IBC- Complete Business News in Malayalam
Breaking news  
21 July 2018 Saturday
 
ആധാര്‍ കാര്‍ഡ് നിര്‍ബന്ധം! ആധാറില്ലെങ്കില്‍ ഈ 20 കാര്യങ്ങള്‍ നടക്കില്ല!

ആധാര്‍ കാര്‍ഡ് നിര്‍ബന്ധം! ആധാറില്ലെങ്കില്‍ ഈ 20 കാര്യങ്ങള്‍ നടക്കില്ല
ഐടി റിട്ടേണും ആധാറും
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാമാക്കിയിരിക്കുകയാണ്. ജൂലൈ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. എന്‍ആര്‍ഐകള്‍ക്ക് ആധാര്‍ കാര്‍ഡ് വേണോ നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരം ഇതാ...
ആധാര്‍ - പാന്‍ ബന്ധിപ്പിക്കല്‍
പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഒന്നിലധികം പാന്‍ കാര്‍ഡ് ഉപയോ?ഗിച്ചുള്ള നികുതി വെട്ടിക്കല്‍ തടയാനാണിത്. ആധാറും പാനും ബന്ധിപ്പിക്കാത്തവരുടെ പാന്‍ കാര്‍ഡ് അസാധുവായിത്തീരും. പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കണമെങ്കിലും ഇനി മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധം!
പാസ്‌പോര്‍ട്ട്
ആധാര്‍ കാര്‍ഡ് ഇല്ലാതെ നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കില്ല. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനുള്ള നിര്‍ബന്ധിത രേഖകളിലൊന്നാണ് ആധാര്‍ കാര്‍ഡെന്ന് വിദേശ മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 1 മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. 11 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കി; നിങ്ങളുടെ പാന്‍ കാര്‍ഡ് നിലവിലുണ്ടോയെന്നറിയാന്‍ എന്ത് ചെയ്യണം.
പിഎഫും ആധാറും
പിഎഫ് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കണം. പെന്‍ഷന്‍കാരുടെ പണം പിന്‍വലിക്കലും മറ്റും എളുപ്പമാക്കാനാണ് ഇത്. നിലവില്‍ പിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ 10 മുതല്‍ 20 ദിവസം വരെ എടുക്കും.
റെയില്‍വേ കണ്‍സെഷന്‍
ആധാര്‍ ഇല്ലാത്തവര്‍ക്ക് റെയില്‍വേ ടിക്കറ്റിന് ഇളവും ലഭിക്കില്ല. ടിക്കറ്റ് ദുരുപയോഗം ഇല്ലാതാക്കാനാണ് പുതിയ നീക്കം. അതിനാല്‍ ജൂലൈ 1 മുതല്‍ റെയില്‍വേ ടിക്കറ്റിന് ഇളവുകള്‍ ലഭ്യമാകുന്നതിനായി ആധാര്‍ നല്‍കണം. ആധാര്‍ കാര്‍ഡ് ഇനി കൈയില്‍ കൊണ്ടു നടക്കേണ്ട; എം ആധാര്‍ ആപ് എത്തി
സ്‌കോളര്‍ഷിപ്പുകള്‍
സ്‌കൂള്‍, കോളേജ് തലത്തില്‍ നിന്ന് ലഭിക്കുന്ന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ക്കും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമാണ്. ഇതിനായി വിദ്യാര്‍ത്ഥികളുടെ ആധാര്‍ വിവരങ്ങള്‍ നല്‍കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
എല്‍.പി.ജി സബ്‌സിഡി
ഗുണഭോക്താക്കളുടെ ആധാര്‍ ബന്ധിപ്പിച്ച ശേഷം മാത്രമേ പാചകവാതക സബ്‌സിഡിയും മറ്റ് പൊതു വിതരണ ശമ്പളവും നല്‍കുകയുള്ളൂ. വിവിധ പൊതുവിതരണ സബ്‌സിഡികള്‍ പ്രയോജനപ്പെടുത്തുന്നതിന് ഇനി മുതല്‍ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ടതുണ്ട്.
വോട്ടേഴ്‌സ് ഐഡി
വോട്ടേഴ്‌സ് ഐഡി കാര്‍ഡും ഇനി ആധാറുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കാം. ഇതിനായി ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി കഴിഞ്ഞു.
ആധാര്‍ - മൊബൈല്‍ നമ്പര്‍
നിങ്ങളുടെ മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കേണ്ടതും നിര്‍ബന്ധമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ പഴയ മൊബൈല്‍ നമ്പര്‍ നിലനിര്‍ത്താനോ അല്ലെങ്കില്‍ പുതിയതൊന്ന് നേടാനോ ആഗ്രഹമുണ്ടെങ്കില്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് പരിശോധിക്കേണ്ടതുണ്ട്. 2018 ഫെബ്രുവരി 6 ആണ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. ആധാര്‍ മൊബൈല്‍ നമ്പറുമായി എങ്ങനെ ബന്ധിപ്പിക്കാം 
ആധാര്‍ - ബാങ്ക് അക്കൗണ്ട്
ചെറിയ അക്കൗണ്ടുകളൊഴികെ മറ്റ് എല്ലാ ബാങ്ക് അക്കൗണ്ടുകളിലും ആധാര്‍ നമ്പറുകള്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 31 ന് മുമ്പ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുകള്‍ അസാധുവാകും.
ആധാര്‍ - വിവാഹ സര്‍ട്ടിഫിക്കറ്റ്
വിവാഹ സര്‍ട്ടിഫിക്കറ്റും ഉടന്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അടങ്ങിയ റിപ്പോര്‍ട്ട് നിയമ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്നു. ആധാര്‍ കാര്‍ഡ് വിവാഹ സര്‍ട്ടിഫിക്കറ്റുമായി ബന്ധിപ്പിക്കുന്നതിലൂടെ വിവാഹത്തട്ടിപ്പ് തടയാന്‍ കഴിയുമെന്നാണ് നിയമ കമ്മീഷന്റെ നിരീക്ഷിണം.
ആധാര്‍ - റിയല്‍ എസ്റ്റേറ്റ്
ഇന്ത്യയില്‍ വസ്തുവകകള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കും. വസ്തു തര്‍ക്കങ്ങളും മറ്റും കുറയ്ക്കുന്നതിന് ഇത് സഹായകമാകുമെന്നാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
ഉച്ചഭക്ഷണത്തിനും ആധാര്‍
സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന പാചകക്കാര്‍, സഹായികള്‍ പദ്ധതിയുടെ ഉപഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും ആധാര്‍ നിര്‍ബന്ധമെന്ന് കേന്ദ്രം നിഷ്‌കര്‍ഷിക്കുന്നു. നിങ്ങളുടെ കുട്ടിക്ക് ആധാര്‍ കാര്‍ഡ് എടുത്തോ??? അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയണ്ടേ?
ഡ്രൈവിംഗ് ലൈസന്‍സ്
പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നവര്‍ക്കും നിലവിലുള്ളവ പുതുക്കുന്നവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഒരാള്‍ ഒന്നിലധികം ഡ്രൈവിംഗ് ലൈസന്‍സുകള്‍ കൈവശം വെക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
ഓഹരി - മ്യൂച്വല്‍ ഫണ്ട്
സ്റ്റോക്ക് മാര്‍ക്കറ്റ് വഴി നടക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനായി ഓഹരികള്‍ വാങ്ങാനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയേക്കും. ഇത് സംബന്ധിച്ച ചര്‍ച്ചയിലാണ് സര്‍ക്കാരും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി).
റേഷന്‍
റേഷന്‍ കടയില്‍നിന്നു സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യം ലഭിക്കുന്നതിനും ഭക്ഷ്യ സബ്‌സിഡി പണമായി ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണ്. അസം, മേഘാലയ, ജമ്മു കശ്മീര്‍ എന്നിവയൊഴികെ, രാജ്യത്തുടനീളമാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി വന്ദന യോജന പദ്ധതി
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 6000 രൂപ ധനസഹായം നല്‍കുന്ന പ്രധാനമന്ത്രി വന്ദന യോജന പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
മരണ രജിസ്‌ട്രേഷന്‍
മരണം റജിസ്റ്റര്‍ ചെയ്യാനും ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ചില വിവാദങ്ങലെ തുടര്‍ന്ന് ഇത് വേണ്ടെന്ന് വച്ചു.
ഫോണ്‍ കണക്ഷന്‍
പുതിയ ലാന്‍ഡ് ലൈന്‍ അല്ലെങ്കില്‍ മൊബൈല്‍ കണക്ഷനുകള്‍ ലഭിക്കുന്നതിന്, തിരിച്ചറിയല്‍ രേഖകള്‍, വിലാസത്തിന്റെ തെളിവുകള്‍ തുടങ്ങിയ കെവൈസി രേഖകള്‍ക്ക് പകരം ആധാര്‍ കാര്‍ഡാണ് ഉപയോഗിക്കേണ്ടത്.
ക്ഷേമപദ്ധതികള്‍
പെന്‍ഷന്‍, റേഷന്‍ സബ്‌സിഡി തുടങ്ങി സര്‍ക്കാരിന്റെ എല്ലാത്തരം ക്ഷേമപദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരിക്കുന്നത്.
ഐടി റിട്ടേണും ആധാറും
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാമാക്കിയിരിക്കുകയാണ്. ജൂലൈ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. എന്‍ആര്‍ഐകള്‍ക്ക് ആധാര്‍ കാര്‍ഡ് വേണോ നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരം ഇതാ...
ആധാര്‍ - പാന്‍ ബന്ധിപ്പിക്കല്‍
പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഒന്നിലധികം പാന്‍ കാര്‍ഡ് ഉപയോ?ഗിച്ചുള്ള നികുതി വെട്ടിക്കല്‍ തടയാനാണിത്. ആധാറും പാനും ബന്ധിപ്പിക്കാത്തവരുടെ പാന്‍ കാര്‍ഡ് അസാധുവായിത്തീരും. പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കണമെങ്കിലും ഇനി മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധം!
പാസ്‌പോര്‍ട്ട്
ആധാര്‍ കാര്‍ഡ് ഇല്ലാതെ നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കില്ല. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനുള്ള നിര്‍ബന്ധിത രേഖകളിലൊന്നാണ് ആധാര്‍ കാര്‍ഡെന്ന് വിദേശ മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 1 മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. 11 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കി; നിങ്ങളുടെ പാന്‍ കാര്‍ഡ് നിലവിലുണ്ടോയെന്നറിയാന്‍ എന്ത് ചെയ്യണം.
പിഎഫും ആധാറും
പിഎഫ് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കണം. പെന്‍ഷന്‍കാരുടെ പണം പിന്‍വലിക്കലും മറ്റും എളുപ്പമാക്കാനാണ് ഇത്. നിലവില്‍ പിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ 10 മുതല്‍ 20 ദിവസം വരെ എടുക്കും.
റെയില്‍വേ കണ്‍സെഷന്‍
ആധാര്‍ ഇല്ലാത്തവര്‍ക്ക് റെയില്‍വേ ടിക്കറ്റിന് ഇളവും ലഭിക്കില്ല. ടിക്കറ്റ് ദുരുപയോഗം ഇല്ലാതാക്കാനാണ് പുതിയ നീക്കം. അതിനാല്‍ ജൂലൈ 1 മുതല്‍ റെയില്‍വേ ടിക്കറ്റിന് ഇളവുകള്‍ ലഭ്യമാകുന്നതിനായി ആധാര്‍ നല്‍കണം. ആധാര്‍ കാര്‍ഡ് ഇനി കൈയില്‍ കൊണ്ടു നടക്കേണ്ട; എം ആധാര്‍ ആപ് എത്തി
സ്‌കോളര്‍ഷിപ്പുകള്‍
സ്‌കൂള്‍, കോളേജ് തലത്തില്‍ നിന്ന് ലഭിക്കുന്ന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ക്കും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമാണ്. ഇതിനായി വിദ്യാര്‍ത്ഥികളുടെ ആധാര്‍ വിവരങ്ങള്‍ നല്‍കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
എല്‍.പി.ജി സബ്‌സിഡി
ഗുണഭോക്താക്കളുടെ ആധാര്‍ ബന്ധിപ്പിച്ച ശേഷം മാത്രമേ പാചകവാതക സബ്‌സിഡിയും മറ്റ് പൊതു വിതരണ ശമ്പളവും നല്‍കുകയുള്ളൂ. വിവിധ പൊതുവിതരണ സബ്‌സിഡികള്‍ പ്രയോജനപ്പെടുത്തുന്നതിന് ഇനി മുതല്‍ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ടതുണ്ട്.
വോട്ടേഴ്‌സ് ഐഡി
വോട്ടേഴ്‌സ് ഐഡി കാര്‍ഡും ഇനി ആധാറുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കാം. ഇതിനായി ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി കഴിഞ്ഞു.
ആധാര്‍ - മൊബൈല്‍ നമ്പര്‍
നിങ്ങളുടെ മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കേണ്ടതും നിര്‍ബന്ധമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ പഴയ മൊബൈല്‍ നമ്പര്‍ നിലനിര്‍ത്താനോ അല്ലെങ്കില്‍ പുതിയതൊന്ന് നേടാനോ ആഗ്രഹമുണ്ടെങ്കില്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് പരിശോധിക്കേണ്ടതുണ്ട്. 2018 ഫെബ്രുവരി 6 ആണ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. ആധാര്‍ മൊബൈല്‍ നമ്പറുമായി എങ്ങനെ ബന്ധിപ്പിക്കാം 
ആധാര്‍ - ബാങ്ക് അക്കൗണ്ട്
ചെറിയ അക്കൗണ്ടുകളൊഴികെ മറ്റ് എല്ലാ ബാങ്ക് അക്കൗണ്ടുകളിലും ആധാര്‍ നമ്പറുകള്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 31 ന് മുമ്പ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുകള്‍ അസാധുവാകും.
ആധാര്‍ - വിവാഹ സര്‍ട്ടിഫിക്കറ്റ്വിവാഹ സര്‍ട്ടിഫിക്കറ്റും ഉടന്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അടങ്ങിയ റിപ്പോര്‍ട്ട് നിയമ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്നു. ആധാര്‍ കാര്‍ഡ് വിവാഹ സര്‍ട്ടിഫിക്കറ്റുമായി ബന്ധിപ്പിക്കുന്നതിലൂടെ വിവാഹത്തട്ടിപ്പ് തടയാന്‍ കഴിയുമെന്നാണ് നിയമ കമ്മീഷന്റെ നിരീക്ഷിണം.
ആധാര്‍ - റിയല്‍ എസ്റ്റേറ്റ്ഇന്ത്യയില്‍ വസ്തുവകകള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കും. വസ്തു തര്‍ക്കങ്ങളും മറ്റും കുറയ്ക്കുന്നതിന് ഇത് സഹായകമാകുമെന്നാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
ഉച്ചഭക്ഷണത്തിനും ആധാര്‍സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന പാചകക്കാര്‍, സഹായികള്‍ പദ്ധതിയുടെ ഉപഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും ആധാര്‍ നിര്‍ബന്ധമെന്ന് കേന്ദ്രം നിഷ്‌കര്‍ഷിക്കുന്നു. നിങ്ങളുടെ കുട്ടിക്ക് ആധാര്‍ കാര്‍ഡ് എടുത്തോ??? അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയണ്ടേ?
ഡ്രൈവിംഗ് ലൈസന്‍സ്പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നവര്‍ക്കും നിലവിലുള്ളവ പുതുക്കുന്നവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഒരാള്‍ ഒന്നിലധികം ഡ്രൈവിംഗ് ലൈസന്‍സുകള്‍ കൈവശം വെക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
ഓഹരി - മ്യൂച്വല്‍ ഫണ്ട്സ്റ്റോക്ക് മാര്‍ക്കറ്റ് വഴി നടക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനായി ഓഹരികള്‍ വാങ്ങാനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയേക്കും. ഇത് സംബന്ധിച്ച ചര്‍ച്ചയിലാണ് സര്‍ക്കാരും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി).
റേഷന്‍റേഷന്‍ കടയില്‍നിന്നു സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യം ലഭിക്കുന്നതിനും ഭക്ഷ്യ സബ്‌സിഡി പണമായി ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണ്. അസം, മേഘാലയ, ജമ്മു കശ്മീര്‍ എന്നിവയൊഴികെ, രാജ്യത്തുടനീളമാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി വന്ദന യോജന പദ്ധതിഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 6000 രൂപ ധനസഹായം നല്‍കുന്ന പ്രധാനമന്ത്രി വന്ദന യോജന പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
മരണ രജിസ്‌ട്രേഷന്‍മരണം റജിസ്റ്റര്‍ ചെയ്യാനും ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ചില വിവാദങ്ങലെ തുടര്‍ന്ന് ഇത് വേണ്ടെന്ന് വച്ചു.
ഫോണ്‍ കണക്ഷന്‍പുതിയ ലാന്‍ഡ് ലൈന്‍ അല്ലെങ്കില്‍ മൊബൈല്‍ കണക്ഷനുകള്‍ ലഭിക്കുന്നതിന്, തിരിച്ചറിയല്‍ രേഖകള്‍, വിലാസത്തിന്റെ തെളിവുകള്‍ തുടങ്ങിയ കെവൈസി രേഖകള്‍ക്ക് പകരം ആധാര്‍ കാര്‍ഡാണ് ഉപയോഗിക്കേണ്ടത്.
ക്ഷേമപദ്ധതികള്‍പെന്‍ഷന്‍, റേഷന്‍ സബ്‌സിഡി തുടങ്ങി സര്‍ക്കാരിന്റെ എല്ലാത്തരം ക്ഷേമപദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരിക്കുന്നത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.