IBC- Complete Business News in Malayalam
Breaking news  
19 October 2018 Friday
 
മക്കയില്‍ ഭീകരാക്രമണശ്രമം പോലീസ് തകര്‍ത്തു. ചാവേര്‍ കൊല്ലപ്പെട്ടു

മക്ക: മക്കയിലുണ്ടായ ഭീകരാക്രമണശ്രമം സൗദി അറേബ്യ പോലീസ് തകര്‍ത്തു. ചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ മൂന്നു നില കെട്ടിടം തകര്‍ന്നുവീണ് 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചു പേര്‍ പോലീസുകാരാണ്. പോലീസ് പിടിയിലാകുമെന്നുകണ്ടാണ് ചാവേര്‍ സ്വയം പൊട്ടിത്തെറിച്ച് ആത്മഹൂതി നടത്തിയത്. റമസാനില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ഥനകള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും എത്തുന്ന മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക് ലക്ഷ്യമാക്കിയായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്. 
രാത്രി വൈകിയായിരുന്നു സംഭവം. മക്കയിലെ തന്നെ അജ്യാദ് അല്‍ മസാഫിയില്‍ ഭീകരന്‍ ഒളിച്ചിരുന്ന വീട് സുരക്ഷാസേന വളഞ്ഞു. ഇതോടെ ചാവേര്‍ ബെല്‍റ്റ് ബോംബ് ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മക്കയിലെ അല്‍ അസില മേഖലയില്‍ പിടിയിലായ ഭീകരനില്‍നിന്നു ലഭിച്ച വിവരങ്ങളാണു ഭീകരാക്രമണ നീക്കം തകര്‍ക്കാന്‍ സഹായകരമായതെന്നാണു വിവരം.

Share/Save
 
© Copyright 2010 ibclive.in. All rights reserved.