IBC- Complete Business News in Malayalam
Breaking news  
21 October 2017 Saturday
 
പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയുടെ സാമ്പത്തിക രേഖകള്‍ പരിശോധിക്കുമെന്ന് സുപ്രീംകോടതി

ദില്ലി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയുടെ വിദേശരാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളും ആസ്തികളും സംബന്ധിച്ച് സിബിഐ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കുമെന്ന് സുപ്രീംകോടതി. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ വിദേശ ബാങ്ക് അക്കൗണ്ടുകളും ആസ്തികളും പരിശോധിച്ച് തങ്ങള്‍ സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിക്കണമെന്ന സിബിഐയുടെ ആവശ്യം ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. അതേസമയം, മകനെ രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായി സര്‍ക്കാരും അന്വേഷണ ഏജന്‍സികളും വേട്ടയാടുകയാണെന്ന് ആരോപിച്ച് പി ചിദംബരം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
കാര്‍ത്തി വിദേശരാജ്യങ്ങളിലേക്ക് അടിക്കടി സന്ദര്‍ശനം നടത്തുന്നത് അവിടത്തെ ബാങ്ക് അക്കൗണ്ടുകള്‍ നശിപ്പിക്കാനാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും സിബിഐക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ചൂണ്ടിക്കാട്ടി. മുദ്രവച്ച കവറില്‍ സിബിഐ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാര്‍ത്തിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍സിബല്‍, തെരച്ചില്‍ നോട്ടീസ് പിന്‍വലിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിച്ചത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.