IBC- Complete Business News in Malayalam
Breaking news  
19 October 2018 Friday
 
പെട്രോളും ഡീസലും വീട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടക്കമിടുന്നു!

പെട്രോളും ഡീസലും വീട്ടിലെത്തിക്കുന്നതിനുള്ള സംവിധാനത്തിന് കേന്ദ്രസര്‍ക്കാര്‍ തുടക്കമിടുന്നു. കേന്ദ്ര പെട്രോളിയം വകുപ്പ്? മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. പെട്രോളും ഡീസലും വീട്ടിലെത്തിക്കുന്നതിനായി ഐടി മന്ത്രാലയവുമായി സഹകരിച്ച് ഓണ്‍ലൈന്‍ സംവിധാനം അവതരിപ്പിക്കുമെന്ന് ധര്‍മേന്ദ്രപ്രദാന്‍ ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നും അദ്ദേഹം അറിയിച്ചു.
പണരഹിത ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഡിജിറ്റല്‍ പേയ്‌മെന്റിലൂടെ പെട്രോള്‍ വാങ്ങുന്നവര്‍ക്ക് മുമ്പ് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ജൂണില്‍ നടന്ന കണ്‍സള്‍ട്ടീവ് പാര്‍ലമെന്റ് കമ്മിറ്റി യോഗത്തില്‍ പെട്രോള്‍ വീട്ടിലെത്തിക്കുന്നത് സംബന്ധിച്ച പദ്ധതിയും മന്ത്രി അവതരിപ്പിച്ചിരുന്നു. ദിവസവും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില മാറ്റുന്ന സംവിധാനം നിലവില്‍ വന്നതോടെ വില വന്‍തോതില്‍ വര്‍ധിക്കുകയാണ്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ സംവിധാനം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. അടുത്തമാസം ആഘോഷിക്കാനിരിക്കുന്ന ദീപാവലിയോടെ ഇന്ധന വില കുറഞ്ഞേക്കുമെന്ന് കഴിഞ്ഞ ദിവസം ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.