IBC- Complete Business News in Malayalam
Breaking news  
23 February 2018 Friday
 
 
 

ശ്രീകണ്ഠാപുരം നഗരസഭ സൗജന്യ മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു

ശ്രീകണ്ഠാപുരം നഗരസഭ സൗജന്യ മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു
ശ്രീകണ്ഠാപുരം: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശ്രീകണ്ഠാപുരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഹോമിയോ,ആയുര്‍വേദം,അലോപ്പതി, മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും, ബോധവല്‍ക്കരണക്ലാസും സംഘടിപ്പിച്ചു. ചെമ്പന്തോട്ടി വൈ എം സി എ ഹാളില്‍ നടന്ന ക്യാമ്പ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.പി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.വി.വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോസഫീന ടീച്ചര്‍, കൗണ്‍സിലര്‍മാരായ വി.ഷിജിത്, മേരികുഴികാട്ടില്‍, ലിനി മേലേട്ട്തടത്തില്‍, രാജേഷ് അവിടുത്ത്, രജനി വേണു എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ക്യാമ്പില്‍ 400 പേര്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്തു.

ശ്രീകണ്ഠാപുരം: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശ്രീകണ്ഠാപുരംനഗരസഭയുടെ ആഭിമുഖ്യത്തില്‍ ഹോമിയോ,ആയുര്‍വേദം,അലോപ്പതി, മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും, ബോധവല്‍ക്കരണക്ലാസും സംഘടിപ്പിച്ചു. ചെമ്പന്തോട്ടി വൈ എം സി എ ഹാളില്‍ നടന്ന ക്യാമ്പ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.പി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.വി.വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോസഫീന ടീച്ചര്‍, കൗണ്‍സിലര്‍മാരായ വി.ഷിജിത്, മേരികുഴികാട്ടില്‍, ലിനി മേലേട്ട്തടത്തില്‍, രാജേഷ് അവിടുത്ത്, രജനി വേണു എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ക്യാമ്പില്‍ 400 പേര്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്തു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.