിയാകും.
എക്സൈസാണു മദ്യവില്പനയ്ക്കു ലൈസന്‍സ് നല്‍കുന്നത്. എന്നാല്‍ മദ്യത്തിന്റെ വില പരിധി നിശ്ചയിക്കാന്‍ അവര്‍ക്കോ മറ്റു വകുപ്പുകള്‍ക്കോ അധികാരമില്ല. നക്ഷത്രപദവി അനുസരിച്ചാണു ലൈസന്‍സ്
അനുവദിക്കുന്നതും. ഹോട്ടലിലെ സൗകര്യങ്ങള്‍ കൂടുതലാണെന്നും അതനുസരിച്ചു കൂടിയ വില ഈടാക്കേണ്ടിവരുമെന്നും ബാര്‍ ഉടമകള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചാല്‍ അത് അംഗീകരിക്കാനേ സര്‍ക്കാരിനു
നിവൃത്തിയുള്ളൂ.
പുതുതായി ചില്ലറ വില്പനശാലകള് തുറക്കുമെന്നു മദ്യനയത്തില്‍ പറയുന്നില്ല. പുതിയവ തുറന്നാല്‍ ബാര്‍ ഉടമകള്‍ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കും. 815 ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്തു വിപണന മല്‍സരം
മല്‍സരം ഉണ്ടായിരുന്നു. മുന്‍പു മദ്യ വിലയെക്കുറിച്ചു ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷനു ചില മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. ബവ്റിജസില്‍ മദ്യം വില്‍ക്കുന്നതിന്റെ 50% അധികമാണു പെഗ് നിരക്കില്‍ മദ്യം കൊടുക്കുമ്പോള്‍ ഈടാക്കിയിരുന്നത്. എല്ലാവരും ഇത് ഒരേ മട്ടില്‍ നടപ്പാക്കിയിരുന്നു. ബാറുകള്‍ 15% വരുമാന നികുതി കൊടുക്കണം. ജീവനക്കാരുടെ ശമ്പളവും സൗകര്യങ്ങളും കണക്കാക്കിയാണു തുക വര്‍ദ്ധിപ്പിച്ചിരുന്നത്.
ബിവറേജസ് കോര്പറേഷന് ഇത്രയേറെ ചെലവുകളില്ല. ബാറുകളുടെ എണ്ണം 129 ആകുമ്പോള്‍ അസോസിയേഷന്റെ നിയന്ത്രണം ഫലപ്രദമാകണമെന്നില്ല. അതിനാല്‍ വില പരിധി നിശ്ചയിച്ചിരിക്കുന്നതിനെക്കുറിച്ചു ടൂറിസം ഉള്‍പ്പെടെ വകുപ്പുകളുമായി ചര്‍ച്ച നടത്താനാണ് എക്സൈസ് വകുപ്പ് ആലോചിക്കുന്നത്.
ടൂ സ്റ്റാര്‍ പദവിയുള്ള ബാറുകള്‍ തുറക്കാത്തതിനാല്‍ സാധാരണക്കാരായ പതിനായിരത്തിലേറെ ബാര്‍ തൊഴിലാളികളുടെ തൊഴില്‍ ഉറപ്പിക്കാന്‍ സാധിച്ചില്ല.
ബാറുകളില്‍ നിന്നു മദ്യം ലഭിക്കാന്‍ സാധാരണക്കാര്‍ ഉയര്‍ന്ന നിരക്കു കൂടി കൊടുക്കേണ്ടി വന്നാല്‍ അതു തിരിച്ചടിയാകുമെന്നും നയത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്യുമെന്നു സര്‍ക്കാര്‍ കരുതുന്നു. കാര്‍ഡില്‍ നിന്നു പണമെടുത്തു മദ്യം നല്‍കാനും ബിവറേജസ് കോര്പറേഷന് ഒരുങ്ങുകയാണ്. ബവ്കോയുടെ മുഴുവന്‍ വില്പനശാലകളിലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടെ പണം ഈടാക്കി മദ്യം വില്‍ക്കും. ഇതിനായി സൈ്വപ്പിങ് മെഷീന് വാങ്ങാന്‍ കരാര്‍ ക്ഷണിച്ചു. ആദ്യഘട്ടത്തില്‍ 50 പ്രീമിയം മദ്യവില്പനശാലകളിലാണ് മെഷീന് ഏര്‍പ്പെടുത്തുന്നത്. പിന്നാലെ എല്ലായിടത്തും.
തിരുവനന്തപുരം: ബാറുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വിലയ്ക്കു പരിധി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന .പുതിയ മദ്യനയം നടപ്പാക്കുമ്പോള്‍ നിലവിലുള്ള 23 പഞ്ചനക്ഷത്ര ബാറുകള്‍ക്കു പുറമെ ത്രീ, ഫോര്‍ സ്റ്റാറുകളുള്ള 129 ബാറുകളുമാണു തുറക്കുന്നത്. ബാറുടമകള്‍ ചേര്‍ന്നു മദ്യത്തിന്റെ വില തോന്നിയതുപോലെ വര്‍ധിപ്പിച്ചാല്‍ അതു മദ്യനയത്തിനു തന്നെ തിരിച്ചടിയാകും. എക്സൈസാണു മദ്യവില്പനയ്ക്കു ലൈസന്‍സ് നല്‍കുന്നത്. എന്നാല്‍ മദ്യത്തിന്റെ വില പരിധി നിശ്ചയിക്കാന്‍ അവര്‍ക്കോ മറ്റു വകുപ്പുകള്‍ക്കോ അധികാരമില്ല. നക്ഷത്രപദവി അനുസരിച്ചാണു ലൈസന്സ്അനുവദിക്കുന്നതും. ഹോട്ടലിലെ സൗകര്യങ്ങള്‍ കൂടുതലാണെന്നും അതനുസരിച്ചു കൂടിയ വില ഈടാക്കേണ്ടിവരുമെന്നും ബാര്‍ ഉടമകള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചാല്‍ അത് അംഗീകരിക്കാനേ സര്‍ക്കാരിനു നിവൃത്തിയുള്ളൂ.
പുതുതായി ചില്ലറ വില്പനശാലകള് തുറക്കുമെന്നു മദ്യനയത്തില്‍ പറയുന്നില്ല. പുതിയവ തുറന്നാല്‍ ബാര്‍ ഉടമകള്‍ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കും. 815 ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്തു വിപണന മല്‍സരം മല്‍സരം ഉണ്ടായിരുന്നു. മുന്‍പു മദ്യ വിലയെക്കുറിച്ചു ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷനു ചില മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. ബവ്റിജസില്‍ മദ്യം വില്‍ക്കുന്നതിന്റെ 50% അധികമാണു പെഗ് നിരക്കില്‍ മദ്യം കൊടുക്കുമ്പോള്‍ ഈടാക്കിയിരുന്നത്. എല്ലാവരും ഇത് ഒരേ മട്ടില്‍ നടപ്പാക്കിയിരുന്നു. ബാറുകള്‍ 15% വരുമാന നികുതി കൊടുക്കണം. ജീവനക്കാരുടെ ശമ്പളവും സൗകര്യങ്ങളും കണക്കാക്കിയാണു തുക വര്‍ദ്ധിപ്പിച്ചിരുന്നത്.
ബിവറേജസ് കോര്പറേഷന് ഇത്രയേറെ ചെലവുകളില്ല. ബാറുകളുടെ എണ്ണം 129 ആകുമ്പോള്‍ അസോസിയേഷന്റെ നിയന്ത്രണം ഫലപ്രദമാകണമെന്നില്ല. അതിനാല്‍ വില പരിധി നിശ്ചയിച്ചിരിക്കുന്നതിനെക്കുറിച്ചു ടൂറിസം ഉള്‍പ്പെടെ വകുപ്പുകളുമായി ചര്‍ച്ച നടത്താനാണ് എക്സൈസ് വകുപ്പ് ആലോചിക്കുന്നത്.ടൂ സ്റ്റാര്‍ പദവിയുള്ള ബാറുകള്‍ തുറക്കാത്തതിനാല്‍ സാധാരണക്കാരായ പതിനായിരത്തിലേറെ ബാര്‍ തൊഴിലാളികളുടെ തൊഴില്‍ ഉറപ്പിക്കാന്‍ സാധിച്ചില്ല.
ബാറുകളില്‍ നിന്നു മദ്യം ലഭിക്കാന്‍ സാധാരണക്കാര്‍ ഉയര്‍ന്ന നിരക്കു കൂടി കൊടുക്കേണ്ടി വന്നാല്‍ അതു തിരിച്ചടിയാകുമെന്നും നയത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്യുമെന്നു സര്‍ക്കാര്‍ കരുതുന്നു. കാര്‍ഡില്‍ നിന്നു പണമെടുത്തു മദ്യം നല്‍കാനും ബിവറേജസ് കോര്പറേഷന് ഒരുങ്ങുകയാണ്. ബവ്കോയുടെ മുഴുവന്‍ വില്പനശാലകളിലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടെ പണം ഈടാക്കി മദ്യം വില്‍ക്കും. ഇതിനായി സൈ്വപ്പിങ് മെഷീന് വാങ്ങാന്‍ കരാര്‍ ക്ഷണിച്ചു. ആദ്യഘട്ടത്തില്‍ 50 പ്രീമിയം മദ്യവില്പനശാലകളിലാണ് മെഷീന് ഏര്‍പ്പെടുത്തുന്നത്. പിന്നാലെ എല്ലായിടത്തും.
