IBC- Complete Business News in Malayalam
Breaking news  
21 October 2017 Saturday
 
നവംബര്‍ ഒന്നിന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്ത് കടയടപ്പ് സമരം നടത്തുന്നു!

കോഴിക്കോട്: ജി എസ് ടിയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട നവംബര്‍ ഒന്നിന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്ത് കടയടപ്പ് സമരം നടത്തും. കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. 
ചരക്കു സേവന നികുതി ഉത്തരവ് പൂര്‍ണതോതില്‍ നടപ്പാക്കുന്നതു വരെ വാറ്റ് നിയമത്തില്‍ വ്യാപാരം നടത്താന്‍ വ്യാപാരികള്‍ക്ക് ഇളവ് നല്‍കണം, വാടകയ്ക്കും ശമ്പളത്തിനും ഭക്ഷണസാധനങ്ങള്‍ക്കും ജി.എസ്.ടി ഏര്‍പ്പെടുത്തിയതു പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു 24 മണിക്കൂര്‍ സമരം നടത്തുന്നത്. ഒക്ടോബര്‍ 25- ന് എറണാകുളത്ത് സംസ്ഥാനതല പ്രക്ഷോഭ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കടയടപ്പ് സമരത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിനു സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തും. 16-നു നടത്തുന്ന യു.ഡി.എഫ് ഹര്‍ത്താല്‍ നിരാകരിക്കും. ഹര്‍ത്താല്‍ സംബന്ധിച്ച് പ്രാദേശികമായി യോഗം ചേര്‍ന്നു തീരുമാനമെടുക്കാന്‍ യൂണിറ്റുകള്‍ക്കു അധികാരം നല്‍കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.