IBC- Complete Business News in Malayalam
Breaking news  
23 September 2018 Sunday
 
സോളറില്‍ കുടുങ്ങി മുന്‍ മന്ത്രിമാര്‍!

സോളറില്‍ കുടുങ്ങി മുന്‍ മന്ത്രിമാര്‍!
തിരുവനന്തപുരം : കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലന്‍സ്, ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ പ്രമുഖ യുഡിഎഫ് നേതാക്കള്‍ക്കുമെതിരെയാണ് കേസ്. 
സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമീഷന്റെ കണ്ടെത്തലിന്റെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ ലഭിച്ച നിയമോപദേശമനുസരിച്ചാണ് തീരുമാനം. അഴിമതി, കൈക്കൂലി, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങളാകും ചുമത്തുക. അഴിമതിനിരോധന നിയമവും ക്രിമിനല്‍ നടപടിച്ചട്ടവും പ്രകാരമാണ് കേസ്. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, മുന്‍ കേന്ദ്രമന്ത്രിമാരായ കെ സി വേണുഗോപാല്‍, പളനിമാണിക്യം, എംഎല്‍എമാരായ ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, ജോസ് കെ മാണി എംപി, മുന്‍ എംഎല്‍എ എ പി അബ്ദുള്ളക്കുട്ടി, പി സി വിഷ്ണുനാഥ്, കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍, എന്‍ സുബ്രഹ്മണ്യന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രമുഖര്‍. ടെനി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, സലിംരാജ്, തോമസ് കുരുവിള, അന്നത്തെ പൊലീസ് അന്വേഷണസംഘത്തിലെ എഡിജിപി കെ പത്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന്‍, കേരള പൊലീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത് എന്നിവര്‍ക്കെതിരെയും കേസ് എടുക്കും. 
ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ ഇവര്‍ക്കൊപ്പം മറ്റ് ചിലരും കുരുങ്ങും. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സരിത എസ് നായര്‍, മുന്‍ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സോളാര്‍ തട്ടിപ്പ് നടന്നത്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരെന്ന് തെറ്റിദ്ധരിപ്പിച്ചും ഭരണസംവിധാനം ദുരുപയോഗിച്ചും നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടി. കടലാസ് പദ്ധതികള്‍ ആവിഷ്‌കരിച്ച് സംസ്ഥാന ഖജനാവില്‍ നിന്ന് പണം തട്ടാനുള്ള ഗൂഢാലോചനയ്ക്കിടെ ചില നിക്ഷേപകര്‍ പരാതി നല്‍കിയതോടെ സരിതയും ബിജു രാധാകൃഷ്ണനും പിടിയിലായി.
ഇവരെ രക്ഷിക്കാനും പരാതി മുക്കാനും യുഡിഎഫ് സര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ജനകീയപ്രക്ഷോഭവും കോടതി ഇടപെടലും അറസ്റ്റ് അനിവാര്യമാക്കി. ഇതിനിടെയാണ് ഇവര്‍ക്ക് ഉമ്മന്‍ചാണ്ടിയും മറ്റ് പ്രമുഖരുമായുള്ള ബന്ധം പുറത്തുവന്നത്. സരിത എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെ രഹസ്യമൊഴി നല്‍കിയെങ്കിലും രേഖപ്പെടുത്തിയില്ല. മൊഴി രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ടു. 
പത്തനംതിട്ട സബ്ജയിലില്‍ തയ്യാറാക്കിയ 23 പേജിലെ ഉള്ളടക്കം ഭരണനേതൃത്വം അറിഞ്ഞതോടെ സരിതയെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റി കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന ശക്തമാക്കി. സമ്മര്‍ദം ചെലുത്തിയും പ്രലോഭിപ്പിച്ചും മൊഴി മൂന്നുപേജാക്കി  കോടതിയില്‍ നല്‍കി. വിവരം പുറത്തുവന്നതോടെ എല്‍ഡിഎഫ് പ്രക്ഷോഭം ശക്തമാക്കി. 
നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം വന്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. ഒടുവില്‍ സെക്രട്ടറിയറ്റിന് മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരം ആരംഭിച്ചതോടെ ഗത്യന്തരമില്ലാതെ ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ കമീഷനെ നിയോഗിച്ചു. ഉമ്മന്‍ചാണ്ടി നിയോഗിച്ച കമീഷന്‍ തന്നെയാണ്  അദ്ദേഹത്തിനെതിരായ കണ്ടെത്തലുകള്‍ നിരത്തി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്ന് എല്‍ഡിഎഫ് സമരം അവസാനിപ്പിച്ചപ്പോള്‍ ഒത്തുകളിയെന്നും സമരം ചീറ്റിയെന്നും പരിഹസിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കുമുള്ള മറുപടി കൂടിയാണ് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗ തീരുമാനം.
 
Share/Save
 
© Copyright 2010 ibclive.in. All rights reserved.