IBC- Complete Business News in Malayalam
Breaking news  
22 August 2017 Tuesday
 
കാഞ്ഞങ്ങാട്ടില്‍ റവന്യൂ ഭൂമി കൈയേറി സംഘപരിവാര്‍ ഗ്രാമം സൃഷ്ടിക്കുന്നു

കാഞ്ഞങ്ങാട് : റവന്യൂ അധികൃതരുടെ ഒത്താശയോടെ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി കൈയേറി ആര്‍എസ്എസ് നേതൃത്വം 'കാവി ഗ്രാമം' സ്ഥാപിക്കുന്നു. പുല്ലുര്‍ - പെരിയ പഞ്ചായത്ത്  പത്താം വാര്‍ഡിലെ പടാങ്കോട്ട് ആര്‍ഇ- എസൈ്വ 273-34 സര്‍വേ നമ്പറില്‍പ്പെട്ട 27.34 എക്കര്‍ റവന്യൂ ഭൂമിയിലെ  പത്തേക്കര്‍ സ്ഥലമാണ് ബിജെപിക്കാരനായ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ കൈയേറി പഞ്ചായത്തിനകത്തും പുറത്തുമുള്ള ബിജെപി പ്രവര്‍ത്തകര്‍ക്ക് കൈമാറുന്നത്.
കാഞ്ഞങ്ങാട്-  പാണത്തൂര്‍ നിര്‍ദിഷ്ട ദേശീയപാതയില്‍  നെല്ലിത്തറക്കും കോട്ടപ്പാറക്കുമിടയിലാണ് ഈ സ്ഥലം. വര്‍ഷങ്ങള്‍ക്കുമുമ്പ് ചെങ്കല്ലുകൊണ്ട് അതിര്‍ത്തി തിരിച്ച  27.34 എക്കര്‍ ഭൂമിയുടെ മതില്‍ തകര്‍ത്ത് പടാങ്കോട് പഞ്ചായത്ത് റോഡിനെ ബന്ധിപ്പിക്കുന്ന വിധത്തില്‍ അരകിലോമീറ്റര്‍ നീളത്തില്‍ റോഡും നിര്‍മിച്ചു. ഇതിന്റെ ഇരു ഭാഗത്തുമായി ഭൂമി പ്ലോട്ടുകളാക്കി തിരിച്ചാണ് ആര്‍എസ്എസ് നേതൃത്വം ശുപാര്‍ശ ചെയ്യുന്നവര്‍ക്ക് ഭൂമി നല്‍കുന്നത്. 
അഞ്ചേക്കറില്‍ ഇരുഭാഗത്തുമായി 16 പേര്‍ വീട് നിര്‍മിച്ച് താമസം തുടങ്ങി. ഇവരില്‍ പലരും പത്തു സെന്റു മുതല്‍ അര ഏക്കര്‍വരെ വളച്ചുകെട്ടി. ഇതര ജില്ലക്കാരായ ആര്‍എസ്എസ് ക്രിമിനലുകളെയും ഇവിടെ പാര്‍പ്പിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. താമസിക്കുന്നവരില്‍ ബിജെപി - ആര്‍എസ്എസ് നേതാക്കളുടെ ബിനാമികളുമുണ്ട്. സീറോ ലാന്‍ഡ് പദ്ധതി പ്രകാരം മറ്റിടങ്ങളില്‍ ഭൂമി പതിച്ചുകിട്ടിയവരും സ്വന്തമായി ഭൂമിയുള്ളവരും ഇവിടെ താമസിക്കുന്നുണ്ട്. 
വീടുവച്ചവരില്‍ നാലു വീട്ടുകാര്‍ക്ക്  പഞ്ചായത്തംഗം വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി നല്‍കി സര്‍ക്കാരിന്റെ സൗജന്യ വൈദ്യുതീകരണ പദ്ധതി പ്രകാരം കണക്ഷനും ലഭിച്ചു. ഇവിടെ താമസിക്കുന്നവരില്‍ ആരും ഭൂമിക്കായി ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലെന്ന് പുല്ലൂര്‍ വില്ലേജ് ഓഫീസര്‍ വ്യക്തമാക്കി. സര്‍ക്കാറിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാവുന്ന വിധത്തില്‍ റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുള്ള ഭൂമിയാണ് ആര്‍എസ്എസ് നേതൃത്വത്തില്‍ അനധികൃതമായി കൈയേറിയത്. ഇതിന്റെ മറവില്‍ പ്രാദേശിക ബിജെപി നേതൃത്വം രഹസ്യ സാമ്പത്തിക ഇടപാടുകളും നടത്തുന്നതായി സൂചനയുണ്ട്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.