IBC- Complete Business News in Malayalam
Breaking news  
22 August 2017 Tuesday
 
കേന്ദ്രത്തോട് 24 ഇനങ്ങളുടെ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി

തിരുവനന്തപുരം : ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 24 ഇനങ്ങളുടെ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തുനല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സെപ്തംബര്‍ ഒമ്പതിന് ചേരുന്ന ജിഎസ്ടി കൌണ്‍സിലില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. നിയമസഭയില്‍ '2017ലെ ചരക്കു സേവന നികുതി' ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജീവന്‍രക്ഷാ മരുന്നുകളും അതില്‍ ഉള്‍പ്പെടും. കേരളത്തിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സാണ് ടൂറിസം. അതിനാല്‍ ഹൗസ്‌ബോട്ടുകളുടെ നികുതി അഞ്ചുശതമാനമാക്കണമെന്ന നിര്‍ദേശവും വച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമുന്നേ ജിഎസ്ടി ബില്‍ ലോക്‌സഭയില്‍ പാസായിരുന്നു. ഇതിന്റെ ചട്ടക്കൂടും തയ്യാറായിരുന്നു. ഇത് നടപ്പാക്കുന്ന ഘട്ടത്തില്‍ എങ്ങനെ സാധാരണക്കാര്‍ക്ക് അനുകൂലമായി പ്രയോഗിക്കാം എന്നതു മാത്രമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിനു മുന്നിലുണ്ടായിരുന്ന പ്രശ്‌നം. 
കേരളവും ബംഗാളും തമിഴ്‌നാടും ബിഹാറും ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്ന ചെറുത്തുനില്‍പ്പിലൂടെയാണ് പല ഇളവുകളും നേടിയെടുത്തത്. എന്നാല്‍, യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ജിഎസ്ടി കൗണ്‍സിലിലെ ശാക്തിക ബലാബലത്തിലുണ്ടായ മാറ്റവും രാഷ്ട്രീയ മാറ്റവും നിമിത്തം ഇപ്പോള്‍ സമ്മര്‍ദതന്ത്രത്തിന് വേണ്ടത്ര ശക്തിയില്ലാതായി. 
നികുതി വരുമാനത്തിന്റെ 60 ശതമാനം കേരളത്തിനും 40 ശതമാനം കേന്ദ്രത്തിനുമെന്നായിരുന്നു കേരള നിലപാട്. എന്നാല്‍, മാറിയ രാഷ്ട്രീയ സാഹചര്യം മൂലം അത് നേടിയെടുക്കാനായില്ല. ജിഎസ്ടിയില്‍ നികുതിക്ക് പല തട്ടുകള്‍ ഏര്‍പ്പെടുത്താനുള്ള നിലപാടിലേക്ക് കൗണ്‍സിലിനെ എത്തിച്ചത് കേരളത്തിന്റെ നിലപാടാണ്. ആഡംബര ഉല്‍പ്പന്നനികുതി 28 ശതമാനത്തിലെത്തിച്ചതും നൂറിലധികം നിത്യോപയോഗ സാധനങ്ങളുടെ നികുതി പൂജ്യം ശതമാനത്തിലേക്ക് എത്തിച്ചതും കേരളത്തിന്റെ ഇടപെടലിലൂടെയാണ്. ആഡംബരക്കാറിനും അരിക്കും ഒരേ നികുതി എന്ന അനീതി അംഗീകരിക്കാനാകില്ല.
ജിഎസ്ടിയിലൂടെ കേരളത്തിന് ലഭിക്കുന്ന അധികവരുമാനം ഇവിടത്തെ പാവങ്ങളെ പിഴിഞ്ഞാണെന്ന വാദം ശരിയല്ല. നേരത്തെ ബാങ്കുകളും ഓണ്‍ലൈന്‍ വ്യാപാരങ്ങളും ഉള്‍പ്പെടെയുള്ളവയുടെ സേവനനികുതി കേരളത്തിന് ലഭിച്ചിരുന്നില്ല. ജിഎസ്ടി വന്നതോടെ ഇത് കേരളത്തിനു ലഭിക്കും. അങ്ങനെയാണ് വര്‍ധനയുണ്ടാകുന്നത്. സ്റ്റാമ്പ്ഡ്യൂട്ടി ജിഎസ്ടിയുടെ പരിധിയില്‍ വരാതെ നിര്‍ത്തിയതും കേരളത്തിന്റെ ശക്തമായ നിലപാടിലൂടെയാണ്. 
ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളെ കൂട്ടുപിടിച്ച് ഈ വിഷയം ചര്‍ച്ചചെയ്യാന്‍പോലും പറ്റില്ലെന്ന കേരളത്തിന്റെ നിലപാടാണ് വിജയിച്ചത്.  പല നിരക്കുകളും നമുക്ക് പ്രയാസമുണ്ടാക്കുന്നവയാണ്. ഇനിയും മാറ്റം വരേണ്ടതുണ്ട്.ജിഎസ്ടിയുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്കുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് ധാരണയിലെത്തി. വിനോദ നികുതിയിലുണ്ടാകുന്ന നഷ്ടം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബജറ്റിലൂടെ നികത്തും. മുന്‍വര്‍ഷം പിരിച്ച നികുതിയുടെ 15 ശതമാനം അധികം നല്‍കും. നഗരസഭകള്‍ക്ക് കൊടുക്കാനുള്ള 360 കോടി കുടിശ്ശിക കൊടുത്തുതീര്‍ക്കാനുള്ള കരട് നിര്‍ദേശം ഉടന്‍ തയ്യാറാകും. രണ്ടുമാസത്തിനകം തുക കൊടുത്തുതീര്‍ക്കും- ഐസക് പറഞ്ഞു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.