IBC- Complete Business News in Malayalam
Breaking news  
23 September 2018 Sunday
 
ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതിന് ഹേമചന്ദ്രന്‍, പത്മകുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചതിന് സോളാര്‍ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിനെതിരെ കൂടുതല്‍ നടപടി ഉണ്ടായേക്കും. പ്രത്യേക അന്വേഷണസംഘം തലവനായിരുന്ന ഡി.ജി.പി എ. ഹേമചന്ദ്രന്‍, എ.ഡി.ജി.പി. പത്മകുമാര്‍, ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍ എന്നിവരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കും.
ഇവര്‍ക്കെതിരെ കഴിഞ്ഞദിവസം തന്നെ നടപടി സ്വീകരിച്ചിരുന്നു. എ. ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റി കെ.എസ്.ആര്‍.ടി.സി എം.ഡിയായും കെ. പത്മകുമാറിനെ കെ.എസ്.ഇ.ബി വിജിലന്‍സില്‍ നിന്ന് മാര്‍ക്കറ്റ് ഫെഡ് എം.ഡിയായി മാറ്റിനിയമിക്കാന്‍ തീരുമാനിച്ചിരുന്നു.
അതേസമയം, സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ ഇന്ന് നിയമിക്കും. വിജിലന്‍സ്, ക്രിമിനല്‍ കേസ് അന്വേഷണ ഉത്തരവുകള്‍ ഇന്ന് പുറത്തിറങ്ങും. ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചെങ്കിലും ഉത്തരവിറങ്ങിയിരുന്നില്ല. ഉടന്‍ അന്വേഷണസംഘം രൂപീകരിച്ച് ഉത്തരവിറക്കി നടപടികള്‍ വേഗത്തിലാക്കാനാണ് നീക്കം.

പ്രത്യേകസംഘത്തെ രൂപീകരിച്ചാലുടന്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ മാനഭംഗത്തിനും തെളിവ് നശിപ്പിച്ചതിനും കേസെടുക്കാനാണ് സാധ്യത. നിലവിലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം മാത്രമേ ചോദ്യം ചെയ്യലും അറസ്റ്റും പോലുള്ള കടുത്ത നടപടികളിലേക്ക് കടക്കൂ. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.