IBC- Complete Business News in Malayalam
Breaking news  
23 June 2017 Friday
 
വികസന മേഖലയിലെ 12 കമ്പനികളുടെ ബാങ്ക് കുടിശ്ശിക രണ്ടു ലക്ഷം കോടി രൂപ!

ദില്ലി: ഉരുക്ക്, പശ്ചാത്തല വികസന മേഖലയിലെ 12 കമ്പനികള്‍ വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് രണ്ടു ലക്ഷം കോടി രൂപ. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് 2016-ന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്കിന്റെ പാനലാണ് കമ്പനികളുടെ തട്ടിപ്പ് കണ്ടെത്തിയത്. ഈ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ബിഐ തയ്യാറെടുക്കുകയാണ്.  നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ കമ്പനികള്‍ക്കെതിരെ പരാതി നല്‍കുന്നതിന്റെ മുന്നോടിയായി, വായ്പ നല്‍കിയ ബാങ്കുകളുടെ പ്രതിനിധികള്‍ യോഗം ചേരും. 
കൃഷി ആവശ്യങ്ങള്‍ക്ക് നാമമാത്രമായ തുക വായ്പയെടുത്ത് കുടിശ്ശിക വരുത്തുന്ന കര്‍ഷകരുടെ ആസ്തി ജപ്തി ചെയ്യുമ്പോഴാണ് മറുവശത്ത് കോടികള്‍ വായ്പയെടുക്കുന്ന കമ്പനികള്‍ പണം തിരിച്ചടയ്ക്കാതിരിക്കുന്നത്. ഭൂഷണ്‍ സ്റ്റീല്‍ 44,885 കോടി, ലാന്‍കോ ഇന്‍ഫ്രാടെക് 45,436 കോടി, ആലോക് ഇന്‍ഡസ്ട്രീസ് 22,919 കോടി, മോണറ്റ് ഇസ്പാറ്റ് 12,737 കോടി, ഇലക്ട്രോ സ്റ്റീല്‍ 11,304 കോടി, ജേയ്പി ഇന്‍ഫ്രാടെക് 10,106 കോടി, ഇറാ ഇന്‍ഫ്ര 65,509 കോടി എന്നീ കമ്പനികളാണ് പ്രധാനമായും ബാങ്കുകള്‍ക്ക് വായ്പ തിരിച്ചടയ്ക്കാത്തത്. 
ബാങ്കുകളുടെ പ്രതിനിധികളടങ്ങിയ ജോയിന്റ് ലെന്‍ഡേഴ്‌സ് ഫോറം (ജെഎല്‍എഫ്) ഈ കമ്പനികള്‍ സന്ദര്‍ശിക്കാനും സാധ്യതയുണ്ട്. കിട്ടാക്കടം വരുത്തിവച്ച കമ്പനികളെ ആര്‍ബിഐ പ്രതിനിധികള്‍ കണ്ടെത്തിയെങ്കിലും ഈ പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാല്‍, തങ്ങള്‍ക്ക് ഇതുസംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് കമ്പനികളുടെ അവകാശവാദം. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലാണ് കുടിശ്ശിക വരുത്തുന്ന കമ്പനികളുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി കൈക്കൊള്ളുക.

Share/Save
 
© Copyright 2010 ibclive.in. All rights reserved.