IBC- Complete Business News in Malayalam
Breaking news  
23 September 2018 Sunday
 
സോളാര്‍ തട്ടിപ്പ് കേസ് ജനങ്ങള്‍ പണ്ടേ വിധിച്ചതാണെന്ന് സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി : സോളാര്‍ കമ്മീഷന്‍ നാലുവര്‍ഷംകൊണ്ട് തയാറാക്കിയ റിപ്പോര്‍ട്ട് അലമാരയിലെ ആഢംബരമാക്കാതെ തുടര്‍നടപടി ഉണ്ടായത് നന്നായെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. 
യുഡിഎഫ് ഭരണകാലത്ത് ഗത്യന്തരമില്ലാതെ പ്രഖ്യാപിക്കപ്പെട്ട ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാരിന്റെ നിസ്സഹകരണം നിമിത്തം ഒരു വര്‍ഷത്തിനുശേഷമാണ് പ്രവര്‍ത്തനസജ്ജമായത്. തെരഞ്ഞെടുപ്പിനു മുമ്പ് അന്വേഷണം പൂര്‍ത്തിയാകരുതെന്ന് ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ പാര്‍ടിക്കും താല്‍പ്പര്യമുണ്ടായത് സ്വാഭാവികം. പക്ഷേ കമീഷന്‍ റിപ്പോര്‍ട്ടില്ലാതെതന്നെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിരുന്നു. 
കമീഷന്റെ പ്രവര്‍ത്തനം അനന്തമായി നീണ്ടുപോകാതിരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രകടിപ്പിച്ച ഇച്ഛാശക്തി കാര്യങ്ങള്‍ വേഗത്തിലാക്കി. അനന്തര നടപടികള്‍ക്ക് രണ്ടാഴ്ച മതിയായി. സര്‍ക്കാരിന് കാല്‍ക്കാശ് നഷ്ടമുണ്ടായിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി അന്ന് പറഞ്ഞത്. അന്നത്തെപ്പോലെ ഭരണസിരാകേന്ദ്രം മലിനമാക്കപ്പെട്ട മറ്റൊരുകാലം ഉണ്ടായിട്ടില്ല. 
സ്ത്രീത്വത്തെ അപമാനിച്ചതിനും ബലാത്സംഗത്തിനും സരിതയുടെ മൊഴി ധാരാളം മതിയാകും. മറ്റ് കാര്യങ്ങള്‍ക്ക് ഉപോദ്ബലകമായ തെളിവുകള്‍ കമീഷന്‍ കണ്ടെത്തിയിട്ടുണ്ട്. അവശ്യം വേണ്ടതായ ശുദ്ധീകരണത്തിന്റെ ഭാഗമായാണ് നിയമാനുസൃതം ആരംഭിച്ചിരിക്കുന്ന നടപടികളെ കാണേണ്ടത്. മാധ്യമങ്ങള്‍ അനാവരണം ചെയ്തതും അന്നത്തെ പ്രതിപക്ഷം ഉന്നയിച്ചതുമായ കാര്യങ്ങള്‍ക്ക് നിയമപരമായ സാധൂകരണമാണ് കമീഷന്‍ റിപ്പോര്‍ട്ടിലൂടെ ലഭിച്ചിരിക്കുന്നത്- അദ്ദേഹം പറഞ്ഞു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.