IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
വേങ്ങരയില്‍ വോട്ടെടുപ്പ് ആരംഭിച്ചു!

വേങ്ങരയില്‍ വോട്ടെടുപ്പ് ആരംഭിച്ചു!
മലപ്പുറം: ഒരുമാസം നീണ്ട പ്രചാരണത്തിനൊടുവില്‍ വേങ്ങരയിലെ വോട്ടര്‍മാര്‍ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്. രാവിലെ ഏഴിന് തന്നെ വോട്ടിങ് ആരംഭിച്ചു. 148 ബൂത്തുകളിലായി വൈകിട്ട് ആറുവരെയാണ് പോളിങ്. 1,70,009 പേര്‍ക്കാണ് സമ്മതിദാനാവകാശമുള്ളത്. സമാധാനപരമായ വോട്ടെടുപ്പിനുള്ള എല്ലാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെയ്ത വോട്ട് വോട്ടര്‍മാര്‍ക്ക് പരിശോധിച്ച് ഉറപ്പാക്കാനുള്ള വിവിപാറ്റ് സംവിധാനത്തിലാണ് പോളിങ്.15നാണ് വോട്ടെണ്ണല്‍.സ്ഥാനാര്‍ത്ഥികള്‍ രാവിലെതന്നെ വിവിധ പോളിങ് ബൂത്തുകള്‍ സന്ദര്‍ശിച്ചു തുടങ്ങി. 
ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എംപിയായ മുസ്‌ളിം ലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ചതിനാലാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നാട്ടുകാരനായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറും (സിപിഐഎം) യുഡിഎഫിന്റെ കെ എന്‍ എ ഖാദറും (ലീഗ്) ബിജെപിയുടെ കെ ജനചന്ദ്രനും ഉള്‍പ്പെടെ ആറുപേരാണ് മത്സരരംഗത്തുള്ളത്. വേങ്ങരയിലെ പിന്നോക്കാവസ്ഥയില്‍ വികസന മുരടിപ്പുമാണ്  തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എടുത്തുകാണിച്ചത്. കാലങ്ങളായി മുസ്ലിംലീഗിലെ പ്രതിനിധികളാണ് ഇവിടെയുള്ളത്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.