IBC- Complete Business News in Malayalam
Breaking news  
22 October 2017 Sunday
 
ഇന്ന് രാവിലെ ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു!

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിലായിരുന്നു ചടങ്ങുകള്‍. രാവിലെ പതിനൊന്നു മണിക്ക് വെങ്കയ്യ നായിഡു സ്ഥാനം ഏറ്റെടുക്കും. 
പ്രതിപക്ഷ സ്ഥാനാര്‍ഥിയായ ഗോപാലകൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തെത്തിയത്. രണ്ട് വട്ടം കേന്ദ്രമന്ത്രിയായും നാലുവട്ടം രാജ്യസഭാംഗമായും വെങ്കയ്യ നായിഡു സേവനമനുഷ്ഠിച്ചിട്ടുണ്ട്. വെങ്കയ്യക്ക് 516 വോട്ടുകളും ഗോപാല്‍ കൃഷ്ണക്ക് 244 വോട്ടുകളും ലഭിച്ചു. ഇന്നലെയാണ് ഹമീദ് അന്‍സാരിയുടെ കാലാവധി അവസാനിച്ചത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.