IBC- Complete Business News in Malayalam
Breaking news  
21 October 2017 Saturday
 
ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി സന്ദേശം

കൊച്ചി: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം. കോഴിക്കോട് സ്വദേശി ഷജീര്‍ കൊല്ലപ്പെട്ടുവെന്നാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ എന്‍ഐഎ ഷജീറിനെ പ്രതിചേര്‍ത്തിരുന്നു. ഐഎസില്‍ ചേരുന്നതിനായി രാജ്യം വിട്ട ഇയാള്‍ അഫ്ഗാനിസ്ഥാനില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 
ഐഎസില്‍ ചേര്‍ന്നതിനായി ഷജീര്‍ ഉള്‍പ്പെടെ 22 പേര്‍ രാജ്യം വിട്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അഫ്ഗാനിലെത്തിയ ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷജീര്‍, കാസര്‍ഗോഡ് സ്വദേശി ഷംസുദ്ദീന്‍ എന്നിവരുടെ പങ്ക് വ്യക്തമായത്. അബു ഐഷ എന്ന വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുവഴി കേരളത്തിലെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചിരുന്നത് ഷജീറാണെന്ന് കണ്ടെത്തിയിരുന്നു.  

Share/Save
 
© Copyright 2010 ibclive.in. All rights reserved.