IBC- Complete Business News in Malayalam
Breaking news  
21 October 2017 Saturday
 
 
 

ജി. ആന്റ് എച്ച്. ശ്രേണിയുമായി ആംവേ ബോഡി കെയര്‍ വിഭാഗം വിപുലീകരിക്കുന്നു

 

ജി. ആന്റ് എച്ച്. ശ്രേണിയുമായി ആംവേ ബോഡി കെയര്‍ വിഭാഗം വിപുലീകരിക്കുന്നു
 
തിരുവനന്തപുരം: ജി. ആന്റ് എച്ച്. ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുമായി ആംവേ ഇന്ത്യ തങ്ങളുടെ ബോഡി കെയര്‍ വിഭാഗം കൂടുതല്‍ ശക്തമാക്കുന്നു. ജി. ആന്റ് എച്ച്. നറീഷ് പ്ലസ് ബോഡി ലോഷന്‍, ജി. ആന്റ്  എച്ച് റിഫ്രഷ് പ്ലസ് ബോഡി വാഷ് ജെല്‍ എ്ന്നിവയടക്കമുള്ള അത്യാകര്‍ഷക ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചാണ് ആംവേ ഈ മേഖലയില്‍ കൂടുതല്‍ വിപണി വിഹിതം നേടാനൊരുങ്ങുന്നത്. 
രാജ്യത്തെ ഏറ്റവും വലിയ ഡയറക്ട് സെല്ലിങ്  എഫ്.എം.സി.ജി. കമ്പനിയായ ആംവേ ഇന്ത്യ സ്ത്രീ, പുരുഷ ഭേദമന്യേ കുടുംബത്തിനു മൊത്തം അനുയോജ്യമായ ബോഡി കെയര്‍ ഉല്‍പ്പന്നങ്ങളാണ് ഇതിന്റെ ഭാഗമായി രൂപകല്‍പ്പന ചെയ്ത് അവതരിപ്പിക്കുന്നത്.  ചര്‍മ്മ സംബന്ധമായ പരീക്ഷണങ്ങള്‍ക്കു ശേഷം അവതരിപ്പിക്കുന്ന ഈ രണ്ട് ഉല്‍്പ്പന്നങ്ങളും 250 മില്ലീ ലിറ്ററിന് 440 രൂപയ്ക്കാണ് ലഭ്യമാക്കിയിട്ടുള്ളത്. വിറ്റമിനുകളാല്‍ സമ്പുഷ്ടമായ ഈ ശ്രേണി നൈസര്‍ഗ്ഗിക സസ്യ ചേരുവകകളാല്‍ നിര്‍മിക്കപ്പെട്ട ഇവ ആകര്‍ഷകമായ  വാസനയും സൗഹാര്‍ദ പാക്കിങ്ങിലുമാണ് എത്തുന്നത്. 
സള്‍ഫര്‍ വിമുക്തം കൂടിയാണ് ഈ ഉല്‍പ്പന്നങ്ങള്‍. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കും വിപണിയിലെ മല്‍സരങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ നിലനില്‍ക്കാനായി തങ്ങളുടെ ഈ ആഗോള ബ്രാന്‍ഡിന്റെ ഘടനയും പാക്കിങും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ആയിരം കോടി രൂപ മൂല്യമുള്ള വിപണിയാണ് ബോഡി വാഷിനുള്ളതെന്നും 2021 ഓടെ അത് ഏതാണ്ട് ഇരട്ടിയായി 1,900 കോടി രൂപയിലെത്തുമെന്നുമാണ് പ്രതീക്ഷ. ഇവിടെ ജി. ആന്റ് എച്ച്. വന്‍ മുന്നേറ്റം നടത്തുമെന്നും ആദ്യ മൂന്നു ബ്രാന്‍ഡുകളിലൊന്നായി ഉടന്‍ ഉയരുമെന്നാണു പ്രതീക്ഷയെന്നും ആംവേ ഇന്ത്യയുടെ ബ്യൂട്ടി ആന്റ് പേഴ്‌സണല്‍ കെയര്‍ വിഭാഗം മേധാവി അനീഷ ശര്‍മ്മ ചൂണ്ടിക്കാട്ടി.
              
ഷീ ബട്ടര്‍, ജൈവ മത്തങ്ങാ വിത്തില്‍ നിന്നുള്ള എണ്ണ, ഓറഞ്ച് തേന്‍ തുടങ്ങിയ ്‌സവിശേഷമായ നൈസര്‍ഗ്ഗിക ഘടകങ്ങള്‍ അടങ്ങിയതാണ് ജി. ആന്റ് എ്ച്ച്. നറീഷ് പ്ലസ് ബോഡി ലോഷന്‍. കറ്റാര്‍, മുന്തിരിക്കുരു, ഗ്രീന്‍ ടീ എക്‌സ്ട്രാക്ട് എന്നിവ അടങ്ങിയതാണ് ജി. ആന്റ് എച്ച്. റിഫ്രഷ് പ്ലസ് ബോഡി വാഷ്.  കുടുംബങ്ങളുടെ ചര്‍മ്മ സംരക്ഷണ ആവശ്യങ്ങള്‍ക്ക് അനുസൃതമായ ബോഡി കെയര്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനോടൊപ്പം പരിസ്ഥിതി സംരക്ഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനാണു തങ്ങള്‍ ശ്രമിക്കുന്നതെന്നും അനീഷ ശര്‍മ്മ വ്യക്തമാക്കി.

തിരുവനന്തപുരം: ജി. ആന്റ് എച്ച്. ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുമായി ആംവേ ഇന്ത്യ തങ്ങളുടെ ബോഡി കെയര്‍ വിഭാഗം കൂടുതല്‍ ശക്തമാക്കുന്നു. ജി. ആന്റ് എച്ച്. നറീഷ് പ്ലസ് ബോഡി ലോഷന്‍, ജി. ആന്റ്  എച്ച് റിഫ്രഷ് പ്ലസ് ബോഡി വാഷ് ജെല്‍ എ്ന്നിവയടക്കമുള്ള അത്യാകര്‍ഷക ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചാണ് ആംവേ ഈ മേഖലയില്‍ കൂടുതല്‍ വിപണി വിഹിതം നേടാനൊരുങ്ങുന്നത്. 
രാജ്യത്തെ ഏറ്റവും വലിയ ഡയറക്ട് സെല്ലിങ്  എഫ്.എം.സി.ജി. കമ്പനിയായ ആംവേ ഇന്ത്യ സ്ത്രീ, പുരുഷ ഭേദമന്യേ കുടുംബത്തിനു മൊത്തം അനുയോജ്യമായ ബോഡി കെയര്‍ ഉല്‍പ്പന്നങ്ങളാണ് ഇതിന്റെ ഭാഗമായി രൂപകല്‍പ്പന ചെയ്ത് അവതരിപ്പിക്കുന്നത്.  ചര്‍മ്മ സംബന്ധമായ പരീക്ഷണങ്ങള്‍ക്കു ശേഷം അവതരിപ്പിക്കുന്ന ഈ രണ്ട് ഉല്‍്പ്പന്നങ്ങളും 250 മില്ലീ ലിറ്ററിന് 440 രൂപയ്ക്കാണ് ലഭ്യമാക്കിയിട്ടുള്ളത്. വിറ്റമിനുകളാല്‍ സമ്പുഷ്ടമായ ഈ ശ്രേണി നൈസര്‍ഗ്ഗിക സസ്യ ചേരുവകകളാല്‍ നിര്‍മിക്കപ്പെട്ട ഇവ ആകര്‍ഷകമായ  വാസനയും സൗഹാര്‍ദ പാക്കിങ്ങിലുമാണ് എത്തുന്നത്. 
സള്‍ഫര്‍ വിമുക്തം കൂടിയാണ് ഈ ഉല്‍പ്പന്നങ്ങള്‍. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കും വിപണിയിലെ മല്‍സരങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ നിലനില്‍ക്കാനായി തങ്ങളുടെ ഈ ആഗോള ബ്രാന്‍ഡിന്റെ ഘടനയും പാക്കിങും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ആയിരം കോടി രൂപ മൂല്യമുള്ള വിപണിയാണ് ബോഡി വാഷിനുള്ളതെന്നും 2021 ഓടെ അത് ഏതാണ്ട് ഇരട്ടിയായി 1,900 കോടി രൂപയിലെത്തുമെന്നുമാണ് പ്രതീക്ഷ. ഇവിടെ ജി. ആന്റ് എച്ച്. വന്‍ മുന്നേറ്റം നടത്തുമെന്നും ആദ്യ മൂന്നു ബ്രാന്‍ഡുകളിലൊന്നായി ഉടന്‍ ഉയരുമെന്നാണു പ്രതീക്ഷയെന്നും ആംവേ ഇന്ത്യയുടെ ബ്യൂട്ടി ആന്റ് പേഴ്‌സണല്‍ കെയര്‍ വിഭാഗം മേധാവി അനീഷ ശര്‍മ്മ ചൂണ്ടിക്കാട്ടി.              ഷീ ബട്ടര്‍, ജൈവ മത്തങ്ങാ വിത്തില്‍ നിന്നുള്ള എണ്ണ, ഓറഞ്ച് തേന്‍ തുടങ്ങിയ ്‌സവിശേഷമായ നൈസര്‍ഗ്ഗിക ഘടകങ്ങള്‍ അടങ്ങിയതാണ് ജി. ആന്റ് എ്ച്ച്. നറീഷ് പ്ലസ് ബോഡി ലോഷന്‍. കറ്റാര്‍, മുന്തിരിക്കുരു, ഗ്രീന്‍ ടീ എക്‌സ്ട്രാക്ട് എന്നിവ അടങ്ങിയതാണ് ജി. ആന്റ് എച്ച്. റിഫ്രഷ് പ്ലസ് ബോഡി വാഷ്.  കുടുംബങ്ങളുടെ ചര്‍മ്മ സംരക്ഷണ ആവശ്യങ്ങള്‍ക്ക് അനുസൃതമായ ബോഡി കെയര്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനോടൊപ്പം പരിസ്ഥിതി സംരക്ഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനാണു തങ്ങള്‍ ശ്രമിക്കുന്നതെന്നും അനീഷ ശര്‍മ്മ വ്യക്തമാക്കി.

Share/Save
 
© Copyright 2010 ibclive.in. All rights reserved.