IBC- Complete Business News in Malayalam
Breaking news  
21 October 2017 Saturday
 
കലാപത്തിന് ആളുകളെ കൂട്ടുന്നത് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയെന്ന് പോലീസ്‌

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാസേനയ്ക്കു നേരെ ആക്രമണം നടത്തുന്നതിന് ആളുകളെ കൂട്ടുന്നത് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയെന്ന് പോലീസ്. ഇത്തരത്തിലുള്ള മുന്നൂറ് ഗ്രൂപ്പുകള്‍ കണ്ടെത്തിയെന്നും ക്രിയാത്മക ഇടപെടലുകളിലൂടെ 90 ശതമാനം ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിഞ്ഞുവെന്നും പൊലീസ്വ്യക്തമാക്കി.
ഓരോ ഗ്രൂപ്പിലും ഇരുന്നൂറ്റിയമ്ബതോളം അംഗങ്ങളാണുള്ളത്. സംഘര്‍ഷ പ്രദേശങ്ങളില്‍ കല്ലേറിനും മറ്റ് കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കും ഇത്തരം ഗ്രൂപ്പുകളിലൂടെയാണ് ആളെക്കൂട്ടുന്നത്. ഇവര്‍ സംഘടിതമായാണ് പ്രവര്‍ത്തിക്കുന്നത്.
ഗ്രൂപ്പ് അഡ്മിന്‍മാരെ കണ്ടെത്തിയാണ് പൊലീസ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചത്. കൗണ്‍സലിംഗിന് വിധേയമാക്കുകയാണ് ആദ്യം ചെയ്തത്. ചെറുപ്പക്കാരില്‍ നിന്നും മികച്ച പ്രതികരണം കിട്ടുന്നുവെന്നും ഇവരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്നും പൊലീസ് പറയുന്നു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞായിരുന്നു പൊലീസ് നീക്കം തുടങ്ങിയത്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.