IBC- Complete Business News in Malayalam
Breaking news  
23 September 2018 Sunday
 
ചരക്ക് - സേവന നികുതി സാമ്പത്തികമാന്ദ്യം കൂടുതല്‍ രൂക്ഷമാകും!

തിരുവനന്തപുരം : ചരക്ക്-സേവന നികുതി സാമ്പത്തികമാന്ദ്യം കൂടുതല്‍ രൂക്ഷമാക്കുമെന്ന് വിലയിരുത്തല്‍. പിടിച്ച നികുതി തിരിച്ചു ലഭിക്കുന്നതിനും മറ്റുമുള്ള കാലതാമസം ഈ മേഖലയില്‍ പ്രവര്‍ത്തന മൂലധനദാരിദ്ര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് ചൂണ്ടിക്കാട്ടി. കയറ്റുമതിയില്‍ ഉണ്ടാകുന്ന ഇടിവ് മാന്ദ്യം രൂക്ഷമാക്കും. നോട്ട് പിന്‍വലിക്കല്‍മൂലം പ്രതിസന്ധിയിലായ ചെറുകിട വ്യവസായ മേഖലയ്ക്ക് ചരക്ക്-സേവന നികുതി വീണ്ടും തിരിച്ചടിയായി. 
എഴുപത്തഞ്ചുലക്ഷം മുതല്‍ ഒന്നരക്കോടി വരെ വിറ്റുവരവ് ഉണ്ടായിരുന്നവര്‍ക്ക് എക്‌സൈസ് നികുതി ബാധകമല്ലായിരുന്നു. ഇവരിപ്പോള്‍ ജിഎസ്ടി നല്‍കിയേ മതിയാകൂ. വിലക്കയറ്റത്തിനും ജിഎസ്ടിആക്കം കൂട്ടുന്നു. വിലക്കയറ്റത്തിന്റെയും മാന്ദ്യത്തിന്റെയും കത്രികപ്പൂട്ടിലേക്ക് സമ്പദ്ഘടന വഴുതി വീണുകൊണ്ടിരിക്കുകയാണെന്ന് തോമസ് ഐസക് പറഞ്ഞു.
കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. കേന്ദ്ര സര്‍ക്കാരിനും ഇക്കാര്യങ്ങളെക്കുറിച്ച് വേവലാതിയുള്ളതിനാല്‍ എളുപ്പത്തിലുള്ള ചില തീരുമാനങ്ങളിലേക്ക് എത്താനായി ജിഎസ്ടി റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന തീയതി നിരന്തരമായി നീട്ടിയിരുന്നതിനാല്‍ ഓണ്‍ലൈന്‍ ആയി റീഫണ്ട് കൊടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. 
നിലവിലുള്ള രീതിയില്‍ മാന്വലായി കണക്കുകൂട്ടി റീഫണ്ട് നല്‍കും. താല്‍ക്കാലികമായി കയറ്റുമതിയെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു. മുമ്പുണ്ടായിരുന്നതുപോലെ കയറ്റുമതിക്കാര്‍ വാങ്ങുന്ന ചരക്കുകളെ ഡീംഡ് എക്‌സ്‌പോര്‍ട്ടുകളായും അവര്‍ ഇറക്കുമതി ചെയ്യുന്നവയെ ചുങ്കത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്യും. ആറുമാസംകഴിഞ്ഞ് ഇ-വാലറ്റ് സമ്പ്രദായം തയ്യാറാകുമ്പോഴേ കയറ്റുമതിയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. ജിഎസ്ടി വേണ്ടത്ര അവധാനതയോടെയല്ല നടപ്പാക്കിയത് എന്ന വിമര്‍ശനത്തെ ശരിവയ്ക്കുന്നതാണ് ഈ നടപടിയെന്നും തോമസ് ഐസക് പറഞ്ഞു.
ചെറുകിടക്കാരെ സഹായിക്കാനായി അനുമാന നികുതി പരിധി ഒന്നരക്കോടി ആക്കണമെന്നായിരുന്നു കേരളത്തിന്റെ നിര്‍ദേശം. ഇതുവഴി ഇവര്‍ക്ക് 12 ശതമാനം നികുതി ഒടുക്കിയാല്‍ മതിയാകും. നിയമം ഭേദഗതി ചെയ്യണമെന്നുള്ളതിനാല്‍ ഈ പരിധി ഒരുകോടിയായി തല്‍ക്കാലം നിജപ്പെടുത്തി. ചെറുകിടക്കാര്‍ക്ക് നല്‍കിയ രണ്ടാമത്തെ പ്രധാനപ്പെട്ട ആനുകൂല്യം മാസാമാസം റിട്ടേണുകളും പേമെന്റും നടത്തുന്നത് ത്രൈമാസികമാക്കിയതാണ്. 
അന്തര്‍സംസ്ഥാന വ്യാപാരാവകാശം പോലുള്ള ചില ആവശ്യങ്ങള്‍ കൂടി നല്‍കണമെന്നും കൗണ്‍സിലില്‍ ആവശ്യം ഉയര്‍ന്നു. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് സമിതിയെ നിയോഗിച്ചത്. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ പൊതുചര്‍ച്ചയല്ലാതെ മൂര്‍ത്തമായ ഒരു തീരുമാനമുണ്ടായില്ല. നികുതിയിളവിന് ആനുപാതികമായി വിലകുറയ്ക്കാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ മേല്‍നടപടി എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. ഇത്തരം നടപടികള്‍ നിക്ഷേപകരെ പിണക്കുമെന്നും മാന്ദ്യത്തെ രൂക്ഷമാക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ പേടി. 
കേരളം ഇക്കാര്യത്തില്‍ ശക്തമായ നടപടികളെടുക്കും. മൂന്നു മാസത്തിനുള്ളില്‍ അക്കൌണ്ടിങ് സോഫ്‌റ്റ്വെയര്‍ എല്ലാ ചെറുകിട വ്യാപാരികള്‍ക്കും സൗജന്യമായി നല്‍കും. സംസ്ഥാനതല ജിഎസ്ടി കൗണ്‍സില്‍ ജില്ലാതല ജിഎസ്ടി കൌണ്‍സില്‍ എന്നിവ വിളിച്ചുചേര്‍ത്ത് അവലോകനം നടത്തും. സര്‍ക്കിള്‍ അടിസ്ഥാനത്തില്‍ വ്യാപാരികളുടെ യോഗങ്ങള്‍ വിളിക്കും. കേരളത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് മുനിസിപ്പല്‍ മാലിന്യത്തിനുള്ള നികുതി ഉപേക്ഷിച്ചു. കയറിന്റെ നികുതി 12 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമാക്കി.

Share/Save
 
© Copyright 2010 ibclive.in. All rights reserved.