IBC- Complete Business News in Malayalam
Breaking news  
21 October 2017 Saturday
 
 
 

എയര്‍ടെല്‍ വീണ്ടും പുതിയ റീച്ചാര്‍ജ് ഓഫറുമായി വിപണിയില്‍!

 

എയര്‍ടെല്‍ വീണ്ടും പുതിയ റീച്ചാര്‍ജ് ഓഫറുമായി വിപണിയില്‍!
സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പുത്തന്‍ ഓഫറുമായി എയര്‍ടെല്‍ വീണ്ടും വിപണിയില്‍. ജിയോയുമായി മത്സരിക്കാന്‍ 495 രൂപയുടെ പുതിയ റീച്ചാര്‍ജ് പാക്ക് അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍ . 84 ദിവസത്തേക്ക് പരിധിയില്ലാത്ത ഫോണ്‍ കോളുകളും ദിവസേന 1 ജിബി ഡാറ്റയുമാണ് പുതിയ ഓഫര്‍. എയര്‍ടെലിന്റെ പുതിയ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായുള്ള ഈ ഓഫര്‍ ആദ്യ രണ്ട് റീച്ചാര്‍ജുകളില്‍ മാത്രമാണ് ലഭ്യമാവുക.
മഹാരാഷ്ട്ര, ചെന്നൈ എന്നിവടങ്ങളില്‍ ഈ ഓഫര്‍ ലഭ്യമാകും അതോടൊപ്പം മുംബൈ സര്‍ക്കിളില്‍ 495ന്റെ റീച്ചാര്‍ജിനൊപ്പം 99 എസ്എംഎസും ലഭിക്കും.
റിലയന്‍സ് ജിയോയുടെ ഓഫറുകള്‍ക്ക് സമാനമാണ് എയര്‍ടെലിന്റെ 84 ദിവസം കാലപരിധിയുള്ള പുതിയ പ്ലാന്‍.1ജിബി ദിവസേന ലഭിക്കുന്ന മറ്റു റീച്ചാര്‍ജ് പ്ലാനുകളും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്.

സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പുത്തന്‍ ഓഫറുമായി എയര്‍ടെല്‍ വീണ്ടും വിപണിയില്‍. ജിയോയുമായി മത്സരിക്കാന്‍ 495 രൂപയുടെ പുതിയ റീച്ചാര്‍ജ് പാക്ക് അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍ . 84 ദിവസത്തേക്ക് പരിധിയില്ലാത്ത ഫോണ്‍ കോളുകളും ദിവസേന 1 ജിബി ഡാറ്റയുമാണ് പുതിയ ഓഫര്‍. എയര്‍ടെലിന്റെ പുതിയ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായുള്ള ഈ ഓഫര്‍ ആദ്യ രണ്ട് റീച്ചാര്‍ജുകളില്‍ മാത്രമാണ് ലഭ്യമാവുക.
മഹാരാഷ്ട്ര, ചെന്നൈ എന്നിവടങ്ങളില്‍ ഈ ഓഫര്‍ ലഭ്യമാകും അതോടൊപ്പം മുംബൈ സര്‍ക്കിളില്‍ 495ന്റെ റീച്ചാര്‍ജിനൊപ്പം 99 എസ്എംഎസും ലഭിക്കും.റിലയന്‍സ് ജിയോയുടെ ഓഫറുകള്‍ക്ക് സമാനമാണ് എയര്‍ടെലിന്റെ 84 ദിവസം കാലപരിധിയുള്ള പുതിയ പ്ലാന്‍.1ജിബി ദിവസേന ലഭിക്കുന്ന മറ്റു റീച്ചാര്‍ജ് പ്ലാനുകളും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്.


Share/Save
 
© Copyright 2010 ibclive.in. All rights reserved.