IBC- Complete Business News in Malayalam
Breaking news  
22 August 2017 Tuesday
 
അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗപ്രതിരോധത്തിന് നീര ഉത്തമം

കൊല്ലം : അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ നീര ഉത്തമമാണെന്ന് പഠനം. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനും ലവണാംശത്തെ പുറംതള്ളാനും ഹീമോ ഗ്ലാബിന്റെ അളവ് കൂട്ടാനും നീരയ്ക്ക് കഴിയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തെങ്ങിന്‍ പൂക്കുലയില്‍ നിന്നു ചെത്തിയെടുക്കുന്ന മദ്യാംശം ഇല്ലാത്ത പാനീയമായ നീരയുടെ ഔഷധ സാധ്യതകളെ കുറിച്ച്  അമൃത ഡീംഡ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഫാര്‍മസി  ഹെഡ് ഡോ. സബിതയുടെ നേതൃത്വത്തില്‍ വെള്ള എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് നിര്‍ണായക കണ്ടെത്തല്‍.
കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് ബദലായി ഉപയോഗിക്കാവുന്ന ഔഷധ പാനീയമായ നീരയുടെ ആന്റി ഓക്‌സിഡന്റ് കഴിവാണ് അര്‍ബുദ പ്രതിരോധത്തിന് സഹായിക്കുക. പ്രമേഹം പ്രതിരോധിക്കാന്‍ നീര ഷുഗറിന് കഴിയുമെന്നും പഠനം വെളിപ്പെടുത്തുന്നു. മൂത്രത്തിന്റെ അളവ് വര്‍ധിപ്പിച്ച് നീര്‍കെട്ട് ഒഴിവാക്കാനും ഈ പാനീയം ഉത്തമം. നാളികേര ബോര്‍ഡിന്റെ ടെക്‌നോളജി മിഷന്‍ പദ്ധതിയുടെ കീഴിലുള്ള പ്രോജക്ട് അനുസരിച്ചാണ് നീര, നീര ഷുഗര്‍, നീര ഹണി എന്നിവ പഠന വിധേയമാക്കിയത്. 
ഇന്‍വിട്രോ, ഇന്‍വൈവോ പരീക്ഷണങ്ങളിലൂടെ ഈ ഉല്‍പന്നങ്ങളുടെ ഭൗതിക രാസഘടകങ്ങള്‍, പോഷക ഘടകങ്ങള്‍, മൂലകങ്ങളുടെ ഘടനകള്‍, ഇവയുടെ സ്ഥിരത, നീരയുടെ ബ്രൗണിങ് ഇന്‍ഡെക്‌സ്, ആന്റി ഓക്‌സിഡന്റുകളുടെ അളവ്, രോഗ ഹേതുക്കളെ പ്രതിരോധിക്കാനുള്ള ആന്റി ഓക്‌സിഡന്റുകളുടെ കഴിവ്, ചുവന്ന രക്താണുക്കളെ വര്‍ധിപ്പിച്ച് ഹീമോ ഗ്ലോബിന്റെ അളവ് കൂട്ടാനുള്ള കഴിവ് എന്നിവയിലാണ് പഠനം നടത്തിയത്.
നീരയിലുള്ള വിറ്റാമിന്‍ സി, ഫീനോള്‍, ഫ്‌ളേവനോയിഡ്, ടാനിന്‍ തുടങ്ങിയ പ്രധാന ആന്റി ഓക്‌സിഡന്റുകള്‍ക്ക് ഫ്രീ റാഡിക്കലുകളെ നശിപ്പിക്കാന്‍ പ്രത്യേക കഴിവുണ്ട്. നീരയുടെ പിഎച്ച് മനുഷ്യ ശരീരത്തിന് അനുകൂല ഘടകമാണെന്ന് പഠനം സ്ഥിരീകരിച്ചു. തേനിനേക്കാളും ശരീരത്തിന് മികച്ചതാണ് നീര ഹണി എന്നും ചൂണ്ടിക്കാട്ടുന്നു. 
ഫുഡ് ആന്റ് ഡ്രഗ് റഗുലേഷന്‍ അതോറിറ്റി അംഗീകരിച്ചതനുസരിച്ച് നീരയില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങളായ സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ അളവ് ശരീരത്തിന് ദിനംപ്രതി ഉപയോഗിക്കാവുന്ന പരിധിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുള്ളത് നീരയിലും നീര ഹണിയിലുമാണ്. അയണിന്റെ അളവ് കൂടുതല്‍ ഉള്ളതിനാല്‍ അനീമിയയ്ക്ക് പ്രതിവിധിയാണ് നീര ഹണി. കൃത്രിമ അയണ്‍ ടോണിക്കുകള്‍ക്കു പകരം കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും വയോധികര്‍ക്കും ഏറെ ഉപകരിക്കും ഇത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.