IBC- Complete Business News in Malayalam
Breaking news  
23 June 2017 Friday
 
ലോട്ടറി നികുതിയില്‍ ധാരണയായി; സര്‍ക്കാര്‍ ലോട്ടറിക്ക് 12 ശതമാനവും സ്വകാര്യ ലോട്ടറിക്ക് 28 ശതമാനവും

ദില്ലി: അന്യസംസ്ഥാന ലോട്ടറി നിയന്ത്രിക്കുന്നതിന് ജിഎസ്ടി കൗണ്‍സിലില്‍ കേരളം ചെലുത്തിയ സമ്മര്‍ദം ഒടുവില്‍ വിജയം കണ്ടു. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലോട്ടറികള്‍ക്ക് 12 ശതമാനവും സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെയുള്ള അന്യസംസ്ഥാന ലോട്ടറി അടക്കമുള്ള സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവും നികുതി ചുമത്താന്‍ ഞായറാഴ്ച ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. ലോട്ടറിക്ക് അഞ്ചു ശതമാനം നികുതിയെന്ന നിര്‍ദേശമാണ് ജിഎസ്ടി കൗണ്‍സില്‍ ആദ്യം മുന്നോട്ടു വച്ചത്.
അന്യസംസ്ഥാന ലോട്ടറിയുടെയും സ്വകാര്യ ലോട്ടറികളുടെയും നികുതി 28 ശതമാനമായി നിശ്ചയിച്ചത് കേരളത്തിന് സന്തോഷം പകരുന്ന കാര്യമാണെന്ന് ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. 
കേരളത്തിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് ശക്തമായ വാദപ്രതിവാദങ്ങള്‍ക്കുശേഷമാണ് നികുതി 28 ശതമാനമായി നിശ്ചയിച്ചത്. 
ലോട്ടറിയുടെ മുഖവിലയെ അടിസ്ഥാനമാക്കിയാകും നികുതി ചുമത്തുകയെന്ന് മന്ത്രി അറിയിച്ചു.അന്യസംസ്ഥാന ലോട്ടറി മാഫിയക്ക് ശക്തമായ തിരിച്ചടിയാകുന്നതാണ് തീരുമാനം. നികുതിവെട്ടിപ്പ് തടയാന്‍ ശക്തമായ നിയമങ്ങള്‍ ആവശ്യമാണ്. എത്ര ലോട്ടറി വിറ്റഴിച്ചുവെന്ന് കൃത്യമായ കണക്കുവേണം. നിലവിലെ സാഹചര്യത്തില്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്ക് കേരള ലോട്ടറിയോട് മത്സരിക്കാനാകില്ല. സമ്മാനത്തുക ഇനിയും ഉയര്‍ത്താനുള്ള ആലോചനയിലാണ് കേരളം. മറ്റു ലോട്ടറികള്‍ വില്‍ക്കുന്നവര്‍ക്ക് ഇനി കേരള ലോട്ടറിയുടെ ഏജന്‍സി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.
ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ഹോട്ടലുകളുടെ നികുതി നിരക്കുകളില്‍ ജിഎസ്ടി കൗണ്‍സില്‍ മാറ്റം വരുത്തി. ഇതും കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ്. 5000 രൂപയ്ക്കു മുകളില്‍ മുറിവാടകയുള്ള ഹോട്ടലുകള്‍ക്ക് 28 ശതമാനം നികുതിയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, 7500 രൂപയ്ക്ക് മുകളില്‍ മുറിവാടകയുള്ള ഹോട്ടലുകള്‍ക്കുമാത്രം 28 ശതമാനം നികുതി ഈടാക്കിയാല്‍ മതിയെന്ന് തീരുമാനിച്ചു. 
2500 - 7500 വരെ മുറിവാടകയുള്ള ഹോട്ടലുകള്‍ക്ക് 18 ശതമാനമായിരിക്കും നികുതി. ഹൗസ് ബോട്ടുകള്‍ക്കും ഈ നിരക്ക് ബാധകമാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ എസി റെസ്റ്റോറന്റുകളിലെ ഭക്ഷണത്തിനുള്ള നികുതി 18 ശതമാനമാകും. ചെറുകിട- നോണ്‍ എസി ഹോട്ടലുകള്‍ക്ക് അഞ്ചുശതമാനം നികുതിയെന്ന നിര്‍ദേശം കേരളം എതിര്‍ത്തു. എന്നാല്‍, ജിഎസ്ടി നടപ്പാക്കിയശേഷം ജനങ്ങളുടെ പ്രതികരണങ്ങള്‍ പഠിച്ച് ഇക്കാര്യം പുനഃപരിശോധിക്കാമെന്ന ധാരണയിലാണ് യോഗം എത്തിയത്.
ആയുര്‍വേദ മരുന്നുകളുടെ നികുതി അലോപ്പതിക്ക് തുല്യമാക്കുക, സൗന്ദര്യവര്‍ധക വസ്തുക്കളുടെ നികുതി ഉയര്‍ത്തുക, മുള ഉല്‍പ്പന്നങ്ങളുടെ നികുതി ഒഴിവാക്കുക തുടങ്ങിയ കേരളത്തിന്റെ നിര്‍ദേശങ്ങള്‍ 30-ന് ചേരുന്ന അടുത്ത ജിഎസ്ടി കൌണ്‍സില്‍ യോഗം ചര്‍ച്ചചെയ്യും. ജിഎസ്ടി വരുമ്പോള്‍ നടപ്പാക്കേണ്ട ഇ-ബേ സംവിധാനം വൈകുമെന്ന് ഉറപ്പായതിനാല്‍ ചെക്‌പോസ്റ്റുകള്‍ ജൂലൈ ഒന്നിനുശേഷവും മാറ്റമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് ഐസക് പറഞ്ഞു. 
ഇ-ബേ നടപ്പാക്കാന്‍ അഖിലേന്ത്യ തലത്തില്‍ കംപ്യൂട്ടര്‍ ശൃംഖല ആവശ്യമാണ്. അതിന് അഞ്ചുമാസമെങ്കിലും എടുക്കും.  ജിഎസ്ടി നടപ്പാക്കുമ്പോള്‍ വ്യാപാരികളും കമ്പനികളും കൊള്ളലാഭം കൊയ്യുന്നത് തടയുന്നതിന് ഒരു ഉന്നത ഉദ്യോഗസ്ഥന്റെ അധ്യക്ഷതയില്‍ നാലംഗ സമിതിക്ക് രൂപം നല്‍കും. സംസ്ഥാന തലത്തിലും സമാനമായ സമിതിയുണ്ടാകും. കൊള്ളലാഭം തടയല്‍ ചട്ടങ്ങള്‍ക്കും ജി എസ് ടി കൗണ്‍സില്‍ രൂപം നല്‍കി. വില്‍പ്പന വിവരങ്ങള്‍ ശേഖരിച്ച് റിട്ടേണ്‍ തയ്യാറാക്കുന്നതിനുള്ള കംപ്യൂട്ടര്‍ സംവിധാനത്തിന് രൂപമായിട്ടില്ല. 
ഈ സാഹചര്യത്തില്‍ വ്യാപാരികള്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് രണ്ടു മാസത്തെ സാവകാശം നല്‍കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ജൂലൈയിലെ റിട്ടേണ്‍ സെപ്തംബര്‍ അഞ്ചിനകം സമര്‍പ്പിച്ചാല്‍ മതി. ആഗസ്തിലേത് സെപ്തംബര്‍ 20-നകവും. എന്നാല്‍, സെപ്തംബര്‍ മുതല്‍ കൃത്യമായി റിട്ടേണ്‍ നല്‍കേണ്ടതുണ്ട്.

ദില്ലി: അന്യസംസ്ഥാന ലോട്ടറി നിയന്ത്രിക്കുന്നതിന് ജിഎസ്ടി കൗണ്‍സിലില്‍ കേരളം ചെലുത്തിയ സമ്മര്‍ദം ഒടുവില്‍ വിജയം കണ്ടു. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലോട്ടറികള്‍ക്ക് 12 ശതമാനവും സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെയുള്ള അന്യസംസ്ഥാന ലോട്ടറി അടക്കമുള്ള സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവും നികുതി ചുമത്താന്‍ ഞായറാഴ്ച ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. ലോട്ടറിക്ക് അഞ്ചു ശതമാനം നികുതിയെന്ന നിര്‍ദേശമാണ് ജിഎസ്ടി കൗണ്‍സില്‍ ആദ്യം മുന്നോട്ടു വച്ചത്.
അന്യസംസ്ഥാന ലോട്ടറിയുടെയും സ്വകാര്യ ലോട്ടറികളുടെയും നികുതി 28 ശതമാനമായി നിശ്ചയിച്ചത് കേരളത്തിന് സന്തോഷം പകരുന്ന കാര്യമാണെന്ന് ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. 
കേരളത്തിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് ശക്തമായ വാദപ്രതിവാദങ്ങള്‍ക്കുശേഷമാണ് നികുതി 28 ശതമാനമായി നിശ്ചയിച്ചത്. ലോട്ടറിയുടെ മുഖവിലയെ അടിസ്ഥാനമാക്കിയാകും നികുതി ചുമത്തുകയെന്ന് മന്ത്രി അറിയിച്ചു.അന്യസംസ്ഥാന ലോട്ടറി മാഫിയക്ക് ശക്തമായ തിരിച്ചടിയാകുന്നതാണ് തീരുമാനം. നികുതിവെട്ടിപ്പ് തടയാന്‍ ശക്തമായ നിയമങ്ങള്‍ ആവശ്യമാണ്. എത്ര ലോട്ടറി വിറ്റഴിച്ചുവെന്ന് കൃത്യമായ കണക്കുവേണം. നിലവിലെ സാഹചര്യത്തില്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്ക് കേരള ലോട്ടറിയോട് മത്സരിക്കാനാകില്ല. സമ്മാനത്തുക ഇനിയും ഉയര്‍ത്താനുള്ള ആലോചനയിലാണ് കേരളം. മറ്റു ലോട്ടറികള്‍ വില്‍ക്കുന്നവര്‍ക്ക് ഇനി കേരള ലോട്ടറിയുടെ ഏജന്‍സി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.
ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ഹോട്ടലുകളുടെ നികുതി നിരക്കുകളില്‍ ജിഎസ്ടി കൗണ്‍സില്‍ മാറ്റം വരുത്തി. ഇതും കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ്. 5000 രൂപയ്ക്കു മുകളില്‍ മുറിവാടകയുള്ള ഹോട്ടലുകള്‍ക്ക് 28 ശതമാനം നികുതിയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, 7500 രൂപയ്ക്ക് മുകളില്‍ മുറിവാടകയുള്ള ഹോട്ടലുകള്‍ക്കുമാത്രം 28 ശതമാനം നികുതി ഈടാക്കിയാല്‍ മതിയെന്ന് തീരുമാനിച്ചു. 
2500 - 7500 വരെ മുറിവാടകയുള്ള ഹോട്ടലുകള്‍ക്ക് 18 ശതമാനമായിരിക്കും നികുതി. ഹൗസ് ബോട്ടുകള്‍ക്കും ഈ നിരക്ക് ബാധകമാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ എസി റെസ്റ്റോറന്റുകളിലെ ഭക്ഷണത്തിനുള്ള നികുതി 18 ശതമാനമാകും. ചെറുകിട- നോണ്‍ എസി ഹോട്ടലുകള്‍ക്ക് അഞ്ചുശതമാനം നികുതിയെന്ന നിര്‍ദേശം കേരളം എതിര്‍ത്തു. എന്നാല്‍, ജിഎസ്ടി നടപ്പാക്കിയശേഷം ജനങ്ങളുടെ പ്രതികരണങ്ങള്‍ പഠിച്ച് ഇക്കാര്യം പുനഃപരിശോധിക്കാമെന്ന ധാരണയിലാണ് യോഗം എത്തിയത്.
ആയുര്‍വേദ മരുന്നുകളുടെ നികുതി അലോപ്പതിക്ക് തുല്യമാക്കുക, സൗന്ദര്യവര്‍ധക വസ്തുക്കളുടെ നികുതി ഉയര്‍ത്തുക, മുള ഉല്‍പ്പന്നങ്ങളുടെ നികുതി ഒഴിവാക്കുക തുടങ്ങിയ കേരളത്തിന്റെ നിര്‍ദേശങ്ങള്‍ 30-ന് ചേരുന്ന അടുത്ത ജിഎസ്ടി കൌണ്‍സില്‍ യോഗം ചര്‍ച്ചചെയ്യും. ജിഎസ്ടി വരുമ്പോള്‍ നടപ്പാക്കേണ്ട ഇ-ബേ സംവിധാനം വൈകുമെന്ന് ഉറപ്പായതിനാല്‍ ചെക്‌പോസ്റ്റുകള്‍ ജൂലൈ ഒന്നിനുശേഷവും മാറ്റമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് ഐസക് പറഞ്ഞു. 
ഇ-ബേ നടപ്പാക്കാന്‍ അഖിലേന്ത്യ തലത്തില്‍ കംപ്യൂട്ടര്‍ ശൃംഖല ആവശ്യമാണ്. അതിന് അഞ്ചുമാസമെങ്കിലും എടുക്കും.  ജിഎസ്ടി നടപ്പാക്കുമ്പോള്‍ വ്യാപാരികളും കമ്പനികളും കൊള്ളലാഭം കൊയ്യുന്നത് തടയുന്നതിന് ഒരു ഉന്നത ഉദ്യോഗസ്ഥന്റെ അധ്യക്ഷതയില്‍ നാലംഗ സമിതിക്ക് രൂപം നല്‍കും. സംസ്ഥാന തലത്തിലും സമാനമായ സമിതിയുണ്ടാകും. കൊള്ളലാഭം തടയല്‍ ചട്ടങ്ങള്‍ക്കും ജി എസ് ടി കൗണ്‍സില്‍ രൂപം നല്‍കി. വില്‍പ്പന വിവരങ്ങള്‍ ശേഖരിച്ച് റിട്ടേണ്‍ തയ്യാറാക്കുന്നതിനുള്ള കംപ്യൂട്ടര്‍ സംവിധാനത്തിന് രൂപമായിട്ടില്ല. 
ഈ സാഹചര്യത്തില്‍ വ്യാപാരികള്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് രണ്ടു മാസത്തെ സാവകാശം നല്‍കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ജൂലൈയിലെ റിട്ടേണ്‍ സെപ്തംബര്‍ അഞ്ചിനകം സമര്‍പ്പിച്ചാല്‍ മതി. ആഗസ്തിലേത് സെപ്തംബര്‍ 20-നകവും. എന്നാല്‍, സെപ്തംബര്‍ മുതല്‍ കൃത്യമായി റിട്ടേണ്‍ നല്‍കേണ്ടതുണ്ട്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.