IBC- Complete Business News in Malayalam
Breaking news  
23 September 2018 Sunday
 
കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു!

തലശേരി : 'ജനരക്ഷാ യാത്ര' പൊളിഞ്ഞതോടെ കണ്ണൂരിനെ കലാപഭൂമിയാക്കാനുള്ള ഗൂഢലക്ഷ്യവുമായി ആര്‍എസ്എസ്. കുമ്മനം യാത്ര കണ്ണൂര്‍ കടന്നതോടെ ആരംഭിച്ച അക്രമപരമ്പരയില്‍ 22 സിപിഐ എം പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകയായ പഞ്ചായത്തംഗത്തിനും പരിക്കേറ്റു. വിദ്യാര്‍ഥികളും വീട്ടമ്മമാരും ആക്രമിക്കപ്പെട്ടു. 
തലശേരിക്കടുത്ത ഇടത്തിലമ്പലത്ത് സിപിഐ ബ്രാഞ്ച് സമ്മേളനം അലങ്കോലപ്പെടുത്തുകയും എടക്കാട് കടമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസ് തകര്‍ക്കുകയും ചെയ്തു. ധര്‍മടത്തും പാനൂരിലുമായി മൂന്നു വീടുകള്‍ ആക്രമിച്ചു. ബിജെപി യാത്രയില്‍ ദേശീയാധ്യക്ഷന്‍ അമിത്ഷായുടെയും കുമ്മനം രാജശേഖരന്റെയും ആഹ്വാനമാണ് കണ്ണൂരില്‍ അണികള്‍ നടപ്പാക്കുന്നത്. 
വി മുരളീധരന്റെ കൊലവിളി മുദ്രാവാക്യമടങ്ങിയ ഫെയ്‌സ്ബുക്ക് പോസ്റ്റും അക്രമത്തിന് പ്രചോദനമായി. സമാധാനയോഗ തീരുമാനം നഗ്‌നമായി ലംഘിച്ചുള്ള ഏകപക്ഷീയവും തുടര്‍ച്ചയായതുമായ അക്രമമാണ് ആര്‍എസ്എസ് നടത്തുന്നത്. പ്രകോപനം സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമവും തുടരുകയാണ്. പ്രതിഷേധപ്രകടനത്തിനുനേരെ രണ്ടിടത്ത് ബോംബേറുണ്ടായി.
പാനൂരിനടുത്ത കൈവേലിക്കലില്‍ ഞായറാഴ്ച വൈകിട്ട് പ്രതിഷേധപ്രകടനത്തിനുനേരെ ബോംബേറിയുകയായിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ പങ്കെടുത്ത പ്രകടനത്തെയാണ് അമ്പതോളം വരുന്ന സായുധസംഘം ആക്രമിച്ചത്. പൊലീസ് വാഹനത്തിനുനേരെയും ബോംബേറുണ്ടായി. സ്ത്രീകളും വിദ്യാര്‍ഥിനിയുമുള്‍പ്പെടെ 11 സിപിഐ എം പ്രവര്‍ത്തകര്‍ക്കും പാനൂര്‍ സിഐക്കും നാല് പൊലീസുകാര്‍ക്കും പരിക്കേറ്റു. കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് അക്രമമെന്ന ആര്‍എസ്എസ് പ്രചാരണത്തിന്റെ മുനയൊടിക്കുന്ന സംഭവങ്ങളാണ് മൂന്നു ദിവസമായി തുടരെത്തുടരെയുണ്ടാകുന്നത്. 
തലശേരിക്കടുത്ത കക്കറയില്‍ ശനിയാഴ്ച വാഹനയാത്രക്കാരായ നാലു സിപിഐ എം അനുഭാവികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കിഴക്കേ ചമ്പാട് രക്തസാക്ഷി ഇ രാജുമാസ്റ്റര്‍ സ്മാരകത്തിന് മുകളില്‍ ആര്‍എസ്എസ് കൊടി കെട്ടിയത് അഴിച്ചുമാറ്റിച്ചപ്പോള്‍ സ്മാരകം ആക്രമിച്ചു. ചൊക്ലി സൗത്തിലെ തൃക്കണ്ണാപുരം ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമരവും ബോര്‍ഡും നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാത്രി നടത്തിയ പ്രകടനത്തിനുനേരെയും ബോംബെറിഞ്ഞു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു.  
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരക്ക് ചൊക്‌ളിക്കടുത്ത മത്തിപ്പറമ്പില്‍ മത്സ്യവില്‍പനക്കാരനായ ശ്രീജേഷിനെ ഗുഡ്‌സ് ഓട്ടോ തടഞ്ഞ് ആക്രമിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ധര്‍മടം കിഴക്കേ പാലയാട് ജാനകിനിലയത്തില്‍ എ പി രവീന്ദ്രന്റെ വീടിന് ബോംബെറിഞ്ഞു. സിപിഐ എം പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ടി പി അനീഷിന്റെയും കെ പി സനീഷിന്റെയും വീടുകള്‍ ഞായറാഴ്ച രാത്രി ആക്രമിച്ചു.
കടമ്പൂരില്‍ ഞായറാഴ്ച രാത്രി എട്ടേമുക്കാലിനാണ് കോണ്‍ഗ്രസ് ഓഫീസായ രാജീവ്ജി കള്‍ചറല്‍ സെന്റര്‍ ആര്‍എസ്എസ്സുകാര്‍ ആക്രമിച്ചത്. കടമ്പൂര്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ പി വി പ്രേമവല്ലി (50)ക്കു പരിക്കേറ്റു. ഇവരുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. അലവില്‍ സിപിഐ എം ബ്രാഞ്ച് ഓഫീസായ പാട്യം ഗോപാലന്‍ മന്ദിരത്തില്‍ കരിഓയില്‍ ഒഴിച്ചു. മുഴപ്പിലങ്ങാട് അമ്മയും പതിനഞ്ചുകാരനായ മകനും എരഞ്ഞോളി എളയടത്ത്മുക്കില്‍ ബാലസംഘം പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. സിപിഐ എം പാനൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ ടി കെ രാഘവനും വെസ്റ്റ് എലാങ്കോട് ബ്രാഞ്ച് സെക്രട്ടറി എ കെ ചന്ദ്രനും ആക്രമിച്ചു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.