IBC- Complete Business News in Malayalam
Breaking news  
12 December 2017 Tuesday
 
ജൂലൈ രണ്ടു മുതല്‍ സൗദിയില്‍ ഇന്‍ഷുറന്‍സ് മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം

മനാമ : സൗദിയില്‍ ഇന്‍ഷുറന്‍സ് കമ്പനികളിലെ വിവിധ ജോലികള്‍ പൂര്‍ണമായും സൗദിവല്‍ക്കരിക്കാന്‍ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) തീരുമാനം. ആദ്യ ഘട്ടമായി ജൂലൈ രണ്ടു മുതല്‍ വെഹിക്കിള്‍ ക്ലെയിം മാനേജ്‌മെന്റ്, കസ്റ്റമര്‍ കെയര്‍ ജോലികള്‍ സൗദികള്‍ മാത്രമായിരിക്കും. കൂടുതല്‍ തൊഴിലുകള്‍ പിന്നീട് സൗദിവല്‍ക്കരിക്കുമെന്ന് സാമ ഗവര്‍ണര്‍ ഡോ. അഹ്മദ് അല്‍ഖുലൈഫി പറഞ്ഞു. 
ഇന്‍ഷുറന്‍സ് കമ്പനികളിലെ ഉന്നത തസ്തികകളും സാങ്കേതിക ജോലികളും പൂര്‍ണമായും സൗദിവല്‍ക്കരിക്കുന്നതിനാണ് സാമ നീക്കം. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇന്‍ഷുറന്‍സ് കമ്പനികള്‍ 58 ശതമാനം സൗദിവല്‍ക്കരണം പാലിച്ചു. ഇന്‍ഷുറന്‍സ് കമ്പനികളില്‍ സൗദിവല്‍ക്കരണം ഇനിയും ഉയര്‍ത്തുന്നതിനാണ് ആഗ്രഹിക്കുന്നത്. കമ്പനികളിലെ ഉയര്‍ന്ന തൊഴിലുകളും സാങ്കേതിക ജോലികളും പൂര്‍ണമായും സൗദിവല്‍ക്കരിക്കും. ഇതിനു മുന്നോടിയായി ഇത്തരം തൊഴിലുകളില്‍ കമ്പനികള്‍ സൗദികള്‍ക്ക് പരിശീലനം നല്‍കണം.
ഇന്‍ഷുറന്‍സ് കമ്പനികളിലെ സൗദിവല്‍ക്കരണം ആദ്യ വര്‍ഷം മുപ്പതു ശതമാനത്തില്‍ കുറയാന്‍ പാടില്ലെന്നും പിന്നീടുള്ള ഓരോ വര്‍ഷങ്ങളിലും അഞ്ചു ശതമാനം തോതില്‍ വര്‍ധിപ്പിക്കണമെന്നും ബന്ധപ്പെട്ട നിയമാവലി അനുശാസിക്കുന്നുണ്ട്. റമദാന്‍ അവസാനത്തോടെ തന്നെ ക്ലെയിം മാനേജ്‌മെന്റ്, കസ്റ്റമര്‍ കെയര്‍ ജോലികള്‍ കമ്പനികള്‍ പൂര്‍ണമായും സൗദിവല്‍ക്കരിക്കണമെന്ന് സാമ ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുള്ള സൗദിയില്‍ അതിവേഗം വളരുന്ന ബിസിനസ് മേഖലയാണ് ഇന്‍ഷുറന്‍സ്. കഴിഞ്ഞ വര്‍ഷം 2,469 ദശലക്ഷം സൗദി റിയാലാണ് ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നുള്ള ലാഭവിഹിതമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ലോകത്തിലെ പ്രമുഖമായ നിരവധി ഇന്‍ഷുറന്‍സ് കമ്പനികള്‍ സൗദി മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നു. ഈ മേഖലയില്‍ മികച്ച തൊഴിലവസരങ്ങളുമുണ്ട്. വിദേശികള്‍ വന്‍തോതില്‍ ജോലി ചെയ്യുന്ന മേഖലയുമാണിത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.