IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
 
 

മഹാരാഷ്ട്രയിലും ഗുജറാത്തിലും ഇന്ധന നികുതി കുറച്ചു

മഹാരാഷ്ട്രയിലും ഗുജറാത്തിലും ഇന്ധന നികുതി കുറച്ചു
ദില്ലി: ഗുജറാത്തിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരും പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു. ഇതോടെ പെട്രോളിന് രണ്ട് രൂപയും ഡീസലിന് ഒരു രൂപയും കുറയും. പുതിയ നിരക്ക് പ്രകാരം പെട്രോള്‍ ലിറ്ററിന് 75.58 രൂപയാകും. ഡീസലിനാകട്ടെ 59.55 രൂപയും. മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളില്‍ 25 ശതമാനമാണ് സര്‍ക്കാര്‍ മൂല്യവര്‍ധിത നികുതി ഈടാക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ 26 ശതമാനവുമാണ് പെട്രോളിന് നികുതി.
ഡീസലിനാകട്ടെ മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളില്‍ 21 ശതമാനമാണ് നികുതി. മറ്റ് ഭാഗങ്ങളില്‍ 22 ശതമാനവും.
പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടതുപ്രകാരം ഇത് രണ്ടാമത്തെ സംസ്ഥാനമാണ് അനുകൂല നിലപാട് സ്വീകരിക്കുന്നത്.
ദില്ലി: ഗുജറാത്തിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരും പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു. ഇതോടെ പെട്രോളിന് രണ്ട് രൂപയും ഡീസലിന് ഒരു രൂപയും കുറയും. പുതിയ നിരക്ക് പ്രകാരം പെട്രോള്‍ ലിറ്ററിന് 75.58 രൂപയാകും. ഡീസലിനാകട്ടെ 59.55 രൂപയും. മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളില്‍ 25 ശതമാനമാണ് സര്‍ക്കാര്‍ മൂല്യവര്‍ധിത നികുതി ഈടാക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ 26 ശതമാനവുമാണ് പെട്രോളിന് നികുതി.ഡീസലിനാകട്ടെ മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളില്‍ 21 ശതമാനമാണ് നികുതി. മറ്റ് ഭാഗങ്ങളില്‍ 22 ശതമാനവും.പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടതുപ്രകാരം ഇത് രണ്ടാമത്തെ സംസ്ഥാനമാണ് അനുകൂല നിലപാട് സ്വീകരിക്കുന്നത്.


Share/Save
 
© Copyright 2010 ibclive.in. All rights reserved.