IBC- Complete Business News in Malayalam
Breaking news  
12 December 2017 Tuesday
 
പുനര്‍ നിര്‍മ്മാണം നടത്തിയ ഏനാത്ത് പാലം ഓണത്തിന് മുമ്പ് തുറന്നു കൊടുക്കും

അടൂര്‍ : പുനര്‍ നിര്‍മാണം നടത്തിയ ഏനാത്ത് പാലം ഓണത്തിന് മുമ്പ് തുറന്നുകൊടുക്കാന്‍ ധാരണയായി. സെപ്തംബര്‍ ആദ്യ ആഴ്ച പാലം തുറന്നുകൊടുക്കും. പാലത്തിന്റെ പുനര്‍ നിര്‍മാണത്തിന്റെ പൂര്‍ത്തീകരണം അവസാനഘട്ടത്തിലെത്തി. ബലക്ഷയം സംഭവിച്ച് രണ്ട് തൂണുകള്‍ക്ക് പകരം നിര്‍മിച്ച പുതിയ തൂണുകളില്‍ ഒരു തൂണ്‍ പാലവുമായി ബന്ധിപ്പിച്ചു. രണ്ടാമത്തെ തൂണ്‍ രണ്ട് ദിവസത്തിനകം പാലവുമായി ബന്ധിപ്പിക്കും. ശേഷിക്കുന്ന നിര്‍മാണം ആഗസ്ത് അവസാനത്തോടെ പൂര്‍ത്തികരിക്കും. 
നാല് തൂണുകളുള്ള പാലത്തിന്റെ രണ്ട് തൂണുകള്‍ക്കാണ് ബലക്ഷയം സംഭവിച്ചിരുന്നത്. ഇത് നീക്കിയ ശേഷം രണ്ട് തൂണുകളാണ് നിര്‍മിച്ചത്. ശേഷിക്കുന്ന രണ്ട് തൂണുകള്‍ക്ക് അറ്റകുറ്റപണികള്‍ നടത്തും. പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത ശേഷമാകും ഈ തൂണുകളുടെ അറ്റകുറ്റപണി നടത്തുകയെന്ന് കെഎസ്ടിപി അധികൃതര്‍ പറഞ്ഞു. ഈ തുണുകളുടെ അറ്റകുറ്റപണി ഗതാഗതത്തിന് തടസമുണ്ടാകില്ല. പാലത്തിലെ നടപ്പാതയുടെയും ജോയിന്റിങ്ങിന്റെയും പണിയാണ് നടന്നുവരുന്നത്. പെയിന്റിങ് ജോലി കൂടി കഴിഞ്ഞാല്‍ പാലം തുറന്നുകൊടുക്കാന്‍ സജ്ജമാകും.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലത്തിന്റെ പുനര്‍ നിര്‍മാണം തുടങ്ങിയത്. 
ആറ് മാസത്തിനകം പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗത്തിന് തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നല്‍കിയ ഉറപ്പ് ഇതോടെ പാലിക്കപ്പെടും. ഒന്നര വര്‍ഷമെടുത്താല്‍ പോലും തീരാത്ത നിര്‍മാണമാണ് സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലില്‍ ആറ് മാസത്തിനകം പൂര്‍ത്തീകരിക്കാനായത്. 
പാലം നിര്‍മാണ വിദഗ്ധന്‍ അരവിന്ദിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് നിര്‍മാണം നടന്നത്. പെരുമ്പാവൂര്‍ ഇകെകെ കണ്‍സ്ട്രഷന്‍ കമ്പനിയാണ് നിര്‍മാണം നടത്തിയത്. കെഎസ്ടിപിയിലെ ഉന്നതഉദ്യോഗസ്ഥരുടെ മേല്‍നോട്ട ചുമതലയില്‍ നടന്ന നിര്‍മാണം ഒരു പിഴവും ഇല്ലാതെയാണ് ദൃതഗതിയില്‍ പൂര്‍ത്തികരിക്കാനായത്. റെക്കാഡ് വേഗതയില്‍ പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ ശക്തമായ ഇടപെടലുമുണ്ടായി. 
അടൂര്‍ : പുനര്‍ നിര്‍മാണം നടത്തിയ ഏനാത്ത് പാലം ഓണത്തിന് മുമ്പ് തുറന്നുകൊടുക്കാന്‍ ധാരണയായി. സെപ്തംബര്‍ ആദ്യ ആഴ്ച പാലം തുറന്നുകൊടുക്കും. പാലത്തിന്റെ പുനര്‍ നിര്‍മാണത്തിന്റെ പൂര്‍ത്തീകരണം അവസാനഘട്ടത്തിലെത്തി. ബലക്ഷയം സംഭവിച്ച് രണ്ട് തൂണുകള്‍ക്ക് പകരം നിര്‍മിച്ച പുതിയ തൂണുകളില്‍ ഒരു തൂണ്‍ പാലവുമായി ബന്ധിപ്പിച്ചു. രണ്ടാമത്തെ തൂണ്‍ രണ്ട് ദിവസത്തിനകം പാലവുമായി ബന്ധിപ്പിക്കും. ശേഷിക്കുന്ന നിര്‍മാണം ആഗസ്ത് അവസാനത്തോടെ പൂര്‍ത്തികരിക്കും. 
നാല് തൂണുകളുള്ള പാലത്തിന്റെ രണ്ട് തൂണുകള്‍ക്കാണ് ബലക്ഷയം സംഭവിച്ചിരുന്നത്. ഇത് നീക്കിയ ശേഷം രണ്ട് തൂണുകളാണ് നിര്‍മിച്ചത്. ശേഷിക്കുന്ന രണ്ട് തൂണുകള്‍ക്ക് അറ്റകുറ്റപണികള്‍ നടത്തും. പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത ശേഷമാകും ഈ തൂണുകളുടെ അറ്റകുറ്റപണി നടത്തുകയെന്ന് കെഎസ്ടിപി അധികൃതര്‍ പറഞ്ഞു. ഈ തുണുകളുടെ അറ്റകുറ്റപണി ഗതാഗതത്തിന് തടസമുണ്ടാകില്ല. പാലത്തിലെ നടപ്പാതയുടെയും ജോയിന്റിങ്ങിന്റെയും പണിയാണ് നടന്നുവരുന്നത്. പെയിന്റിങ് ജോലി കൂടി കഴിഞ്ഞാല്‍ പാലം തുറന്നുകൊടുക്കാന്‍ സജ്ജമാകും.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലത്തിന്റെ പുനര്‍ നിര്‍മാണം തുടങ്ങിയത്. ആറ് മാസത്തിനകം പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗത്തിന് തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നല്‍കിയ ഉറപ്പ് ഇതോടെ പാലിക്കപ്പെടും. ഒന്നര വര്‍ഷമെടുത്താല്‍ പോലും തീരാത്ത നിര്‍മാണമാണ് സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലില്‍ ആറ് മാസത്തിനകം പൂര്‍ത്തീകരിക്കാനായത്. 
പാലം നിര്‍മാണ വിദഗ്ധന്‍ അരവിന്ദിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് നിര്‍മാണം നടന്നത്. പെരുമ്പാവൂര്‍ ഇകെകെ കണ്‍സ്ട്രഷന്‍ കമ്പനിയാണ് നിര്‍മാണം നടത്തിയത്. കെഎസ്ടിപിയിലെ ഉന്നതഉദ്യോഗസ്ഥരുടെ മേല്‍നോട്ട ചുമതലയില്‍ നടന്ന നിര്‍മാണം ഒരു പിഴവും ഇല്ലാതെയാണ് ദൃതഗതിയില്‍ പൂര്‍ത്തികരിക്കാനായത്. റെക്കാഡ് വേഗതയില്‍ പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ ശക്തമായ ഇടപെടലുമുണ്ടായി. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.