IBC- Complete Business News in Malayalam
Breaking news  
25 June 2018 Monday
 
കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ജഗ്മീത് സിംഗ്‌ നയിക്കും

ഒട്ടാവ: കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തലപ്പത്ത് സിഖുകാരന്‍. അഭിഭാഷകനായ ജഗ്മീത് സിംഗിനെ പാര്‍ട്ടി പ്രസിഡന്റായി തെരഞ്ഞെടുത്തു. പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ജഗ്മീത് സിംഗിനെ തെരഞ്ഞെടുത്തത്. 2019 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിയെ നേരിടുകയാണ് ജഗ്മീത് സിംഗ് നേരിടുന്ന വെല്ലുവിളി.
53.6 ശതമാനം വോട്ടുകള്‍ നേടിയാണ് ജഗ്മീത് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചുകയറിയത്. വിജയത്തിനുശേഷം എല്ലാവര്‍ക്കും ജഗ്മീത് നന്ദി പറഞ്ഞു. പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ മുതല്‍ ആരംഭിക്കുന്നുവെന്നും അടുത്ത പ്രധാനമന്ത്രിക്കായി താന്‍ ഇന്ന് മുതല്‍ ഔദ്യോഗികമായി പ്രചാരണത്തിനിറങ്ങുന്നുവെന്നും ജഗ്മീത് പറഞ്ഞു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.