IBC- Complete Business News in Malayalam
Breaking news  
22 August 2017 Tuesday
 
തനിക്കെതിരെ ഗൂഢാലോചന നടത്തിയത് മലയാളസിനിമയിലെ പ്രമുഖരെന്ന് നടന്‍ ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ ദിലീപ് വീണ്ടൂം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. തനിക്ക് പള്‍സര്‍ സുനിയുമായി യാതൊരു മുഖപരിചയം പോലുമില്ലെന്നും ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. അഡ്വക്കേറ്റ് രാമന്‍ പിള്ള മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ സിനിമാ മേഖലയെ വെട്ടിലാക്കുന്ന ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുമായി തനിക്ക് മുഖ പരിചയം പോലുമില്ലെന്ന് പറയുന്ന ദിലീപ് ഇപ്പോള്‍ നടക്കുന്നതെല്ലാം കെട്ടി ചമച്ച കഥകളാണെന്നാണ് പറയുന്നത്. തനിക്കെതിരെ മലയാള സിനിമയില്‍ നടന്ന വമ്പന്‍ ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റ് എന്നും ദിലീപ് ആരോപിക്കുന്നു. തനിക്കെതിരെ ഗൂഢാലോചന നടത്തിയത് മലയാളസിനിമയിലെ പ്രമുഖരാണെന്നും അഡ്വക്കേറ്റ് രാമന്‍ പിള്ള നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഇവര്‍ മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും പൊലീസിനെയും വരെ അതിനായി സ്വാധീനിച്ചതായും ദിലീപ് പറയുമ്പോള്‍ രാമന്‍ പിള്ള മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ നിറയുന്നത് മുഴുവന്‍ മലയാള സിനിമയിലെ തുറന്ന പോരാണ്.
താന്‍ ജയിലില്‍ ആയതോടെ ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ നിരവധി സിനിമകള്‍ പ്രതിസന്ധിയിലാണ്. 50 കോടിയോളം സിനിമകള്‍ ഇതിനായി മുടക്കിയിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണവുമായി താന്‍  പൂര്‍ണ്ണമായി സഹകരിച്ചു. ഈ അവസരത്തില്‍ തനിക്ക് ജാമ്യം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
അതിനിടെ, ദിലീപ് ജയിലിലായിട്ട് വ്യാഴാഴ്ച ഒരു മാസം തികഞ്ഞു. അപ്രതീക്ഷിതമായിട്ടായിരുന്നു കഴിഞ്ഞ മാസം പത്തിന് രാത്രി താരം അഴിക്കകത്തായത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചനയുടെ സൂത്രധാരന്‍ ദിലീപാണെന്നറിഞ്ഞ മലയാളികള്‍ക്ക് വിശ്വസിക്കാവുന്നതിനപ്പുറമായിരുന്നു ആ വാര്‍ത്ത. ഇതോടെ ദിലീപിന് വേണ്ടി ജയ് വിളിച്ച ജനം ഒന്നടങ്കം താരത്തിനെ കൂവുന്ന കാഴ്ച്ചയായിരുന്നു.
ദിലീപ് നേരത്തെയും സിനിമാതാരങ്ങള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയതായി ആരോപിച്ചിരുന്നു. പൃഥ്വിരാജ്, പൂര്‍ണിമാ ഇന്ദ്രജിത്ത്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്ക് നേരെയാണ് ദിലീപ് അന്ന് വിരല്‍ ചൂണ്ടിയത്. ഇവര്‍ തന്നെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ പലകളികളും കളിച്ചു എന്നായിരുന്നു ദിലീപ് അന്നു പറഞ്ഞത്. അന്വേഷണവുമായി താന്‍ സഹകരിച്ചെങ്കിലും തന്റെ ഭാഗം കേള്‍ക്കാന്‍ പൊലീസ് ഒരിക്കലും തയ്യാറായില്ല.
നേരത്തെ ദിലീപിനെതിരെ വ്യക്തമായ തിരിക്കഥ രചിക്കപ്പെട്ടുവെന്നും ഇതിന് പിന്നില്‍ തിരുവനന്തപുരം ലോബിയാണെന്ന ആരോപണവും സജീവമായിരുന്നു. ഹൈക്കോടതിയില്‍ നേരത്തെ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ പള്‍സര്‍ സുനി ജയിലില്‍ നിന്ന് നടത്തിയ ഗൂഢാലോചനയില്‍ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന സിനിമാ പ്രവര്‍ത്തകരെക്കുറിച്ച് അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ചോദിച്ചിരുന്നു.
പള്‍സര്‍ സുനി സഹതടവുകാരന്‍ വിഷ്ണുവിന്റെ പേരില്‍ നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും വിളിച്ച ഫോണ്‍ കോളിലാണ് ചില പ്രമുഖ സിനിമാ പ്രവര്‍ത്തകരുടെ പേര് പരാമര്‍ശിക്കുന്നത്. ഒന്നര കോടി രൂപ നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ പേര് പറയാന്‍ രണ്ടര കോടി രൂപ നല്‍കാന്‍ സിനിമാ രംഗത്ത് ആളുണ്ടെന്നായിരുന്നു ഭീഷണി. ജാമ്യാപേക്ഷയുമായി രണ്ടാം വട്ടവും കോടതിയില്‍ എത്തിയപ്പോഴും ഗൂഡാനോചന നടന്നു എന്ന വാദത്തില്‍ ദിലീപ് ഉറച്ച് നില്‍ക്കുകയാണ്. 
നടന്‍ പൃഥ്വിരാജ്, നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ പേരുകളാണ് പള്‍സര്‍ സുനിയുടെ കോളില്‍ പരാമര്‍ശിച്ചിരുന്നതെന്നും ദിലീപ് പറയുന്നു. ഈ ഫോണ്‍ കോളിന്റെ റെക്കോര്‍ഡിങ് സഹിതമാണ് ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്. കോളില്‍ പരാമര്‍ശിക്കുന്ന ഇവരുടെ മൊഴിയെടുക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ലെന്നും ദിലീപ് ആരോപിച്ചിരുന്നു. അതേസമയം ഈ കോള്‍ ദിലീപ് തന്നെ കെട്ടിച്ചമച്ചതാണെന്നായിരുന്നു പൊലീസിന്റെ ആരോപണം.
പള്‍സര്‍ സുനി ജയിലില്‍ നിന്നും ബ്ലാക്ക്‌മെയ്ല്‍ ചെയ്തുവെന്ന ദിലീപിന്റെ പരാതി വ്യാജമാണെന്നും പൊലീസ് ആരോപിക്കുന്നു. പരാതി വ്യാജമാണെന്ന നിഗമനത്തെ തുടര്‍ന്ന് ദിലീപിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നില്ല. അതുകൊണ്ടാണ് നടന്‍ പൃഥ്വിരാജ്, നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ മൊഴി എടുക്കാത്തതെന്നാണ് പൊലീസ് വാദം. ഈ സാഹചര്യത്തിലാണ് തനിക്കെതിരെ മാധ്യമ പ്രവര്‍ത്തകരും പൊലീസും സിനിമാ താരങ്ങളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ദിലീപ് പറയുന്നത്.
അമ്മയുടെ യോഗത്തില്‍ ദിലീപിനെതിരെ ശക്തമായ നിലപാട് എടുത്തത് പൃഥ്വി രാജാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കി. പൃഥ്്വി രാജിന്റെ സഹോദരന്‍ ഇന്ദ്രജിത്തിന്റെ ഭാര്യയാണ് പൂര്‍ണ്ണിമ. പൂര്‍ണ്ണിമയും മഞ്ജു വാര്യരും അടുത്ത സുഹൃത്തുക്കളാണ്. ആക്രമിക്കപ്പെട്ട നടിയുമായും ബന്ധമുണ്ട്. ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിന്റെ വിശ്വസ്തനും.

Share/Save
 
© Copyright 2010 ibclive.in. All rights reserved.