IBC- Complete Business News in Malayalam
Breaking news  
23 June 2017 Friday
 
വിദേശികള്‍ക്ക് വാഹന രജിസ്‌ട്രേഷനും, ലൈസന്‍സിനും ഫീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ശുപാര്‍ശ

വാഹന രജിസ്ട്രേഷനും ലൈസന്‍സിനും കനത്ത ഫീസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി
കുവൈറ്റ് : വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനും വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഉള്ള ഫീസുകള്‍ ഭീമമായ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിനോട് ഇതിനായി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു.  ലൈസന്‍സിന് ഇപ്പോള്‍ ഇടാക്കിക്കൊണ്ടിരിക്കുന്ന 10 കുവൈറ്റി ദിനാറില്‍ നിന്നും 500 കുവൈറ്റി ദിനാറാക്കി വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ. 
സ്വദേശി വീടുകളില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക വിസയിലുള്ള ഡ്രൈവര്‍മാരെ  ഈ വര്‍ദ്ധനവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുമ്പോഴോ, മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യുമ്പോഴോ ഉള്ള ഫീ നിലവിലുള്ള 10 ദിനാറില്‍ നിന്നും 300 ദിനാറായി ഉയര്‍ത്താനുമാണ് ശുപാര്‍ശ. പ്രവാസിയായ ഒരാള്‍ക്ക് 10 വര്ഷം പഴക്കമുള്ള രണ്ടാമതൊരു വാഹനം കൂടി തന്റെ പേരിലുണ്ടെങ്കില്‍ അത്തരം വാഹനങ്ങളുടെ കൈമാറ്റത്തിന് 500 ദിനാറും തന്റെ പേരില്‍ തന്നെ രെജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 300 കുവൈറ്റി ദിനാറും ഫീസായി നല്‍കേണ്ടി വരും.
 
രാജ്യത്തെ പ്രധാന പാതകളില്‍ മറ്റു ജി.സി.സി. രാജ്യങ്ങളില്‍ നിലവിലുള്ള പോലെ 'ടോള്‍' നടപ്പിലാക്കാനും, പുതുതായി ഇനി ടാക്‌സികള്‍ക്ക് അനുമതി നല്‍കരുതെന്നും സമിതി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ് ചെയ്തു. ട്രാഫിക് നിയമങ്ങളെക്കുറിച്ചും മറ്റുമുള്ള പുതിയ പരിഷ്‌കാരങ്ങളും നടപടികളും രാജ്യത്തെ ജനങ്ങളെ അറിയിക്കുന്നതിനായി ഒരു എഫ്.എം.ചാനല്‍ ആരംഭിക്കാനും ശുപാര്‍ശ ചെയ്തു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.