IBC- Complete Business News in Malayalam
Breaking news  
22 August 2017 Tuesday
 
നോകിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍

നോകിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍
മുംബൈ: ഫിന്നിഷ് ടെലികോം കമ്പനി എച്ച്എംഡി ഗ്ലോബല്‍ പുതിയ നോകിയ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് 7.0 നോഗയില്‍ പ്രവര്‍ത്തിക്കുന്ന നോകിയ 6, നോകിയ 5, നോകിയ 3 എന്നീ മൂന്നു മോഡലുകളാണ് ഇന്നലെ നടന്ന ചടങ്ങില്‍ എച്ച്എംഡി ഇന്ത്യയില്‍ അവത                                  രിപ്പിച്ചത്. ഇപ്പോള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യന്‍ വിപണിയിലെത്തിയ ഫോണുകള്‍ വൈകാതെ തന്നെ തദ്ദേശീയമായി ഉത്പാദിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 
നോകിയ 3, നോകിയ 5 എന്നീ മോഡലുകള്‍ ഓഫ്ലൈന്‍ ആയി കടകളിലൂടെ വില്‍പനയ്‌ക്കെത്തുമ്പോള്‍ നോകിയ 6 ആമസോണ്‍ ഇന്ത്യയിലൂടെ മാത്രമാണ് വില്‍ക്കുന്നത്. മൂന്നു സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളും 4ജി വോള്‍ട്ട് ഇ സപ്പോര്‍ട്ട് ചെയ്യുന്നവയാണ്. ഇപ്പോള്‍ ആന്‍ഡ്രോയിഡ് നോഗ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്നതാണെങ്കിലും അടുത്ത വേര്‍ഷനായ ഒയിലേക്ക് അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും. 
നോകിയ 6-ന് 14,999 രൂപയാണ് വില. വില്‍പന ജൂലൈ 14-ന് തുടങ്ങുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. നോകിയ 5-ന് 12,899 രൂപയും നോകിയ 3-ന് 9,499 രൂപയുമാണ് വില. രാജ്യത്തെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളില്‍ ജൂലൈ ഏഴു മുതല്‍ നോകിയ 5 ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്. വില കുറഞ്ഞ നോകിയ 3 വെള്ളിയാഴ്ച മുതല്‍ വിപണിയില്‍ ലഭിച്ചുതുടങ്ങും. പ്രീ ബുക്കിംഗിന്റെ ആവശ്യമില്ല. 
നോകിയ 6 വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. ആമസോണ്‍ പേ ഉപയോഗിച്ച് ഓണ്‍ലൈനായി നോകിയ 6 വാങ്ങുന്നവര്‍ക്ക് 1000 രൂപ കാഷ് ബാക്ക് ലഭിക്കും. വോഡഫോണ്‍ വരിക്കാര്‍ക്ക് അഞ്ചു മാസത്തേക്ക് പ്രതിമാസം 249 രൂപാ നിരക്കില്‍ 10 ജിബി ഡാറ്റാ നോകിയ 6ലൂടെ ലഭിക്കും. നോകിയ 5, നോകിയ 3 ഉടമകള്‍ക്ക് വോഡഫോണ്‍ വരിക്കാര്‍ ആണെങ്കില്‍ മൂന്നു മാസത്തേക്ക് പ്രതിമാസം 149 രൂപ നിരക്കില്‍ 5 ജിബി ഡാറ്റ ലഭിക്കും. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.