IBC- Complete Business News in Malayalam
Breaking news  
24 February 2018 Saturday
 
പ്രവാസി ചിട്ടി നവംബറില്‍ ആരംഭിക്കും!

പ്രവാസി ചിട്ടി നവംബറില്‍ ആരംഭിക്കും!
പ്രവാസികള്‍ക്ക് നിക്ഷേപ അവസരം ഒരുക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിന് പണം കണ്ടെത്തുന്നതിനുള്ള പ്രവാസി ചിട്ടി നവംബറില്‍ തുടങ്ങും. രണ്ട് ലക്ഷം പേരെ ചേര്‍ത്ത് വര്‍ഷം 30000 കോടി രൂപ പിരിച്ചെടുക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ചിട്ടിയില്‍ ആളെ ചേര്‍ക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ നിര്‍വ്വഹിക്കും. കെഎസ്എഫ്ഇയും കേരള ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡും (കിഫ്ബി) ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവാസികളുടെ നിക്ഷേപം കെഎസ്എഫ്ഇയുടെ എന്‍ആര്‍ഐ ചിട്ടികളിലൂടെയാകും സമാഹരിക്കുക.
ചിട്ടിയില്‍ മാസം രണ്ടര ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. കൂടാതെ ചിട്ടിയില്‍ ചേരുന്നവര്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ സ്‌കീം എന്നിവയും നടപ്പിലാക്കും. ചിട്ടി നടത്തിപ്പിന് കെഎസ്എഫ്ഇ ജീവനക്കാരുടെ സംഘടനയുമായി ധനമന്ത്രി ചര്‍ച്ച നടത്തി. പ്രവാസികളുടെ സങ്കടങ്ങള്‍ക്ക് ആശ്വാസം...യുഎഇയില്‍ ഇനി ജോലി സുരക്ഷിതം.

Share/Save
 
© Copyright 2010 ibclive.in. All rights reserved.