IBC- Complete Business News in Malayalam
Breaking news  
22 August 2017 Tuesday
 
 
 

പുതുവൈപ്പിലെ പോലീസ് നടപടിയില്‍ ടി.പി.സെന്‍കുമാര്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: പുതുവൈപ്പിലെ പോലീസ് നടപടിയെക്കുറിച്ച് ഡിജിപി ടി.പി.സെന്‍കുമാര്‍ റിപ്പോര്‍ട്ട് തേടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) നിര്‍ദിഷ്ട പാചകവാതക സംഭരണ കേന്ദ്രത്തിനെതിരേ സമരം ചെയ്തവരെ പോലീസ് മര്‍ദ്ദിച്ചതില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് വിഷയത്തില്‍ ഡിജിപി ഇടപെട്ടത്. പോലീസ് ലാത്തിച്ചാര്‍ജില്‍ സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
പോലീസ് നടപടിക്കെതിരേ വി.എസ്.അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നിരുന്നു. ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരേ നടപടി വേണമെന്ന് വി.എസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
 

തിരുവനന്തപുരം: പുതുവൈപ്പിലെ പോലീസ് നടപടിയെക്കുറിച്ച് ഡിജിപി ടി.പി.സെന്‍കുമാര്‍ റിപ്പോര്‍ട്ട് തേടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) നിര്‍ദിഷ്ട പാചകവാതക സംഭരണ കേന്ദ്രത്തിനെതിരേ സമരം ചെയ്തവരെ പോലീസ് മര്‍ദ്ദിച്ചതില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് വിഷയത്തില്‍ ഡിജിപി ഇടപെട്ടത്. പോലീസ് ലാത്തിച്ചാര്‍ജില്‍ സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.


പോലീസ് നടപടിക്കെതിരേ വി.എസ്.അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നിരുന്നു. ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരേ നടപടി വേണമെന്ന് വി.എസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

Share/Save
 
© Copyright 2010 ibclive.in. All rights reserved.