IBC- Complete Business News in Malayalam
Breaking news  
21 October 2017 Saturday
 
മണപ്പുറം ശിവക്ഷേത്രത്തിലെ ശാന്തിക്കാരനായി യദുകൃഷ്ണ നടതുറന്നത് ചരിത്രത്തിലേക്ക്!

തിരുവല്ല : ചരിത്രത്തില്‍ ആദ്യമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവാവ് ശാന്തിക്കാരനായി ക്ഷേത്രനട തുറന്നു. തിരുവല്ല വളഞ്ഞവട്ടം മണപ്പുറം ശിവക്ഷേത്രത്തിലെ ശാന്തിക്കാരനായി യദുകൃഷ്ണ ചുമതലയേറ്റതോടെ മറ്റൊരു സാമൂഹ്യപരിഷ്‌ക്കരണത്തിന്റെ നട തുറക്കപ്പെട്ടു. പുലയ സമുദായത്തില്‍ ജനിച്ച യദുകൃഷ്ണ (22)  പത്ത് വര്‍ഷം നീണ്ട താന്ത്രികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാണ് ചരിത്രത്തില്‍ ഇടംനേടുന്നത്. 
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ നാലാം റാങ്കുകാരനാണ് യദുകൃഷ്ണ. 12-ാം വയസ്സ് മുതല്‍ വടക്കന്‍പറവൂര്‍ മൂത്തകുന്നം ശ്രീ ഗുരുദേവ തന്ത്രവിദ്യാപീഠത്തിലെ വിദ്യാര്‍ഥിയായിരുന്നു. തൃശൂര്‍ കൊരട്ടി നാലുകെട്ടില്‍ പുലിക്കുന്നത്ത് വീട്ടില്‍ പി കെ രവിയുടെയും ലീലയുടെയും മകനാണ്. കെ കെ അനിരുദ്ധന്‍ തന്ത്രിയാണ് ഗുരു. തിങ്കളാഴ്ച രാവിലെ മണപ്പുറം ക്ഷേത്രത്തില്‍ പ്രവേശിച്ച യദുകൃഷ്ണയെ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ശ്രീകുമാര്‍ പൂര്‍ണകുംഭം നല്‍കി വരവേറ്റു.
ക്ഷേത്രങ്ങളില്‍ അബ്രാഹ്മണര്‍ക്ക് പ്രവേശനം, അബ്രാഹ്മണ ശാന്തിക്കാര്‍, ദേവസ്വംബോര്‍ഡ് അംഗങ്ങളായി പട്ടികജാതി വിഭാഗക്കാര്‍ക്ക് നിയമനം, ബോര്‍ഡിലെ വിവിധ തസ്തികകളില്‍ പട്ടികജാതിക്കാര്‍ക്ക് സംവരണം എന്നിവയ്ക്ക് പിന്നാലെ ശാന്തിക്കാരനായി ദളിത് യുവാവ് ചുമതലയേറ്റത് കേരളത്തില്‍ അടുത്തിടെ നടന്ന ചരിത്രപരമായ മാറ്റങ്ങളുടെ നേര്‍സാക്ഷ്യമായി. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.