IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
 
 

ശരദ് യാദവിന് അദ്ദേഹത്തിന്റെ വഴി സ്വീകരിക്കാമെന്ന് തുറന്നടിച്ച് നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: ബീഹാറില്‍ ആര്‍ജെഡിജെഡിയു മഹാസഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് ജെ.ഡി.യുവില്‍ ഉടലെടുത്ത തര്‍ക്കം രൂക്ഷം.
ജെഡിയു പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
ബി.ജെ.പി ബാന്ധവം എതിര്‍ക്കുന്ന ശരദ് യാദവിന് അദ്ദേഹത്തിന്റെ വഴി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ എന്നിവരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, നിതീഷിന്റെ എന്‍.ഡി.എ ബന്ധത്തിനോട് വിയോജിപ്പുള്ള ശരദ് യാദവ്, ശക്തമായ പ്രതികരണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
'ഞാന്‍ മഹാസഖ്യത്തോടൊപ്പം ഉറച്ച് നില്‍ക്കുന്നു, പതിനൊന്ന് കോടി ജനങ്ങളുടെ വിശ്വാസത്തെ തകിടം മറിച്ചാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത്' എന്നായിരുന്നു ശരത് യാദവ് പ്രതികരിച്ചത്.
ഇതിന് പിന്നാലെ നിതീഷും നിലപാട് വ്യക്തമാക്കിയതോടെ പാര്‍ട്ടി പിളര്‍ന്നേക്കുമെന്നാണ് സൂചന.

ന്യൂഡല്‍ഹി: ബീഹാറില്‍ ആര്‍ജെഡിജെഡിയു മഹാസഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് ജെ.ഡി.യുവില്‍ ഉടലെടുത്ത തര്‍ക്കം രൂക്ഷം.ജെഡിയു പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.ബി.ജെ.പി ബാന്ധവം എതിര്‍ക്കുന്ന ശരദ് യാദവിന് അദ്ദേഹത്തിന്റെ വഴി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ എന്നിവരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

അതേസമയം, നിതീഷിന്റെ എന്‍.ഡി.എ ബന്ധത്തിനോട് വിയോജിപ്പുള്ള ശരദ് യാദവ്, ശക്തമായ പ്രതികരണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.'ഞാന്‍ മഹാസഖ്യത്തോടൊപ്പം ഉറച്ച് നില്‍ക്കുന്നു, പതിനൊന്ന് കോടി ജനങ്ങളുടെ വിശ്വാസത്തെ തകിടം മറിച്ചാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത്' എന്നായിരുന്നു ശരത് യാദവ് പ്രതികരിച്ചത്.ഇതിന് പിന്നാലെ നിതീഷും നിലപാട് വ്യക്തമാക്കിയതോടെ പാര്‍ട്ടി പിളര്‍ന്നേക്കുമെന്നാണ് സൂചന.

Share/Save
 
© Copyright 2010 ibclive.in. All rights reserved.