IBC- Complete Business News in Malayalam
Breaking news  
22 August 2017 Tuesday
 
 
 

നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു

നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു
കൊച്ചി:  നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. വെട്ടേറ്റ കോതമംഗലം സ്വദേശിനിയായ യുവതിയെ അതീവ ഗുരുതരാവസ്ഥയില്‍ റെനൈമെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറോടെയാണ് സംഭവം. പെയിന്റ് പണിക്ക് പുട്ടിയടിക്കാന്‍ ഉപയോഗിക്കുന്ന തകര കത്തി ഉപയോഗിച്ചാണ് കഴുത്തിന് വെട്ടിയത്. 
സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളും കോതമംഗലം സ്വദേശിയാണ്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. 
യുവതി ഡി ഡി ആര്‍ സിയില്‍ താല്‍ക്കാലിക ജീവനക്കാരിയാണ്. രാവിലെ ജോലിക്കായി ഓട്ടോയില്‍ വന്നിറങ്ങിയപ്പോഴാണ് വെട്ടേറ്റത്. പ്രതിയ്ക്കായി തെരച്ചില്‍ തുടങ്ങി.
കൊച്ചി:  നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. വെട്ടേറ്റ കോതമംഗലം സ്വദേശിനിയായ യുവതിയെ അതീവ ഗുരുതരാവസ്ഥയില്‍ റെനൈമെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറോടെയാണ് സംഭവം. പെയിന്റ് പണിക്ക് പുട്ടിയടിക്കാന്‍ ഉപയോഗിക്കുന്ന തകര കത്തി ഉപയോഗിച്ചാണ് കഴുത്തിന് വെട്ടിയത്. 
സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളും കോതമംഗലം സ്വദേശിയാണ്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. യുവതി ഡി ഡി ആര്‍ സിയില്‍ താല്‍ക്കാലിക ജീവനക്കാരിയാണ്. രാവിലെ ജോലിക്കായി ഓട്ടോയില്‍ വന്നിറങ്ങിയപ്പോഴാണ് വെട്ടേറ്റത്. പ്രതിയ്ക്കായി തെരച്ചില്‍ തുടങ്ങി.

Share/Save
 
© Copyright 2010 ibclive.in. All rights reserved.