IBC- Complete Business News in Malayalam
Breaking news  
22 October 2017 Sunday
 
ആലപ്പുഴയില്‍ ഖാദി ബോര്‍ഡ് എംപ്ലോയിസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആരംഭിച്ചു

ആലപ്പുഴ : ഖാദി ബോര്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ സി ഐ ടി യു സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ ഉജ്വല തുടക്കം. സി മണികണ്ഠന്‍ നഗറില്‍ (റെയ്ബാന്‍  ഓഡിറ്റോറിയം) അസോസിയേഷന്‍ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. മന്ത്രി ജി സുധാകരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദേശ നിര്‍മിത വസ്തുക്കളാണ് നല്ലതെന്ന മിഥ്യാധാരണ മാറിയാലേ നമ്മുടെ നാട് പുരോഗമിക്കൂവെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഖാദി വസ്ത്രങ്ങളെ ജനങ്ങളില്‍ നിന്ന് അകറ്റുന്നതില്‍ അതിന്റെ വിലയ്ക്കും പങ്കുണ്ട്. സാധാരണക്കാരന് താങ്ങാവുന്ന വിലയല്ല ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക്. വിലകുറച്ച് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എസ് സുജാത, എന്‍ കൃഷ്ണപ്രസാദ്, ഒ സി ജോയി, പി പി ചിത്തരഞ്ജന്‍, തുളസീധരന്‍പിള്ള, എല്‍ നീല, ടി വി വിനോദ്കുമാര്‍, വി സഞ്ജീവന്‍, കെ മഹാദേവന്‍, കെ എസ് പ്രദീപ്കുമാര്‍, വി എസ് മണി എന്നിവര്‍ സംസാരിച്ചു. എ വി സജു രക്തസാക്ഷി പ്രമേയവും പി എസ് ശിവദാസന്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍ നാസര്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി ടി ബൈജു പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ജി സജീവ് കണക്ക് അവതരിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം എസ് രമേശന്‍ ഉദ്ഘാടനം ചെയ്തു. ഡോ. പി എസ് ശ്രീകല അധ്യക്ഷയായി.

Share/Save
 
© Copyright 2010 ibclive.in. All rights reserved.