IBC- Complete Business News in Malayalam
Breaking news  
12 December 2017 Tuesday
 
ബാങ്ക് അക്കൗണ്ടിനും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ദില്ലി: ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. അരലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ നടത്തുന്നതിനും ആധാര്‍ നിര്‍ബന്ധം. നിലവിലുള്ള അക്കൗണ്ടുകള്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കുകയും വേണം. ഡിസംബര്‍ 31-നകം ആധാറുമായി ബന്ധിപ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ അസാധുവാകുമെന്ന് കേന്ദ്ര റവന്യൂ വകുപ്പിന്റെ ഉത്തരവില്‍ പറഞ്ഞു. പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശം സുപ്രീംകോടതി ശരിവച്ചതിനു പിന്നാലെയാണ് പുതിയ നിര്‍ദേശം. 
ഹവാല ഇടപാടുകളും കള്ളപ്പണവും തടയുന്നതിനാണ് പുതിയ പരിഷ്‌കാരമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഒന്നിലേറെ പാന്‍ നമ്പര്‍ ഉപയോഗിച്ച് നികുതി വെട്ടിക്കുന്നത് തടയാനാണ് ശ്രമം. പുതിയ ഉത്തരവ് വന്നതോടെ ആധാര്‍ ഇല്ലാതെ ബാങ്കിടപാടുകള്‍ അസാധ്യമാകും. ഉയര്‍ന്ന തുകയ്ക്കുള്ള ഇടപാടുകള്‍ക്ക് പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതുപോലെയാണ് ആധാറും നിര്‍ബന്ധമാക്കിയത്. 
എന്നാല്‍, പാന്‍ നമ്പരിനു പകരം ബാങ്ക് ഇടപാടുകള്‍ക്ക് ഇനി ആധാര്‍ നമ്പര്‍ മതിയാകും. വ്യക്തികളും കമ്പനികളും പങ്കാളികളുള്ള സ്ഥാപനങ്ങളും അരലക്ഷം രൂപയ്ക്കു മുകളില്‍ ഇടപാട് നടത്തുമ്പോള്‍ ആധാറിനൊപ്പം പാന്‍കാര്‍ഡോ ഫോം അറുപതോ ഉപയോഗിക്കണമെന്ന് പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് (മെയിന്റനന്‍സ് ഓഫ് റെക്കോഡ്‌സ്) ചട്ടങ്ങള്‍ 2005 ഭേദഗതിചെയ്തുകൊണ്ട് ഇറക്കിയ ഉത്തരവില്‍ പറയുന്നു. സാധുവായ കെവൈസി രേഖകളില്ലാതെ ചെറുകിട അക്കൗണ്ടുകള്‍ തുടങ്ങുന്നതിനുള്ള ചട്ടവും ഭേദഗതി ചെയ്തു. 
കോര്‍ബാങ്കിങ് സൗകര്യമുള്ള ബാങ്കുകളില്‍ പരമാവധി അരലക്ഷം രൂപ നിക്ഷേപമുള്ള ഇത്തരം അക്കൗണ്ടുകള്‍ തുടങ്ങാം. ആദായനികുതി റിട്ടേണിന് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയ നിയമം നടപ്പാക്കുന്നത് സുപ്രീംകോടതി ഈ മാസമാദ്യം ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. ആധാര്‍കാര്‍ഡിനെ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് ശരിവച്ച കോടതി ആധാര്‍ ഇല്ലാത്തവര്‍ക്കും റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചത്. നിലവില്‍ ആധാര്‍ കാര്‍ഡുള്ളവര്‍ ജൂലൈ ഒന്നിനകം അത് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.