IBC- Complete Business News in Malayalam
Breaking news  
21 October 2017 Saturday
 
 
 

വമ്പിച്ച ദീപാവലി ഓഫറുമായി ജിയോ! 399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 100 ശതമാനം ക്യാഷ് ബാക്ക്!!

 

വമ്പിച്ച ദീപാവലി ഓഫറുമായി ജിയോ! 399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 100 ശതമാനം ക്യാഷ് ബാക്ക്!!
ദീപാവലിയോടനുബന്ധിച്ച് അടിപൊളി ഓഫറുമായി റിലയന്‍സ് ജിയോ രംഗത്ത്. മൊബൈല്‍ റീച്ചാര്‍ജിന് 100 ശതമാനം കാഷ്ബാക്കാണ് ജിയോ ഓഫര്‍ ചെയ്തിരിക്കുന്നത്. ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം 399 രൂപ റീച്ചാര്‍ജ് ചെയ്യുമ്പോഴാണ് അതേ തുകയുടെ വൗച്ചര്‍ തിരികെ ലഭിക്കുന്നത്.
50 രൂപയുടെ എട്ട് വൗച്ചറുകളാണ് ഇത്തരത്തില്‍ ലഭിക്കുന്നത്. ഓരോന്നു വീതം ഓരോ തവണ റീച്ചാര്‍ജ് ചെയ്യുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഒക്ടോബര്‍ 12 മുതല്‍ 18 വരെ മാത്രമേ ഈ ഓഫര്‍ ലഭിക്കൂ.
നവംബര്‍ 15-നു ശേഷം നടത്തുന്ന 309 രൂപയോ അതിനു മുകളിലോ ഉള്ള റീച്ചാര്‍ജുകള്‍ക്ക് മാത്രമേ ഈ വൗച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കൂ. അതായത് 309 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 259രൂപ നല്‍കിയാല്‍ മതിയാകും. മൈ ജിയോ ആപ്പ്, ജിയോഡോട്ട്‌കോം, ജിയോ സ്റ്റോറുകള്‍, മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ എന്നിവ വഴി റീച്ചാര്‍ജ് ചെയ്യുമ്പോഴും ഈ ഓഫര്‍ ലഭിക്കുന്നതാണ്.

ദീപാവലിയോടനുബന്ധിച്ച് അടിപൊളി ഓഫറുമായി റിലയന്‍സ് ജിയോ രംഗത്ത്. മൊബൈല്‍ റീച്ചാര്‍ജിന് 100 ശതമാനം കാഷ്ബാക്കാണ് ജിയോ ഓഫര്‍ ചെയ്തിരിക്കുന്നത്. ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം 399 രൂപ റീച്ചാര്‍ജ് ചെയ്യുമ്പോഴാണ് അതേ തുകയുടെ വൗച്ചര്‍ തിരികെ ലഭിക്കുന്നത്.50 രൂപയുടെ എട്ട് വൗച്ചറുകളാണ് ഇത്തരത്തില്‍ ലഭിക്കുന്നത്. ഓരോന്നു വീതം ഓരോ തവണ റീച്ചാര്‍ജ് ചെയ്യുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഒക്ടോബര്‍ 12 മുതല്‍ 18 വരെ മാത്രമേ ഈ ഓഫര്‍ ലഭിക്കൂ.
നവംബര്‍ 15-നു ശേഷം നടത്തുന്ന 309 രൂപയോ അതിനു മുകളിലോ ഉള്ള റീച്ചാര്‍ജുകള്‍ക്ക് മാത്രമേ ഈ വൗച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കൂ. അതായത് 309 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 259രൂപ നല്‍കിയാല്‍ മതിയാകും. മൈ ജിയോ ആപ്പ്, ജിയോഡോട്ട്‌കോം, ജിയോ സ്റ്റോറുകള്‍, മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ എന്നിവ വഴി റീച്ചാര്‍ജ് ചെയ്യുമ്പോഴും ഈ ഓഫര്‍ ലഭിക്കുന്നതാണ്.


Share/Save
 
© Copyright 2010 ibclive.in. All rights reserved.