IBC- Complete Business News in Malayalam
Breaking news  
22 October 2017 Sunday
 
ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാക്രോണിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം

പാരീസ്: ഫ്രാന്‍സിലെ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം. 577 അംഗ പാര്‍ലമെന്റില്‍ മുന്നൂറിലധികം സീറ്റുകള്‍ എന്‍മാര്‍ഷെയും സഖ്യകക്ഷികളും നേടി. കണ്‍സര്‍വേറ്റിവുകളും സോഷ്യലിസ്റ്റുകളും തകര്‍ന്നടിഞ്ഞു. 
മാക്രോണിന്റെ പുതുരാഷ്ട്രീയത്തിന് ലഭിച്ച വന്‍ സ്വീകാര്യതയാണ് മുന്‍നിര പാര്‍ട്ടികളെ നിഷ്പ്രഭമാക്കിയത്. ഫ്രഞ്ച് രാഷ്ട്രീയത്തെ ശുദ്ധീകരിക്കുമെന്ന വാഗ്ദാനവുമായാണ് മാക്രോണ്‍ ജനവിധി നേരിട്ടത്. യൂറോപ്യന്‍ യൂണിയനുമായുള്ള വാണിജ്യബന്ധം മെച്ചപ്പെടുത്താന്‍ ഈ വിജയം മാക്രോണിനെ സഹായിക്കുമെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഏറ്റവും കുറഞ്ഞ പോളിംഗാണ് നടന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് 42% ആണ് അവസാനം ലഭ്യമായ പോളിംഗ് ശതമാനം. ഒന്നാം റൗണ്ടിലും വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തിയത് കുറവായിരുന്നു.  

Share/Save
 
© Copyright 2010 ibclive.in. All rights reserved.