IBC- Complete Business News in Malayalam
Breaking news  
24 April 2018 Tuesday
 
 
 

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സുഷമയ്ക്കു പിന്തുണ നല്‍കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ നിശ്ചയിക്കുകയാണെങ്കില്‍ പിന്തുണ നല്‍കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. തീരുമാനം തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ അറിയിച്ചു. 
പൊതുസ്ഥാനാര്‍ഥിക്കായി പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് തൃണമൂല്‍ ജെയ്റ്റ്‌ലിയെ പിന്തുണ അറിയിച്ചത്. 
രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുന്നോടിയായി ഞായറാഴ്ച അരുണ്‍ ജെയ്റ്റ്‌ലി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂണ്‍ 23നു മുന്‍പായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നു വെങ്കയ്യ നായിഡു അറിയിച്ചിരുന്നു. 
 

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ നിശ്ചയിക്കുകയാണെങ്കില്‍ പിന്തുണ നല്‍കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. തീരുമാനം തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ അറിയിച്ചു. പൊതുസ്ഥാനാര്‍ഥിക്കായി പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് തൃണമൂല്‍ ജെയ്റ്റ്‌ലിയെ പിന്തുണ അറിയിച്ചത്. 


രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുന്നോടിയായി ഞായറാഴ്ച അരുണ്‍ ജെയ്റ്റ്‌ലി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂണ്‍ 23നു മുന്‍പായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നു വെങ്കയ്യ നായിഡു അറിയിച്ചിരുന്നു.  

Share/Save
 
© Copyright 2010 ibclive.in. All rights reserved.