IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
 
 

ഇന്ത്യയില്‍ സമ്പത്തില്‍ വമ്പന്‍ അംബാനി തന്നെ!

ഇന്ത്യയില്‍ സമ്പത്തില്‍ വമ്പന്‍ അംബാനി തന്നെ!
ദില്ലി: ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. തുടര്‍ച്ചയായ പത്താം വര്‍ഷമാണ് അംബാനി സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ഫോബ്‌സ് മാഗസിന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 3800 കോടി ഡോളറാണ് (രണ്ടര ലക്ഷം കോടി രൂപ) അംബാനിയുടെ സമ്പാദ്യം. ഒറ്റവര്‍ഷം കൊണ്ട് 1530 കോടി ഡോളറിന്റെ വര്‍ധനവാണ് അംബാനിയുടെ സ്വത്തിലുണ്ടായത്. 
ഏഷ്യയിലെ ഏറ്റവും വലിയ അഞ്ചു സമ്പന്നരിലും മുകേഷ് അംബാനിയുണ്ട്. 
അതിസമ്പന്നരില്‍ രണ്ടാം സ്ഥാനം വിപ്രോയുടെ അസിം പ്രേംജിക്കാണ്, 1900 കോടി ഡോളറാണ് സമ്പാദ്യം. 1840 കോടി ഡോളര്‍ ആസ്തിയോടെ ഹിന്ദുജ സഹോദരന്മാരാണ് മൂന്നാം സ്ഥാനത്ത്. മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരീക്ഷണങ്ങള്‍ അതിസമ്പന്നരെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. നോട്ട് നിരോധനവും, ചരക്ക് സേവന നികുതി നടപ്പാക്കലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തളര്‍ച്ചയിലാക്കിയെങ്കിലും ഓഹരി വിപണി കുതിപ്പില്‍ തന്നെയാണ്. ഇതാണ് അതിസമ്പന്നരുടെ ആസ്തി കൂടിയതിന്റെ കാരണവും.

ദില്ലി: ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. തുടര്‍ച്ചയായ പത്താം വര്‍ഷമാണ് അംബാനി സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ഫോബ്‌സ് മാഗസിന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 3800 കോടി ഡോളറാണ് (രണ്ടര ലക്ഷം കോടി രൂപ) അംബാനിയുടെ സമ്പാദ്യം. ഒറ്റവര്‍ഷം കൊണ്ട് 1530 കോടി ഡോളറിന്റെ വര്‍ധനവാണ് അംബാനിയുടെ സ്വത്തിലുണ്ടായത്. 
ഏഷ്യയിലെ ഏറ്റവും വലിയ അഞ്ചു സമ്പന്നരിലും മുകേഷ് അംബാനിയുണ്ട്. അതിസമ്പന്നരില്‍ രണ്ടാം സ്ഥാനം വിപ്രോയുടെ അസിം പ്രേംജിക്കാണ്, 1900 കോടി ഡോളറാണ് സമ്പാദ്യം. 1840 കോടി ഡോളര്‍ ആസ്തിയോടെ ഹിന്ദുജ സഹോദരന്മാരാണ് മൂന്നാം സ്ഥാനത്ത്. മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരീക്ഷണങ്ങള്‍ അതിസമ്പന്നരെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. നോട്ട് നിരോധനവും, ചരക്ക് സേവന നികുതി നടപ്പാക്കലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തളര്‍ച്ചയിലാക്കിയെങ്കിലും ഓഹരി വിപണി കുതിപ്പില്‍ തന്നെയാണ്. ഇതാണ് അതിസമ്പന്നരുടെ ആസ്തി കൂടിയതിന്റെ കാരണവും.


Share/Save
 
© Copyright 2010 ibclive.in. All rights reserved.