IBC- Complete Business News in Malayalam
Breaking news  
24 February 2018 Saturday
 
 
 

ബംഗളൂരുവില്‍ നിന്നു പുറപ്പെട്ട ബസില്‍ തീപിടിത്തം

ബംഗളൂരു: ബംഗളൂരുവില്‍നിന്നു ചെന്നൈയിലേക്ക് വന്ന കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഐരാവത് ബസില്‍ തീപിടിത്തം. ചെന്നൈയ്ക്കു സമീപം ശനിയാഴ്ച രാവിലെ ഒന്‍പതിനായിരുന്നു അപകടം. തീപിടിത്തത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും 43 യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
ബസിന്റെ എന്‍ജിന്റെ ഭാഗത്താണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും കര്‍ണാടകത്തില്‍നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി ബസ് പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 
കഴിഞ്ഞ ഓക്ടോബറിലും കര്‍ണാടകയുടെ ഐരാവത് ബസില്‍ സമാനമായ രീതിയില്‍ തീപിടിത്തമുണ്ടായിരുന്നു. 45 യാത്രക്കാരുമായി ആന്ധ്രപ്രദേശിലേക്ക് പോയ ബസ് മഹ്ബൂബില്‍ വച്ച് തീപിടിക്കുകയായിരുന്നു. 

ബംഗളൂരു: ബംഗളൂരുവില്‍നിന്നു ചെന്നൈയിലേക്ക് വന്ന കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഐരാവത് ബസില്‍ തീപിടിത്തം. ചെന്നൈയ്ക്കു സമീപം ശനിയാഴ്ച രാവിലെ ഒന്‍പതിനായിരുന്നു അപകടം. തീപിടിത്തത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും 43 യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.


ബസിന്റെ എന്‍ജിന്റെ ഭാഗത്താണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും കര്‍ണാടകത്തില്‍നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി ബസ് പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഓക്ടോബറിലും കര്‍ണാടകയുടെ ഐരാവത് ബസില്‍ സമാനമായ രീതിയില്‍ തീപിടിത്തമുണ്ടായിരുന്നു. 45 യാത്രക്കാരുമായി ആന്ധ്രപ്രദേശിലേക്ക് പോയ ബസ് മഹ്ബൂബില്‍ വച്ച് തീപിടിക്കുകയായിരുന്നു. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.