IBC- Complete Business News in Malayalam
Breaking news  
21 October 2017 Saturday
 
യുപി ആശുപത്രിയില്‍ അനസ്‌തേഷ്യക്ക് വിഷവാതകം നല്‍കി 14 മരണം

ദില്ലി: ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസിയിലെ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം. അനസ്‌തേഷ്യക്കായി വ്യാവസായിക ആവശ്യത്തിനുള്ള നൈട്രസ് ഓക്‌സൈഡ് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ബനാറസ് ഹിന്ദു സര്‍വകലാശാലയോട് ചേര്‍ന്നുള്ള സുന്ദര്‍ലാല്‍ ആശുപത്രിയില്‍ 14 രോഗികള്‍ കൊല്ലപ്പെട്ടത്. 
ബിജെപി എംഎല്‍എയുടെ അച്ഛന്റെ നിയന്ത്രണത്തിലുള്ള കമ്പനിയാണ് വിഷവാതകം വിതരണം ചെയ്തത്. ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലാത്ത നൈട്രസ് ഓക്‌സൈഡ് ഉപയോഗിച്ചതായി കേന്ദ്ര-സംസ്ഥാന അന്വേഷണ സംഘങ്ങള്‍ കണ്ടെത്തി. എന്നാല്‍, ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല. സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചു.
ജൂണ്‍ 6, 7, 8 തീയതികളിലാണ് ആശുപത്രിയില്‍ 14 രോഗികള്‍ കൊല്ലപ്പെട്ടത്. ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ജൂലൈ 18ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇപ്പോഴാണ് പുറത്തുവന്നത്. നൈട്രസ് ഓക്‌സൈഡ് ഉപയോഗിച്ചു എന്ന് കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും ബിഎച്ച്യുവിലെ അന്വേഷണസംഘവും കണ്ടെത്തി.
ബിജെപി അലഹബാദ് നോര്‍ത്ത് എംഎല്‍എയായ ഹര്‍ഷവര്‍ധന്‍ ബാജ്‌പെയുടെ അച്ഛന്‍ അശോക്കുമാര്‍ ബാജ്‌പെയ് ഡയറക്ടറായ പരേര്‍ഹത്ത് കോളേജില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ കൂട്ടമരണത്തിന് ഇരയായത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.