IBC- Complete Business News in Malayalam
Breaking news  
22 October 2017 Sunday
 
അലങ്കാര മത്സ്യ വിപണിക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തും

കോട്ടയം : അലങ്കാര മത്സ്യവിപണിയില്‍ നിയന്ത്രണം കൊണ്ടുവരുന്ന കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം ഈ മേഖലയെ പ്രതിസിന്ധിയിലേക്ക് തള്ളിവിടുന്നു. ജില്ലയില്‍ നൂറ് കണക്കിനാളുകളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. നഗരത്തിലടക്കം നിരവധി കടകളും അവയില്‍ ഒന്നില്‍ കൂടുതല്‍ ജീവനക്കാരുമുണ്ട്. പല കുടുംബവും കഴിയുന്നതും ഇവിടെ നിന്നും കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ടാണ്. നിയമം കര്‍ശനമായി നടപ്പിലായാല്‍  പല കടകള്‍ക്കും താഴു വീഴും. 
ഹോട്ടലുകളിലും, ഓഡിറ്റോറിയങ്ങളിലും, പ്രദര്‍ശനങ്ങളിലുമടക്കം അലങ്കാര മത്സ്യങ്ങള്‍ പ്രത്യേകത തന്നെയാണ്. നിയന്ത്രണം വന്നാല്‍ അലങ്കര മത്സ്യങ്ങളെ പ്രദര്‍ശിപ്പിക്കാനാവില്ല. സമുദ്രമത്സ്യങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരക്കുന്നതെന്നാണ് പറയുന്നത്. ഈ പ്രതീക്ഷയിലാണ് വ്യാപാരികളില്‍ പലരും. ചെന്നൈയില്‍ നിന്നാണ് നഗരത്തിലെ മിക്ക അക്വേറിയം ഷോപ്പിലും മത്സ്യം എത്തുന്നത്. പലരും വായ്പയെടുത്തും കടം വാങ്ങിയുമാണ് വ്യപാരം നടത്തുന്നത്. അക്വേറിയത്തിനുള്ള കണ്ണാടിക്കൂടും അലങ്കരിക്കുന്ന വസ്തുക്കളും ഇവിടങ്ങളില്‍ വില്‍പ്പനയുമുണ്ട്. നാടന്‍ രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മീനുകളും ഇവിടെ വില്‍ക്കുന്നു. 
പത്ത് വര്‍ഷമായി അലങ്കാര മത്സ്യവ്യാപാര രംഗത്തുള്ളവരും ഇക്കൂട്ടത്തില്‍ പെടും. സാധാരണ കടല്‍മത്സ്യങ്ങള്‍ ഇത്തരം കടകളില്‍ കുറവാണ്. മത്സ്യഫെഡിന്റെ കീഴിലുള്ള അക്വേറിയം സ്ഥാപനങ്ങളെയും നിയമങ്ങള്‍ ബാധിക്കും. ഇവിടങ്ങളില്‍ നൂറ് കണക്കിനാളുകളാണ് മത്സ്യങ്ങളെ കാണാനും വാങ്ങുവാനുമായി എത്തുന്നത്. പുതിയ നിയമം വന്നതോടെ വാങ്ങാനെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. പൊതുവെ സാമ്പത്തിക ബുദ്ധിമുട്ടിലായ ഇവര്‍ക്ക് വലിയ ഇരുട്ടടിയാണ് ഈ നിയമത്തിലൂടെ ഉണ്ടായത്. ഇതിനെതിരെ സംസ്ഥാന അടിസ്ഥാനത്തില്‍ സംഘടന രൂപീകരിച്ച് വ്യാപരികള്‍ രംഗത്തിറങ്ങി.  
 
Share/Save
 
© Copyright 2010 ibclive.in. All rights reserved.